Latest News

ഷാരൂഖ് ദുആ ചെയ്യും; ഹിന്ദു പെണ്ണിനെ കല്യാണം കഴിക്കും; ഇന്ത്യ നിങ്ങളുടെ തറവാട്ട് സ്വത്തല്ല: ഐഷ സുല്‍ത്താന

Malayalilife
ഷാരൂഖ് ദുആ ചെയ്യും; ഹിന്ദു പെണ്ണിനെ കല്യാണം കഴിക്കും; ഇന്ത്യ നിങ്ങളുടെ തറവാട്ട് സ്വത്തല്ല: ഐഷ സുല്‍ത്താന

ലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ സംവിധായകയാണ് ഐഷ സുല്‍ത്താന. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം ഇപ്പോൾ ലതാ മങ്കേഷ്‌കറിന്റെ മൃതദേഹത്തിന് മുന്നില്‍ ഷാരൂഖ് ഖാന്‍ പ്രാര്‍ത്ഥിക്കുന്ന ചിത്രം വിദ്വേഷ പ്രചാരണത്തിന് ഉപയോഗിച്ചതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്. ഷാരൂഖ് ദുആ ചെയ്യുന്നതും പൂജ കൈകൂപ്പി പ്രാര്‍ത്ഥിക്കുന്നതുമാണ് ചിത്രത്തിലുണ്ടായിരുന്നത്. എന്നാല്‍ മാസ്‌ക് മാറ്റി ഷാരൂഖ് ലതാ മങ്കേഷ്‌കറുടെ മൃതദേഹത്തില്‍ തുപ്പി എന്ന തരത്തിലാണ് വിദ്വേഷ പ്രചാരണം നടന്നത്.

ഐഷ സുല്‍ത്താനയുടെ കുറിപ്പ്:

സ്വാതന്ത്ര്യ സമരസേനാനിയുടെ മകനെ ദേശസ്‌നേഹം പഠിപ്പിക്കാന്‍ സ്വാതന്ത്ര്യസമരത്തില്‍ ഒരു നിഴല്‍ പോലും ഇല്ലാത്ത, സ്വന്തമായി ഒരു സ്വാതന്ത്ര്യ സമരസേനാനി പോലും ഇല്ലാത്ത നിങ്ങള്‍ക്കെന്ത് യോഗ്യതയാണ് ഉള്ളത്?

ഇനി ഷാരൂഖ് ന്റെ യോഗ്യതയാണ് അറിയേണ്ടതെങ്കില്‍ നിങ്ങള്‍ക്ക് പറഞ്ഞ് തരാം… സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ വിദ്യാര്‍ത്ഥി കാലഘട്ടം മുതല്‍ അംഗമായിരുന്ന പെഷവാര്‍ കേന്ദ്രീകരിച്ച് ക്വിറ്റ് ഇന്ത്യാ സമരത്തിലെ മുന്നണി പോരാളി ആയിരുന്ന താജ് മുഹമ്മദ് ഖാന്റെ മകനാണ് ഷാരൂഖ് ഖാന്‍…

ഷാരൂഖിന്റെ അമ്മ സുഭാഷ് ചന്ദ്ര ബോസിന്റെ കാലഘട്ടത്തില്‍ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ മേജര്‍ ജനറല്‍ ആയിരുന്ന ഷാനവാസ് ഖാന്റെ ദത്ത് പുത്രിയായിരുന്നു… ഷാരൂഖ് ദുആ ചെയ്യും, ഇസ്ലാം പ്രാക്ടീസ് ചെയ്യും, സിനിമയില്‍ അഭിനയിക്കും.

ഹിന്ദു പെണ്ണിനെ കല്യാണം കഴിക്കും, മക്കളെ ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാന്‍ അനുവദിക്കും… അയാള്‍ക്ക് വേണ്ടതൊക്കെ ചെയ്യും…ഇതൊരു ജനാധിപത്യ രാജ്യമാണ് അല്ലാതെ നിങ്ങളുടെ ഒക്കെ തറവാട്ട് സ്വത്തല്ലാ.

Director aisha sulthana words about sha rukh khan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES