'പെട്ടെന്ന് വളരല്ലേ വാവേ; ഇതൊന്നും നഷ്ടപ്പെടുത്താന്‍ എനിക്കാകില്ല; ഹയക്ക് പിറന്നാള്‍ ദിനത്തില്‍ ഹൃദയം തൊടുന്ന കുറിപ്പുമായി വാപ്പച്ചി

Malayalilife
topbanner
'പെട്ടെന്ന് വളരല്ലേ വാവേ; ഇതൊന്നും നഷ്ടപ്പെടുത്താന്‍ എനിക്കാകില്ല; ഹയക്ക് പിറന്നാള്‍ ദിനത്തില്‍ ഹൃദയം തൊടുന്ന കുറിപ്പുമായി വാപ്പച്ചി

റിപ്പ് വൈറല്‍..!മലയാളത്തിലെ യുവതാരനിരയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ആളാണ് ആസിഫ് അലി. ചെറിയ വേഷങ്ങളിലൂടെ വെളളിത്തിരിയിലേക്കെത്തിയ താരം നായകനായും വില്ലനായുമൊക്കെ തിളങ്ങി. കൈനിറയെ ചിത്രങ്ങളുമായി മുന്നേറുന്ന താരം ഇപ്പോള്‍ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാണ്. ഇന്നലെയായിരുന്നു ആസിഫിന്റെ മകളുടെ രണ്ടാം പിറന്നാള്‍. ഇപ്പോള്‍ മകളെ കുറിച്ചുള്ള ആസിഫിന്റെ ഹൃദയം തൊടുന്ന കുറിപ്പാണ് വൈറലാകുന്നത്.

സാധാരണ  വേഷങ്ങളില്‍ നിന്നും  വേറിട്ട കഥാപാത്രവും അവതരണവുമായി എത്തുന്നതിനാല്‍ മികച്ച അഭിപ്രായമാണ് ആസിഫിന്റെ കഥാപാത്രങ്ങള്‍ക്ക് ലഭിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം  തന്റെ സിനിമാവിശേഷങ്ങളും കുടുംബവിശേഷങ്ങളുമൊക്കെ ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. രണ്ടും മക്കളാണ്  താരത്തിനുളളത്. ഭാര്യ സമയ്ക്കും മകന്‍ ആദമിനും മകള്‍ ഹയയ്ക്കും ഒപ്പമുളള ചിത്രങ്ങള്‍ ആസിഫ് പങ്കുവയ്ക്കാറുണ്ട്. തനിക്ക് മകള്‍ ജനിച്ചത് നടന്‍ ആഘോഷമാക്കിയിരുന്നു. ആശുപത്രി മുറി വരെ ബലൂണ്‍ കൊണ്ടും പല നിറങ്ങളിലുളള അലങ്കാരങ്ങള്‍ ചെയ്തുമാണ് താരം മകളെ  വരവേറ്റത്. ആസിഫിന്റെ മകളുടെ രണ്ടാമത്തെ പിറന്നാള്‍ ആഘോഷിച്ച ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

കേക്ക് മുറിച്ച് ചേട്ടന്‍ ആദമിനോട് ചേര്‍ന്നു നില്‍ക്കുന്ന ഹയയുടെ ചിത്രങ്ങള്‍ ആസിഫലി  പങ്കുവച്ചിരുന്നു. സോഷ്യല്‍ മീഡിയ ആരാധകര്‍ക്ക് പ്രിയങ്കരിയാണ് ആസിഫലിയുടെ മകള്‍ ഹയ. അച്ഛന്‍ ആസിഫ് അലിയുടെ വിജയ ചിത്രം വിജയ് സൂപ്പറും പൗര്‍ണ്ണമിയുടെയും 100ാം ദിനാഘോഷങ്ങളുടെ ചടങ്ങില്‍ ഡാന്‍സ് ചെയ്ത് ഹയ ആരാധകമനം കവര്‍ന്നിരുന്നു.

ഇപ്പോള്‍ മകള്‍ ഹയയ്ക്ക് ജന്‍മദിനാശംസകള്‍ നേര്‍ന്ന് ആസിഫ് അലി പങ്കുവച്ച ചിത്രങ്ങളും കുറിപ്പും ശ്രദ്ധേമാകുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പിനൊപ്പം പങ്കുവച്ച ചിത്രങ്ങളില്‍ ഒന്ന് അദ്ദേഹം മകള്‍ക്ക് മുടികെട്ടിക്കൊടുക്കുന്നതാണ് പെട്ടെന്ന് വളരല്ലേ എന്നും അച്ഛന് ചെയ്യാവുന്ന ഈ കൊച്ചുകൊച്ചു കാര്യങ്ങളൊന്നും നഷ്ടപ്പെടുത്താന്‍ തനിക്കാകില്ലെന്നും ചിത്രത്തോടൊപ്പം ആസിഫ് കുറിച്ചു.മൂത്ത മകന്‍ ആദമിന്റെ മടിയിലിരിക്കുന്ന ഹയയുടെ ചിത്രനും ഒപ്പമുണ്ട്. പിറന്നാള്‍ കേക്കിനൊപ്പം ആസിഫും ഭാര്യയും മക്കളും ഇരിക്കുന്ന മറ്റൊരു ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. ലോക്ഡൗണ്‍ ആയതിനാല്‍ തന്നെ മക്കള്‍ക്കൊപ്പം ഓരോ ദിവസവും ആഘോഷമാക്കുകയാണ് ആസിഫ് അലി.

ദുല്‍ഖര്‍ സല്‍മാന്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ ഹയക്കുട്ടിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിട്ടണ്ട്. ചിത്രവും കുറിപ്പും ഇതിനോടകം വൈറലാണ്. ഒട്ടുമിക്ക പരിപാടികളിലും ആസിഫിനൊപ്പം ഈ കുരുന്നുകളേയും കാണാറുണ്ട്. ആദം പലപ്പോഴും അല്പം നാണത്തോടെ വാപ്പയ്ക്കു പിന്നിലൊളിക്കുമെങ്കിലും ഹയക്കുട്ടി സദസിനെ കൈയ്യിലെടുക്കുക തന്നെ ചെയ്യും.
 

Dont grow up quickly said azif ali to daughter

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES