ഒരു വര്‍ഷമായി രഹസ്യമായി വച്ച വിവാഹം പരസ്യമാക്കി നടി ധന്യ ബാലകൃഷ്ണനും, സംവിധായകന്‍ ബാലാജി മോഹനും. ബാലാജി മോഹന്‍ മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഒരു വര്‍ഷത്തോളം രഹസ്യമായി സൂക്ഷിച്ച വിവാഹ വിവരം പരസ്യമാക്കിയത്.
തമിഴ് തെലുങ്ക് മലയാളം സിനിമകളില്‍ അഭിനയിച്ച നടിയാണ് ധന്യ ബാലകൃഷ്ണ. അടുത്തിടെ നടി കല്‍പിക ഗണേഷ് ഒരു വീഡിയോയില്‍ ധന്യ രഹസ്യമായി വിവാഹം കഴിച്ചുവെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കല്‍പിക തങ്ങളുടെ വിവാഹത്തെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും പരസ്യമായി സംസാരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ധന്യയെ വിവാഹം കഴിച്ച സംവിധായകന്‍ ബാലാജി മോഹന്‍ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇതിലാണ് വിവാഹം സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്.
കുറച്ച് നാളുകള്‍ക്ക് മുമ്പ് സംവിധായകന്‍ ബാലാജി മോഹനും ധന്യബാലകൃഷ്ണനും രഹസ്യമായി വിവാഹം ചെയ്തുവെന്ന് ടെലിവിഷന്‍ താരം കല്‍പിക ഗണേഷ് ഒരു അഭിമുഖത്തിനിടെ ആരോപിച്ചിരുന്നു. ബാലാജി മോഹന്റെ രണ്ടാം വിവാഹമാണിത്.തന്റെ ഭാര്യയെ ബാലാജി നിയന്ത്രിക്കുകയാണെന്നും സിനിമാ പ്രൊമോഷനുകള്‍ പോലും വിലക്കുകയാണെന്നും കല്‍പിക ആരോപിച്ചിരുന്നു.
കല്‍പികയുടെ ആരോപണങ്ങള്‍ക്ക് മദ്രാസ് ഹൈക്കോടതിയില്‍ അപകീര്‍ത്തിപ്പെടുത്തലിന് എതിരെ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ് ബാലാജി മോഹന്‍.താനും ധന്യ ബാലകൃഷ്ണനും ജനുവരി 23 മുതല്‍ വിവാഹിതരാണെന്ന് ബാലാജിയുടെ ഹര്‍ജിയില്‍ പറയുന്നു.
കേസ് പരിഗണിച്ച് ജഡ്ജി ഇരുവരുടെയും കേസ് ജനുവരി 20ന് പരിഗണനയിലേക്ക് മാറ്റി വയ്ക്കുകയും അപകീര്‍ത്തികരമായ പ്രചാരണത്തില്‍ നിന്നും കല്‍പിക ഗണേഷിനെ വിലക്കുകയും ചെയ്തു. കാതലില്‍ സൊതപ്പത് എപ്പടി, മാരി, മാരി 2 തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ബാലാജി മോഹന്‍. ഏഴാം അറിവ്, രാജാ റാണി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ധന്യ ബാലകൃഷ്ണന്‍.
ലൌ ആക്ഷന്‍ ഡ്രമ' പോലുള്ള ചിത്രത്തിലൂടെ മലയാളിക്കും സുപരിചിതയായ നടിയാണ് ധന്യ. തന്റെ ആദ്യ വിവാഹം വേര്‍പ്പെടുത്തിയ ശേഷമാണ് ധന്യയെ ബാലാജി മോഹന്‍ വിവാഹം കഴിച്ചത് എന്നാണ് വിവരം. എന്നാല്‍ വിവാഹം മറച്ചുവെക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. മലയാളത്തില്‍ ദുല്‍ഖര്‍ നസ്രിയ എന്നിവര്‍ നായിക നായകന്മാരായ 'സംസാരം ആരോഗ്യത്തിന് ഹാനികരം' എന്ന ചിത്രം സംവിധാനം ചെയ്ത വ്യക്തിയാണ് ബാലാജി മോഹന്‍. ധനുഷിന്റെ വന്‍ ഹിറ്റുകളായ മാരി, മാരി 2 എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തത് ഇദ്ദേഹമാണ്