Latest News

നന്മമരങ്ങളുടെ ഷോ മാത്രമാണ്‌ മലയാള സിനിമ; ഒന്ന് കാല്‍ ഇടറിയാല്‍ മലയാള സിനിമയില്‍ നല്ല ഒരു വിഗ്ഗ് പോലും കിട്ടില്ല; കുറിപ്പ് പങ്കുവച്ച് ഒമർ ലുലു

Malayalilife
നന്മമരങ്ങളുടെ ഷോ മാത്രമാണ്‌ മലയാള സിനിമ; ഒന്ന് കാല്‍ ഇടറിയാല്‍ മലയാള സിനിമയില്‍ നല്ല ഒരു വിഗ്ഗ് പോലും കിട്ടില്ല; കുറിപ്പ് പങ്കുവച്ച് ഒമർ ലുലു

രുകാലത്ത് മലയാള സിനിമയിലെ സൂപ്പര്‍ താരമായിരുന്നു ബാബു ആന്റണി. ആക്ഷന്‍ രംഗങ്ങളില്‍ ബാബു ആന്റണിയോളം മലയാളിയെ ആവേശം കൊള്ളിച്ച മറ്റൊരു താരമുണ്ടോ എന്ന് തന്നെ സംശയമാണ്. ഒരു കാലത്ത് ഒന്നിന് പിറകെ സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ചിരുന്നു ബാബു ആന്റണി. മാര്‍ഷ്യല്‍ ആര്‍ട്ട്‌സിലുള്ള അദ്ദേഹത്തിന്റെ പ്രാവീണ്യമായിരുന്നു ബാബു ആന്റണിയെ സൂപ്പര്‍ താരമാക്കിയത്. ഇപ്പോള്‍ യുഎസില്‍ കഴിയുന്ന താരം ഇടയ്ക്കിടെ വാര്‍ത്താമാധ്യമങ്ങളില്‍ ഇടം നേടാറുമുണ്ട്. എന്നാൽ ഇപ്പോൾ പവര്‍ സ്റ്റാര്‍ സിനിമയിലെ ബാബു ആന്‍റണിയുടെ വിന്‍റേജ് ലുക്ക് ഹിറ്റായതിന് പിന്നാലെ സന്തോഷം പങ്കുവെച്ചും വിമര്‍ശനം ഉന്നയിച്ചും സംവിധായകന്‍ ഒമര്‍ ലുലു രംഗത്ത് എത്തിയിരിക്കുകയാണ്.  ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍ സ്റ്റാര്‍  ബാബു ആന്‍റണി ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. 
 

ഒമര്‍ ലുലുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

ഇന്നലെ ബാബു ചേട്ടന്‍റെ ലുക്ക് നന്നായിട്ടുണ്ട് എന്ന് പറഞ്ഞ് ഒരുപാട്‌ മെസ്സേയ്ജ് വന്നിരുന്നു സന്തോഷം. പക്ഷേ നിങ്ങള്‍ മനസ്സിലാക്കിയിരിക്കുക മലയാളത്തില്‍ പുതിയ ട്രെന്‍റ് കൊണ്ട് വന്ന, 28 വര്‍ഷം മുന്‍പേയുള്ള ബാബു ചേട്ടന്‍റെ പഴയ ലുക്ക് തിരികെ കൊണ്ട്‌ വന്നത് കേവലം ഒരു വിഗ്ഗിലൂടെ മാത്രം കാര്യമായിട്ട് മേക്കപ്പ് പോലും ചെയ്യ്തിട്ടില്ല. നായകന്‍റെ കയ്യില്‍ നിന്നും ഇടി കിട്ടിയും, കൂടെ നിന്നും ചെറിയ വേഷങ്ങള്‍ ചെയ്‌ത്‌ വില്ലനില്‍ നിന്ന് ആക്ഷന്‍ ഹീറോ ആയി കയറി വന്നപ്പോള്‍ മലയാള സിനിമയില്‍ പുതിയ ഫോര്‍മാറ്റ്‌ വന്നൂ. പിന്നീട് എവിടയോ ഒന്ന് കാല്‍ ഇടറിയപ്പോ ബാബു ചേട്ടന് ഒരു നല്ല വേഷം കൊടുത്ത് പോലും ആരും സപ്പോര്‍ട്ട് ചെയ്തില്ല. ചുരുക്കി പറഞ്ഞാ പുറത്തെ “നന്മമരങ്ങളുടെ ഷോ” മാത്രമാണ്‌ മലയാള സിനിമ. ഒന്ന് കാല്‍ ഇടറിയാല്‍ മലയാള സിനിമയില്‍ നല്ല ഒരു വിഗ്ഗ് പോലും കിട്ടില്ല.

മംഗലാപുരം, കാസര്‍കോട്, കൊച്ചി എന്നിവയാണ് ചിത്രത്തിന്റെ പ്രധാന  ലൊക്കേഷനുകള്‍.  ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും പവര്‍ സ്റ്റാറില്‍ ഒരു പ്രധാന കഥാപാത്രത്തെ ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം എന്നി താരങ്ങൾക്കൊപ്പം  അവതരിപ്പിക്കുന്നുണ്ട്.

Director omar lulu fb note about babu antony

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES