ബാലതാരമായി വന്ന കാലം മുതല്‍ മലയാളി പ്രേക്ഷകശ്രദ്ധ നേടിയ കലാകാരനാണ് വിനീത് കുമാര്‍. 2015 ല്‍ ഫഹദ് ഫാസില്‍ നായകനായി പുറത്തെത്തിയ അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെ സംവിധായകനായും വിനീത് അരങ്ങേറ്റം കുറിച്ചു. ടൊവിനോ തോമസ് നായകനായ ഡിയര്‍ ഫ്രണ്ട് എന്ന ചിത്രവും വിനീത് കുമാര്‍ സംവിധാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പുറത്തെത്തിയ ഈ ചിത്രം തിയറ്ററുകളില്‍ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഒടിടി റിലീസില്‍ കൈയടി നേടിയിരുന്നു.ഡിയര്‍ ഫ്രണ്ട് എന്ന ചിത്രത്തിന് ശേഷം ദിലീപിനെ നായകനാക്കി ചിത്രമൊരുക്കാന്‍ വിനീത് കുമാര്‍.
ഡി 149' എന്ന് വര്‍ക്കിങ് ടൈറ്റില്‍ നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ നടന്നു. ദിലീപ് ആണ് ചിത്രത്തിലെ നായകനും നിര്‍മ്മാതാവും. ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും ഇടപ്പള്ളി അഞ്ചുമന ദേവീക്ഷേത്രത്തില്‍ വച്ച് നടന്നു.മാവേലിക്കരയിലെ ചെട്ടികുളങ്ങരയിലായിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. രാജേഷ് രാഘവനാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.
ലളിതമായ ചടങ്ങുകളോടെയാണ് പുജ നടന്നത്.എല്ലാവരുടെയും അനുഗ്രവും പ്രാര്‍ത്ഥനയും ഞങ്ങള്‍ക്കൊപ്പം ഉണ്ടാവണമെന്ന് ദിലീപ് പറഞ്ഞു.ദിലീപ് അഭിനയിക്കുന്ന 149-ാമത്തെ ചിത്രമാണിത്. പൂജ ചടങ്ങില്‍ ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ സന്നിഹിതരായിരുന്നു.
ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് തന്നെ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സനു താഹിര്‍ നിര്‍വ്വഹിക്കുന്നു. രാജേഷ് രാഘവന്‍ കഥ, തിരക്കഥ, സംഭാഷണമെഴുതുന്നു. ഷിബു ചക്രവര്‍ത്തി, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് മിഥുന്‍ മുകുന്ദന്‍ സംഗീതം പകരുന്നു.
എഡിറ്റര്‍ ദീപു ജോസഫ്, പ്രോജക്ട് ഹെഡ് റോഷന്‍ ചിറ്റൂര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അനൂപ് പത്മനാഭന്‍, കെ പി വ്യാസന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രഞ്ജിത്ത് കരുണാകരന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ നിമേഷ് താനൂര്‍, കോസ്റ്റ്യൂം ഡിസൈനര്‍ സമീറ സനീഷ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാകേഷ് കെ രാജന്‍, സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസന്‍, സ്റ്റില്‍സ് രാംദാസ് മാത്തൂര്‍, ഡിസൈന്‍ യെല്ലോടൂത്ത്. ഏപ്രില്‍ 15 മുതല്‍ എറണാകുളത്ത് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. പി ആര്‍ ഒ- എ എസ് ദിനേശ്.
ദിലീപിന്റെ മുന്നില്‍ രണ്ട് ചിത്രങ്ങളാണ് റിലീസിന് ഉള്ളത്.'ബാന്ദ്ര', 'വോയ്‌സ് ഓഫ് സത്യനാഥന്‍'വൈകാതെ തന്നെ പ്രദര്‍ശനത്തിന് എത്തും. സൂപ്പര്‍ഹിറ്റ് കോമഡി എന്റര്‍ടെയ്‌നര്‍ ചിത്രമായ 'ടു കണ്‍ട്രീസിന്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്