ഹാപ്പി വെഡ്ഡിങ്ങ്‌സിലൂടെ മലയാളത്തിലേക്ക് എത്തിയ സംവിധായകനാണ് ഒമര്‍ ലുലു. പിന്നാലെ ചങ്ക്‌സ്, ഒരു അഡാര്‍ ലൗ എന്നീ ചിത്രങ്ങളും താരം സംവിധാനം ചെയ്തിരുന്നു. ഇതില്‍ അഡാര്‍ ലൗ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ തന്റെ രാഷ്ട്രീയ ചിന്തകള്‍ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. പുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ തനിക്ക് മുസ്ലീം ലീഗിനോട് ആണ് എന്ന് ഒമര്‍ ലുലു വ്യക്തമാക്കി. പഴയ കാലത്തെ തന്റെ രാഷ്ട്രീയ ചിത്രങ്ങള്‍ പങ്കുവെച്ച് നിലവില്‍ രാഷ്ട്രീയ പ്രവര്‍ത്തനമില്ലെന്നും ഒമര്‍ ലുലുവിന്റെ പോസ്റ്റ്.
ഞാന്‍ സംഘിയാണ് എന്ന് പറയുന്ന സുഡാപ്പി അണ്ണന്‍മാര്‍ അറിയാന്‍, ഞാന്‍ ഒരിക്കലും ഇനി രാഷ്ട്രിയത്തില്‍ വരില്ലാ. ഞാന്‍ കൈപ്പറമ്പ് മുസ്ലിം ലീഗിന്റെ മണ്ഡലം പ്രസിഡന്റായിരുന്നു ഒന്നര വര്‍ഷം. എന്റെ ഉമ്മച്ചിയും പപ്പയും പറയുന്നത് അവരുടെ വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാനാണ്, എനിക്ക് ആണെങ്കില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഇഷ്ടമല്ലാ, കാരണം മൗദൂദി ഫാക്ടര്‍.
അതുകൊണ്ട് ഞാന്‍ ഒരു രീഷ്ട്രീയക്കാരനോ, രാഷ്ട്രീയപ്രവര്‍ത്തകനോ അല്ല. പക്ഷേ എന്റെ ഉള്ളിന്റെയുള്ളില്‍ കുറച്ച് ഇഷ്ടമുള്ള പാര്‍ട്ടി മുസ്ലിം ലീഗാണ് അവരാണ് കുറച്ച് കൂടി മതേതരമായ മുസ്ലിം സമുദായത്തില്‍ നിന്നുള്ള പാര്‍ട്ടിയായി ഫീല്‍ ചെയ്തിട്ടുള്ളത് എന്നും ഉയ്ക്ഒമര്‍ ലുലു പറഞ്ഞു