Latest News

അഞ്ച് ദിവസത്തോളമെങ്കിലും ആശുപത്രിയിൽ കിടക്കണമെന്നത് ഒഴിച്ചാൽ മറ്റൊരു ഗുരുതരാവസ്ഥയും നിലവിൽ ഇല്ല; തുറന്ന് പറഞ്ഞ് സംവിധായകൻ ബാദുഷ

Malayalilife
അഞ്ച് ദിവസത്തോളമെങ്കിലും ആശുപത്രിയിൽ കിടക്കണമെന്നത് ഒഴിച്ചാൽ മറ്റൊരു ഗുരുതരാവസ്ഥയും നിലവിൽ ഇല്ല; തുറന്ന് പറഞ്ഞ് സംവിധായകൻ ബാദുഷ

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് ഉണ്ണി കൃഷ്ണൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ നടൻ വിഷ്ണു ഉണ്ണികൃഷ്ണന് സിനിമാ ഷൂട്ടിം​ഗിനിടെ പൊള്ളലേറ്റ സംഭവത്തിൽ പുതിയ വിവരങ്ങളുമായി ചിത്രത്തിന്റെ നിർമാതാവ് എൻ.എ ബാദുഷ രംഗത്ത് എത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ  സാരമല്ലാത്ത പൊള്ളലായതിനാൽ മുറിവ് ഉണങ്ങുന്നതിന് വേണ്ടി അഞ്ച് ദിവസത്തോളമെങ്കിലും ആശുപത്രിയിൽ കിടക്കണമെന്നത് ഒഴിച്ചാൽ മറ്റൊരു ഗുരുതരാവസ്ഥയും വിഷ്ണു ഉണ്ണികൃഷ്ണന്റെ കാര്യത്തിൽ ഇല്ലെന്നും അഞ്ച് ദിവസത്തിന് ശേഷം വിഷ്ണു എത്തിയാൽ വീണ്ടും പഴയ ഉഷാറോടെ ‘വെടിക്കെട്ട്’ ആരംഭിക്കുമെന്നും ബാദുഷ കുറിക്കുകയും ചെയ്തു.

ബാദുഷയുടെ കുറിപ്പിങ്ങനെ

ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പറിന്റെയും ബാനറിൽ ഞാനും, സുഹൃത്ത് ഷിനോയ് മാത്യൂവും ചേർന്ന് നിർമ്മിച്ച് ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “വെടിക്കെട്ട്”ൻ്റെ വൈപ്പിനിലെ ലൊക്കേഷനിൽ ചിത്രീകരണത്തിനിടയിൽ കഴിഞ്ഞ ദിവസം വിഷ്ണുവിൻ്റെ കയ്യിലേക്ക് വിളക്കിലെ എണ്ണ വീണ് പൊള്ളൽ ഏറ്റിരുന്നു.

തുടർന്ന് തന്നെ ആശുപത്രിയിൽ കൊണ്ടു പോകുകയും വേണ്ട ശുശ്രൂഷകൾ നടത്തിയിട്ടുണ്ട്. സാരമല്ലാത്ത പൊള്ളലായതിനാൽ മുറിവ് ഉണങ്ങുന്നതിന് വേണ്ടി അഞ്ച് ദിവസത്തോളമെങ്കിലും ആശുപത്രിയിൽ കിടക്കണമെന്നത് ഒഴിച്ചാൽ മറ്റൊരു ഗുരുതരാവസ്ഥയും നിലവിൽ ഇല്ല. അഞ്ച് ദിവസത്തിന് ശേഷം വിഷ്ണു എത്തിയാൽ നമ്മൾ വീണ്ടും പഴയ ഉഷാറോടെ “വെടിക്കെട്ട്” ആരംഭിക്കും. പ്രാർത്ഥനക്കും, സ്നേഹത്തിനും, കരുതലിനും ഏവർക്കും നന്ദി……. സ്വന്തം, ബാദുഷ

Director badusha words about actor unni krishnan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES