അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങാണ് തിങ്കളാഴ്ച സോഷ്യല്‍ മീഡിയയിലെ ചൂടേറിയ വിഷയം. ചടങ്ങ് നടക്കുന്നതിനിടെ, മലയാള സിനിമയിലെ അഭിനേത്രിമാരും, ആക്ടിവിസ്റ്റുകളുമായ പാര്‍വതി തിരുവോത്തും, റിമ കല്ലിങ്കലും, സംവിധായകന്‍ ആഷിക അബുവും.
ഇന്ത്യന്‍ ഭരണഘടനയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ്.നമ്മുടെ ഇന്ത്യ എന്ന അടിക്കുറിപ്പോടെ കൂപ്പ് കൈയുടെ ചിഹ്നമാണ് ഫേസ്ബുക്കിലാണ് പാര്‍വതി ഭരണഘടനയുടെ ചിത്രത്തിനൊപ്പം പങ്കുവച്ചത്. ഇന്ത്യ, പരമാധികാര സോഷ്യലിസ്റ്റ് മതേതര ഡെമോക്രാറ്റിക് റിപ്പബ്ലിക് എന്ന അടിക്കുറിപ്പോടെയാണ് ആഷിഖ് അബു ചിത്രം പങ്കുവച്ചത്. 'നീതി, സ്വാതന്ത്ര്യം, സമത്വം, സഹോദര്യം' എന്ന അടിക്കുറിപ്പോടെയാണ് റിമ കല്ലിങ്കലിന്റെ പോസ്റ്റ്..
ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാമും ഇന്‍സ്റ്റഗ്രാമില്‍ ഇതേ പോസ്റ്റ് പങ്കിട്ടു. താരങ്ങളുടെ പോസ്റ്റിനെ അനുകൂലിച്ചും എതിര്‍ത്തും കമന്റുകള്‍ നിറയുകയാണ്.
അതേസമയം, മോഹന്‍ലാല്‍ കച്ചേരിപ്പടി ചിറ്റൂര്‍ റോഡിലുള്ള അയപ്പന്‍കാവ് ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തില്‍ നിര്‍മ്മാല്യം ദര്‍ശനത്തിനെത്തി. പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് സിനിമാ സെറ്റില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വിളക്കുതെളിയിക്കുന്ന നടന്‍ ഉണ്ണിമുകുന്ദന്റെ വീഡിയോ പുറത്തുവന്നിരുന്നു. 'ഒരുപാട് സന്തോഷമുള്ള ദിവസമാണ്. നമ്മുടെ പടത്തിന്റെ ഷൂട്ടിങ് ലൊക്കേഷനായിപ്പോയി. എല്ലാവരും ഒരുപാട് സന്തോഷത്തിലാണ്. റാം മന്ദിറിന്റെ ഉദ്ഘാടനമാണ്. ശ്രീരാമന്റെ തിരിച്ചുവരവാണ്. ഒരുപാട് കാലങ്ങളായി കാത്തിരുന്ന ദിവസംകൂടിയാണ്. ജയ്ശ്രീറാം'- ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
ഗെറ്റ് സെറ്റ് ബേബി' എന്ന ചിത്രത്തിന്റെ സെറ്റിലാണ് പൂജ നടത്തിയത്. ഇതിന്റെ വീഡിയോ ഉണ്ണി മുകുന്ദന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്. രാമന്റെ വിഗ്രഹത്തിന് മുന്നില്‍ തിരി തെളിക്കുന്നതും പൂജ നടത്തുന്നതും അണിയറപ്രവര്‍ത്തകരും ഉണ്ണിയും ജയ് ശ്രീറം വിളിക്കുന്നതും വീഡിയോയില്‍ ഉണ്ട്.