Latest News

കോവിഡിനെക്കുറിച്ച്‌ കേട്ടറിഞ്ഞതൊക്ക ഒന്നുമല്ലന്ന് ബോധ്യപ്പെട്ട ദിനങ്ങളാണ് കടന്നുപോയത്; കുറിപ്പ് പങ്കുവച്ച് സംവിധായകൻ ആർ എസ് വിമൽ

Malayalilife
കോവിഡിനെക്കുറിച്ച്‌ കേട്ടറിഞ്ഞതൊക്ക ഒന്നുമല്ലന്ന് ബോധ്യപ്പെട്ട ദിനങ്ങളാണ് കടന്നുപോയത്; കുറിപ്പ് പങ്കുവച്ച് സംവിധായകൻ  ആർ എസ് വിമൽ

ലയാള ചലച്ചിത്ര മേഖലയിലെ ശ്രദ്ധേയനായ സംവിധായകനാണ് ആർ എസ് വിമൽ. 2015 - ൽ പൃഥ്വിരാജ് സുകുമാരൻ, പാർവ്വതി. ടി.കെ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് പുറത്തിറങ്ങിയ എന്നു നിന്റെ മൊയ്തീൻ ആണ് വിമൽ  സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രം. എന്നാൽ ഇപ്പോൾ കോവിഡ് വന്ന അനുഭവം  പങ്കുവച്ച് എത്തിയിരിക്കുകയാണ് വിമൽ. വിമൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ കോവിഡിനെക്കുറിച്ച്‌ കേട്ടറിഞ്ഞതൊക്ക ഒന്നുമല്ലന്ന് ബോധ്യപ്പെട്ട ദിനങ്ങളാണ് കടന്നുപോയതെന്ന് തുറന്ന് പറയുകയാണ്.

കുറിപ്പിന്റെ പൂർണ്ണരൂപം

ഇന്ന് നെഗറ്റീവ് ആയി.കഴിഞ്ഞ രണ്ടാഴ്ച കോവിഡിനെക്കുറിച്ച് കേട്ടറിഞ്ഞതൊക്ക ഒന്നുമല്ലന്ന് ബോധ്യപ്പെട്ട ദിനരാത്രങ്ങൾ മനസുകൊണ്ടും ശരീരം കൊണ്ടും തകർന്നു പോകുന്ന അവസ്ഥ.. ജീവിക്കാനുള്ള ഓട്ടത്തിൽ കരുതി വേണം ജീവിക്കാൻ എന്ന് ബോധ്യമാക്കിയ ആശുപത്രി വാസം ഈ ഓടിയതൊക്കെ ഭക്ഷണതിന് വേണ്ടിയായിരുന്നല്ലോ.. ഇപ്പോൾ ലോകത്തു ഏറ്റവുമധികം വെറുക്കുന്നത് ഭക്ഷണമാണ്.. അതാണ് കോവിഡ്.

ഭാര്യക്കാണ് ആദ്യം വന്നത്പിന്നീട് എനിക്കും നമ്മൾ എത്ര മുൻകരുതൽ എടുത്താലും പണി കിട്ടാൻ വളരെ എളുപ്പമാണ്.തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിലെ പ്രിയ സഹോദരൻ ജോജോക്കു ഹൃദയത്തിൽ നിന്നും നന്ദി. ഒപ്പം വിനോദ്. ജിതേൻ ചികിത്സിച്ച ഡോക്ടർ.. നഴ്സിംഗ് സ്റ്റാഫ്സ് തുടങ്ങി എല്ലാർക്കും വളരെ വളരെ നന്ദി. ഈ ഹോസ്പിറ്റലിലെ ഓരോ ദിവസം കഴിയുന്തോറും കോവിഡ് ചികിത്സ ക്കുള്ള ഫ്ലോറുകൾ കൂടിവരുന്നു  ഹോസ്പിറ്റൽ സ്റ്റാഫുകൾ നെട്ടോട്ടമൊടുന്നു ജോജോയെ വിളിക്കുമ്പോൾ സന്തോഷത്തോടെ മാത്രം സംസാരിക്കുന്നു ദുരന്തങ്ങളുടെ വാർത്തകൾ അറിയിക്കാതെ മനപ്പൂർവം ശ്രമിക്കുന്നു..രുചിയും ഗന്ധവും വിശപ്പും ആരോഗ്യവും തിരിച്ചുവരുന്ന കാലത്തിനുവേണ്ടി കാത്തിരിക്കുന്നു.
ജാഗ്രത അല്ലാതെ മറ്റൊന്നില്ല

Director R S Vimal words note about covid

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES