Latest News

ഡോക്ടര്‍ ഇനി നായിക നടി; സ്വപ്‌നസുന്ദരിയില്‍ ജമന്തിയായി തിളങ്ങും; സിനിമയില്‍ അരങ്ങേറ്റത്തിനൊരുങ്ങി ഡോ. ഷിനു ശ്യാമളന്‍

Malayalilife
ഡോക്ടര്‍ ഇനി നായിക നടി; സ്വപ്‌നസുന്ദരിയില്‍ ജമന്തിയായി തിളങ്ങും; സിനിമയില്‍ അരങ്ങേറ്റത്തിനൊരുങ്ങി ഡോ. ഷിനു ശ്യാമളന്‍

ഡോക്ടറും സാമൂഹ്യ പ്രവര്‍ത്തകയും നര്‍ത്തകിയുമായ ഡോ. ഷിനു ശ്യാമളന്‍ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. വിവിധ വിഷയങ്ങളെ പറ്റി നിരന്തരമായി ആളുകളുമായി ഡോ ഷിനു സംവദിക്കാറുണ്ട്. ഇപ്പോള്‍ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് ഷിനു. 'സ്വപ്നസുന്ദരി' എന്ന സിനിമയിലൂടെ നായികയായാണ് ഡോക്ടറുടെ അരങ്ങേറ്റം. പ്രണയത്തിനും ആക്ഷനും പ്രധാന്യമുള്ള ചിത്രം കെ.ജെ ഫിലിപ്പ് സംവിധാനം ചെയ്യുന്നു. സിനിമയില്‍ നായികമാരില്‍ ഒരാളായി 'ജമന്തി' എന്ന കഥാപാത്രമായാണ് ഷിനു എത്തുന്നത്.

അല്‍ഫോന്‍സാ വിഷ്വല്‍ മീഡിയയുടെ ബാനറില്‍ സാജു സി. ജോര്‍ജ് ആണ് സിനിമയുടെ നിര്‍മ്മാണം. കഥയും ഛായാഗ്രഹണവും റോയിറ്റ അങ്കമാലിയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാന്‍സി സലാമുമാണ്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടും.

Read more topics: # Dr shinu syamalan,# debut,# film
Dr shinu syamalan to debut in film

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES