പ്രസിദ്ധ തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ അപ്രതീക്ഷിത വിടവാങ്ങൽ മലയാള സിനിമാ ലോകത്ത് ജ്വലിച്ച് നിൽക്കുന്ന സമയത്തായിരുന്നു. 2007ൽ ചോക്ലേറ്റ് എന്ന സിനിമയിലൂടെ സച്ചി സിനിമയിലെത്തുന്നത്. സച്ചി സേതു കൂട്ടുകെട്ടായിരുന്നു ആദ്യ സിനിമയ്ക്കു പിന്നില്‍. പിന്നാലെ റണ്‍ ബേബി റണ്‍, ഡ്രൈവിങ് ലൈസന്‍സ്, അയ്യപ്പനും കോശിയും സിനിമകളുടെ തിരക്കഥ സച്ചി തയ്യാറാക്കിയിരുന്നു. അനാര്‍ക്കലി എന്ന സിനിമ സംവിധാനം നിർവഹിച്ചു. .മലയാള സിനിമയില്‍ നല്ല സുഹൃത്തുക്കളുള്ള കലാകാരന്‍ കൂടിയാണ് സച്ചി . സച്ചി അടുത്തിടെ സംവിധാനം ചെയ്ത ചിത്രമായിരുന്നു'' അയ്യപ്പനും കോശിയും''. സച്ചി തിരക്കഥയെഴുതിയ''ഡ്രൈവിങ് ലൈസന്‍സ്'' എന്നീ ചിത്രങ്ങള്‍ ബോക്‌സ് ഓഫിസില്‍ വന്‍ വിജയം നേടിയിരുന്നു. സച്ചിയുടെ തിരക്കഥയില്‍ പിറന്ന ചിത്രങ്ങളും മലയാളത്തിലെ സൂപ്പര്‍ ഹിറ്റുകളാണ്.
എന്നാൽ ഇപ്പോൾ സച്ചിയുടെ ഭാര്യ സിജി പാടിയൊരു പാട്ട് സോഷ്യൽ മീഡിയയിൽ വൈറലാവകുയാണ്. സിജിയുടെ പാട്ട് സമൂഹ മാധ്യമങ്ങളിൽ യുവസംവിധായിക ആയിഷ സുൽത്താനയാണ് പോസ്റ്റ് ചെയ്തത്. ഇരുവർക്കും വിവാഹ വാർഷിക ആശംസകൾ അറിയിച്ച് എത്തിയതായിരുന്നു ആയിഷ.
ഇതെന്റെ സിജി ചേച്ചി പാടിയതാണ്. ഭുമിയിൽ നിന്നും ആരും ഒരിക്കലും നമ്മേ വിട്ട് പോവില്ല. അവരുടെ ഓർമ്മകൾ അവർ ചെയ്ത കർമ്മങ്ങൾ ഇന്നും നമ്മൾ ഓർക്കുന്നുണ്ടെങ്കിൽ ഒന്നുറപ്പിച്ചോ അവർ പറയാൻ ബാക്കി വെച്ച കാര്യങ്ങൾ ഇനിയും ഒരുപാട് ഉണ്ട്, ആ തിരിച്ചറിവ് ഒരാളിൽ ഉണ്ടാവുമ്പോൾ ആണ് ആ ബാക്കി വെച്ച കർമ്മങ്ങൾ ഏറ്റെടുത്ത് ചെയ്യാനുള്ള ശക്തി നമ്മിൽ ഉണ്ടാക്കി എടുക്കുന്നത്, സച്ചി സാർ ബാക്കി വെച്ചിട്ട് പോയ കർമ്മം സിജി ചേച്ചിയിലൂടെ നമ്മിലേക്ക് എത്തും.. ഉറപ്പ്. ഹാപ്പി വെഡ്ഡിങ് ആനിവേഴ്‌സറി..