അഭിഭാഷകനായി കരിയർ ആരംഭിച്ച് സിനിമയും നാടകവും കലയും തലയ്ക്ക് പിടിച്ചപ്പോൾ വക്കീൽ കുപ്പായം സ്വയം ഊരിവെച്ച് സിനിമയിലേക്ക് തിരിഞ്ഞ മനുഷ്യൻ. മലയാളികളെ ചിന്തിപ്പിച്ച ചിരിപ്പിച്ച, പ്രണയമെന്ന വികാരത്തെ തീവ്രമായി അവതരിപ്പിച്ച സച്ചി വിട പറയുമ്പോൾ സച്ചിയെ ഓർക്കാൻ പ്രണയവും നിർവികാരതയും ഇഴകലർന്ന അനാർക്കലിയും, പ്രതികാരവും വാശിയും ഉത്തേജിപ്പിച്ച അയ്യപ്പനംു കോശിയും മാത്രം മതിയാകും. വികാരങ്ങൾ കടലല പോലെ തളംതല്ലുന്ന മനുഷ്യമനസിന്റെ ഭാവവ്യത്യാസങ്ങളെ അദ്ദേഹം ചടുലമായി അവതരിപ്പിച്ചു. അതിന്റെ മകുഡോദാഹരണങ്ങളാണ്. സച്ചിയുടെ ഓരോ രചനയും. ഇന്ന് സച്ചിയുടെ വേർപാടിന്റെ ഒന്നാം ചരമ വാർഷിക ദിനം കൂടിയാണ്.
ഒന്നിൽ നിന്ന് വ്യത്യസ്തമായിരിക്കും അടുത്തവ. മനുഷ്യസഹചമായ വികാരങ്ങളെ സച്ചി ആശയമാക്കി അരങ്ങിലെത്തിച്ചു. ഹൈക്കോടതിയിലെ ക്രിമിനൽ ലോയറായി തിളങ്ങി നിൽക്കുമ്പോഴാണ് സച്ചി എന്ന സച്ചിദാനന്ദൻ തന്റെ കരിയറിന് ബ്രേക്കിട്ട് സിനിമയിലേക്ക് എത്തുന്നത്. ഷാഫി- സച്ചി കൂട്ടുകെട്ടിൽ തിരക്കഥകളെഴുതി സച്ചി സിനിമയിൽ തന്റെ സാന്നിധ്യം ഉറപ്പിച്ചത്. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലാണ് സച്ചി ജനിച്ച് വളർന്നത്. അഭിഭാഷക വൃത്തിയാരംഭിച്ചതോടെ തൃപ്പുണ്ണിത്തുറയിലേക്ക് കൂടുമാറി. മാല്യങ്കരയിലെ എസ്എൻഎം കോളേജിൽ നിന്ന് കൊമേഴ്സിൽ ബിരുദവും ഗവണ്മെന്റ് ലോ കോളേജ്, എറണാകുളത്തിൽ നിന്ന് എൽഎൽബിയും പൂർത്തിയാക്കി ക്രിമിനൽ നിയമത്തിലും ഭരണഘടനാ നിയമത്തിലും അഭിഭാഷകനായി 8 വർഷം കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്തു വരുമ്പോഴാണ് സിനിമയിലേക്ക് സച്ചി തിരിയുന്നത്.
സിജിയാണ് സച്ചിയുടെ ജീവിതസഖി. അടുത്തിടെ സച്ചി ഇല്ലാതെയുള്ള ആദ്യ വിവാഹ വാര്‍ഷിക ദിനത്തില്‍ സിജി ആലപിച്ച ഗാനം ഏറെ ശ്രദ്ധേയമായിരുന്നു. എന്നാൽ ഇപ്പോള്‍ സിജി പങ്കുവെച്ച വാക്കുകളാണ് വീണ്ടും ശ്രദ്ധേയമാകുന്നത്. ഞാന്‍ മരിക്കുകയല്ല. ഞാനാണ് പ്രണയത്തില്‍ ജീവിച്ചത്. നിങ്ങളാണ് പ്രണയത്തില്‍ മരിച്ചവര്‍എന്ന വരികള്‍ ആണ് സിജി പങ്കിട്ടത്.