Latest News

ഞാന്‍ താടാ ഇനിമേല് വന്ത് നിന്നാ ദര്‍ബാറ്.. ഉന്നോട് ഗ്യാങ് ഞാന്‍ താന്‍ടാ ലീഡ്...; രജനി ആരാധകര്‍ക്ക് ആവേശപ്പെരുമഴയായി ദര്‍ബാറിലെ ആദ്യ ഗാനമെത്തി; ചുമ്മാ കിഴി ഗാനം ട്രെന്റിങ് ലിസ്റ്റില്‍ ഒന്നാമത്

Malayalilife
ഞാന്‍ താടാ ഇനിമേല് വന്ത് നിന്നാ ദര്‍ബാറ്.. ഉന്നോട് ഗ്യാങ് ഞാന്‍ താന്‍ടാ ലീഡ്...; രജനി ആരാധകര്‍ക്ക് ആവേശപ്പെരുമഴയായി ദര്‍ബാറിലെ ആദ്യ ഗാനമെത്തി; ചുമ്മാ കിഴി ഗാനം ട്രെന്റിങ് ലിസ്റ്റില്‍ ഒന്നാമത്

പേട്ടയ്ക്ക് ശേഷം സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനെ നായകനാക്കി ഹിറ്റ് മേക്കര്‍ എ.ആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന ദര്‍ബാറിന്റെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. രജനി ആരാധകര്‍ക്കായി ഒരുക്കിയ ഗാനം യുട്യൂബ് ട്രെന്റിങില്‍ ഇടംപിടിച്ച് കഴിഞ്ഞു. അമ്പത് ലക്ഷത്തിലധികം കാഴ്ച്ചക്കാരുമായി ട്രെന്റിങില്‍ ഒന്നാമതാണ് ഗാനം.

എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആലാപനം തന്നെയാണ് ഗാനത്തിന്റെ പ്രധാന ആകര്‍ഷണം.ചുമ്മാ കിഴി(കീറ്)' എന്ന പേരിലാണ് ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തിരിക്കുന്നത്. ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. ഇതോടൊപ്പം ഗാനത്തിന്റെ റെക്കോര്‍ഡ് ചെയ്തപ്പോഴുള്ള റെക്കോര്‍ഡിങ് സ്റ്റുഡിയോയിലെ ചില രംഗങ്ങളും ഗാനത്തിന്റെ വീഡിയോയില്‍ അണിയറപ്രവര്‍ത്തകര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

വന്തേണ്ട ദര്‍ബാര്‍ എന്ന് തുടങ്ങുന്ന ഗാനം എഴുതിയിരിക്കുന്നത് വിവേക് ആണ്.ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം രജനീകാന്ത് പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് ദര്‍ബാര്‍. രജനിയുടെ 167ാം ചിത്രമാണിത്. ചന്ദ്രമുഖി, കുസേലന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നയന്‍താരയാണ് ഈ ചിത്രത്തില്‍ രജനീകാന്തിന്റെ നായിക.

നിരവധി ബോളിവുഡ് താരങ്ങളാണ് ദര്‍ബാറില്‍ അഭിനയിക്കുന്നത്. പ്രദീപ് കബ്ര, പ്രതീക് ബബ്ബര്‍, ദാലിബ് താഹില്‍, ജതിന്‍ സര്‍ന എന്നീ ബോളിവുഡ് താരങ്ങള്‍ ചിത്രത്തില്‍ ഉണ്ട്. നിവേദ തോമസ്, യോഗി ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

ഈ രംഗങ്ങളില്‍ ചിത്രത്തിലെ നായകന്‍ രജനീകാന്തും പ്രത്യക്ഷപ്പെടുന്നുണ്ട്. മാത്രമല്ല, ഗാനത്തിന്റെ ചില ഭാഗങ്ങളില്‍ ശബ്ദം നല്‍കുന്നത് രജനീകാന്താണെന്നും വീഡിയോയില്‍ വ്യക്തമാണ്. പാട്ടിന്റെ അവസാനം 'ഇത് തീയറ്ററുകളില്‍ ഒരു കീറ് കീറും' എന്ന് രജനികാന്ത് പറയുന്നതും കേള്‍ക്കാം.

1922 ല്‍ പുറത്തിറങ്ങിയ പാണ്ഡ്യന്‍ എന്ന ചിത്രത്തിലാണ് രജനി അവസാനമായി പോലീസ് വേഷത്തില്‍ എത്തിയിരുന്നത്. കൂടാതെ അദ്ദേഹത്തിന്റെ 167 ാം ചിത്രമാണിത്. ഇതാദ്യമായിട്ടാണ് രജനീകാന്തും മുരുഗദോസും ഒരുമിക്കുന്നത്.

DARBAR Tamil Chumma Kizhi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES