Latest News

ഞാന്‍ ജോജുവിനോട് ഒപ്പം; സമരം നടത്താന്‍ റോഡില്‍ ഇറങ്ങി സാധാരണക്കാരേ ബുദ്ധിമുട്ടിക്കുക അല്ലാ വേണ്ടത്

Malayalilife
ഞാന്‍ ജോജുവിനോട് ഒപ്പം; സമരം നടത്താന്‍ റോഡില്‍ ഇറങ്ങി സാധാരണക്കാരേ ബുദ്ധിമുട്ടിക്കുക അല്ലാ വേണ്ടത്

ജോസഫ് എന്ന ഒറ്റ സിനിമകൊണ്ട് കരിയറെ മാറിമറഞ്ഞ നടനാണ് ജോജു ജോര്‍ജ്. വലിയ കഷ്ടപാടുകള്‍ സഹിച്ചാണ് ഇന്നുള്ള ജോജുവില്‍ എത്തി നില്‍ക്കുന്നതും. ഇന്ന് വലിയ പ്രതിഫലം വാങ്ങുന്ന നലയാളി താരങ്ങളില്‍ ഒരാള്‍ കൂടെയാണ് ഈ താരം. ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച്‌ കൊച്ചിയില്‍ നടന്ന കോണ്‍ഗ്രസിന്റെ ഉപരോധ സമരത്തോട് പ്രതികരിച്ചതിന്റെ പേരില്‍ വിവാദത്തിലായ നടന്‍ ജോജു ജോര്‍ജിനെ പിന്തുണച്ച്‌ സംവിധായകന്‍ ഒമര്‍ ലുലു. വിഷയത്തില്‍ താന്‍ ജോജുവിനൊപ്പമാണെന്നും റോഡിലിറങ്ങി സമരം നടത്തി സാധാരണക്കാരെ ബുദ്ധിമുട്ടിക്കരുതെന്നും ഒമര്‍ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്. 

ഞാന്‍ ജോജുവിനോട് ഒപ്പം. സമരം നടത്താന്‍ റോഡില്‍ ഇറങ്ങി സാധാരണക്കാരേ ബുദ്ധിമുട്ടിക്കുക അല്ലാ വേണ്ടത്.ഞാന്‍ അവസാന ഹര്‍ത്താലിന് ചോദിച്ച ചോദ്യം വീണ്ടും ആവര്‍ത്തിക്കുന്നു ഭരിക്കുന്ന മന്ത്രിമാരുടെ വീടിന് മുന്‍പില്‍ പോയി കുത്തിയിരിപ്പ് സമരം ചെയ്യുക അവരെ അല്ലേ ശരിക്കും പ്രതിഷേധം അറിയിക്കണ്ടത് എന്തേ അതിന് ധൈര്യമില്ലേ എന്നാണ് ഒമര്‍ ലുലു കുറിച്ചത്.

ഇതിനിടെ ജോജു മദ്യപിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്ന വൈദ്യ പരിശോധന ഫലം ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്.  ജോജുവിന്റെ വണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയുകയും വാഹനത്തിന്റെ പിന്നിലെ ചില്ല് അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു.  കോണ്‍ഗ്രസ് നേതാക്കള്‍ നിലവിൽ 
സമരക്കാര്‍ക്ക് അടുത്തേക്ക് വന്ന ജോജു ജോര്‍ജ് അവരെ അസഭ്യം പറയുകയും ഒരു വനിതാ നേതാവിനെ അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് ആരോപിക്കുന്നത്.

Director omar lulu support joju george

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES