മലയാള സിനിമയില്‍ ഒരുകാലത്ത് വില്ലനായും സഹനടനായും തിളങ്ങി നിന്ന താരമാണ് കൃഷ്ണകുമാര്‍. ആരാധകര്‍ കൃഷ്ണകുമാറിനെ കണ്ടാല്‍ ഇപ്പോള്‍ അധികം ചോദിക്കുന്നത് സിനിമയെക്കുറിച്ചല്ല. പകരം നാലു മക്കള്‍ അടങ്ങിയ സുന്ദര കുടുംബത്തെ ക്കുറിച്ചാണ്. മലയാള സിനിമയിലെ ക്യൂട്ട് ആന്‍ഡ് ബ്യൂട്ടിഫുള്‍ ഫാമിലി എന്നാണ് കൃഷ്ണകുമാറിന്റെ കുടുംബത്തെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്.
കൃഷ്ണകുമാറിനൊപ്പം മക്കളായ അഹാന കൃഷ്ണ, ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹന്‍സിക കൃഷ്ണ എന്നിവരും ആരാധകരുടെ പ്രിയപ്പെട്ടവരാണ്. മൂന്ന് മക്കള്‍ സിനിമയിലേക്കുള്ള വരവ് അറിയിച്ചു കഴിഞ്ഞു. മൂത്ത മകള്‍ അഹാനയാണ് ആദ്യം പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. പിന്നീട് ഇളയവള്‍ ലൂക്ക എന്ന ചിത്രത്തിലൂടെ അഹാനയുടെ കുട്ടിക്കാലം അവതരിപ്പിച്ച് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചു. ഇപ്പോഴിതാ മകള്‍ ഇഷാനിയും അഭിനയ രംഗത്തേക്ക് ഇറങ്ങുകയാണ്. മമ്മൂട്ടിയുടെ വണ്‍ എന്ന ചിത്രത്തിലാണ് ഇഷാനി അഭിനയിക്കുന്നത്. മക്കള്‍ സിനിമജീവിതം കണ്ടാണ് വളര്‍ന്നത്. താന്‍ ഒരു ഉത്തമ ഭര്‍ത്താവാണെന്നും മക്കളുടെ സൂപ്പര്ഫാദറാണെന്നും താരം പറയുന്നു.
കുടുംബത്തിലെ എല്ലാവര്ക്കും യൂട്യൂബ് ചാനലുകളും ഉണ്ട്. ലക്ഷങ്ങള്‍ ഫോളോവേഴ്സ് ഉള്ള ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സേഴ്സ് കൂടിയാണ് ഈ താരകുടുംബം. തങ്ങളുടെ എല്ലാ വിശേഷങ്ങളും സന്തോഷങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കുന്ന ഈ കുടുംബത്തിന് അതില്‍ നിന്നുതന്നെ കിട്ടിയ ഒരു പണി കിട്ടിയിരിക്കുകയാണ്. ഇളയ മകള്‍ ഹന്‍സിക ഇന്‍സ്റ്റഗ്രാമിലൂടെ മോശം പ്രചരണത്തിന് ഇരയായതാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.
വെറും 15 വയസ് മാത്രമാണ് ഹന്‍സികയുടെ പ്രായം. എങ്കിലും ഈ ചെറു പ്രായത്തില്‍ തന്നെ ചേച്ചിമാരുടെ പാത പിന്തുടര്ന്ന് ഒരു ഇന്‍സ്റ്റഗ്രാം ഇന്ഫുളവന്സറാണ് ഹന്‍സിക. ലക്ഷങ്ങളാണ് സോഷ്യല്‍ മീഡിയ വഴി ഹന്‍സിക ഓരോ മാസവും സമ്പാദിക്കുന്നത്. നാലു ലക്ഷം ഫോളോവേഴ്സ് ഉണ്ടായിരുന്നപ്പോള്‍ തന്നെ ഒരു ഇന്‍സ്റ്റഗ്രാം സ്റ്റോറിയ്ക്ക് 25000 രൂപ മുതലാണ് ഹന്‍സിക പ്രതിഫലം വാങ്ങിയിരുന്നത്. ഇപ്പോള്‍ ഹന്‍സികയ്ക്ക് ആറു ലക്ഷം ഫോളോവേഴ്സാണുള്ളത്.
എന്നാല്‍ ഇതിനിടയില്‍ പ്രായം പോലും പരിഗണിക്കാതെ ഹന്‍സികയെ കുറിച്ചു വളരെ മോശം ഉള്ളടക്കങ്ങളുമായി ഇന്‍സ്റ്റഗ്രാമില്‍ ചില പേജുകള്‍ പൊന്തി. പല അഡ്മിനുകളുമായി ആറോളം ഇന്‍സ്റ്റഗ്രാം പേജുകളാണ് ഹന്‍സിക ഹേറ്റേഴ്സ് എന്ന പേരില്‍ ഉള്ളത്. ഹന്‍സികയെ കുറിച്ചുള്ള മോശം കമന്റുകളും വീഡിയോകളും എഡിറ്റിംഗ്സും ആണ് ഇതിലുള്ളത്. ഒരാളെ ഇത്തരത്തില്‍ വ്യക്തിഹത്യ ചെയ്യുന്നത് നിയമപരമായി തെറ്റാണ്. ഇതിനെതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് ദിയാ കൃഷ്ണ. തന്റെ ഫോളോവേഴ്സിനെ ഉപയോഗിച്ച് ആ പേജുകളെല്ലാം റിമൂവ് ചെയ്യാനുള്ള ശ്രമത്തിലാണ് ദിയാ കൃഷ്ണ.