Latest News

ചിമ്പു ചിത്രം കാണാനെത്തിയ കുടുംബത്തിന് തിയേറ്ററില്‍ പ്രവേശനം നിഷേധിച്ച സംഭവത്തില്‍ പ്രതിഷേധം; ജാതിയുടെ പേരില്‍ പ്രവേശനം നിഷേധിച്ചന്നെ് ആരോപണം;12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കാണാന്‍ അനുമതിയില്ലാത്തതാണ് കാരണമെന്ന്‌ മാനേജ്‌മെന്റ്; മനുഷ്യനോട് വേര്‍തിരിവ് കാണിക്കുന്നത് പൊറുക്കാനാവാത്ത തെറ്റെന്ന് വിജയ് സേതുപതി

Malayalilife
ചിമ്പു ചിത്രം കാണാനെത്തിയ കുടുംബത്തിന് തിയേറ്ററില്‍ പ്രവേശനം നിഷേധിച്ച സംഭവത്തില്‍ പ്രതിഷേധം; ജാതിയുടെ പേരില്‍ പ്രവേശനം നിഷേധിച്ചന്നെ് ആരോപണം;12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കാണാന്‍ അനുമതിയില്ലാത്തതാണ് കാരണമെന്ന്‌ മാനേജ്‌മെന്റ്; മനുഷ്യനോട് വേര്‍തിരിവ് കാണിക്കുന്നത് പൊറുക്കാനാവാത്ത തെറ്റെന്ന് വിജയ് സേതുപതി

സിനിമാ തിയേറ്ററില്‍ എത്തിയ ആളുകള്‍ക്ക് ജാതിയുടെ പേരില്‍ പ്രവേശനം നിഷേധിച്ചെന്ന് ആരോപണം. ചിമ്പു നായകനായ 'പത്തു തല' കാണാനെത്തിയ 'നരികുറവ' വിഭാഗക്കാരായ കുടൂംബത്തെ ടിക്കറ്റ് എടുത്ത ശേഷം തിയേറ്ററില്‍ പ്രവേശിക്കുന്നത് തടയുകയായിരുന്നു. ചെന്നൈയിലെ രോഹിണി സിനിമാസിനെതിരെയാണ് ഈ ആക്ഷേപം.ഉടമസ്ഥര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധങ്ങള്‍ ഉയരുകയാണ്. 

തിയേറ്റിലേക്കുള്ള പ്രവേശനം ആദ്യം നിഷേധിച്ച ജോലിക്കാര്‍ പിന്നീട് സമ്മതിക്കുകയായിരുന്നു.സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായതിനെ തുടര്‍ന്ന് രോഹിണി സില്‍വര്‍ സ്‌ക്രീന്‍സ് മാനേജ്‌മെന്റ് കുറിപ്പ് പങ്കുവയ്ക്കുകയുണ്ടായി. ചിത്രത്തിനു U/A സെര്‍ട്ടിഫിക്കറ്റാണെന്നും 12 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് ഇതു കാണാന്‍ അനുവാദമില്ലത്തതു കൊണ്ടാണ് പ്രവേശനം നിഷേധിച്ചതെന്നാണ് തിയേറ്റര്‍ ഉടമയുടെ വിശദീകരണം.

നിയമ വശങ്ങള്‍ ഒഴുവാക്കി കുടുംബത്തെ തിയേറ്ററില്‍ പ്രവേശിപ്പിച്ചു. സിനിമ കാണുന്ന കുടുംബത്തിന്റെ വീഡിയോ ട്വീറ്റ് ചെയ്ത് മാനേജ്‌മെന്റ് കുറിച്ചു.
തിയേറ്ററില്‍ ചിത്രം കാണാനെത്തിയ വ്യക്തിയാണ് വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. കുഞ്ഞിനൊപ്പം നില്‍ക്കുന്ന സ്ത്രീയോട് മാറി നില്‍ക്കാന്‍ തിയേറ്റിലെ ജോലിക്കാരന്‍ പറയുന്നുണ്ട്. അവരുടെ കയ്യില്‍ ടിക്കറ്റുണ്ടായിട്ടും എന്താണ് അകത്തേയ്ക്കു പ്രവേശിപ്പിക്കാത്തതെന്ന ചോദ്യത്തിന് ജോലിക്കാരന്‍ മറുപടി നല്‍കുന്നുമില്ല.

പ്രവേശനം നിഷേധിച്ച തിയേറ്റര്‍ സ്റ്റാഫുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഡിഎംകെ എംപി സെന്തില്‍കുമാര്‍ പറഞ്ഞു. ജോലിക്കാര്‍ക്ക് വേണ്ടവിധത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍ക്കാത്ത മാനേജ്‌മെന്റും സംഭവത്തില്‍ ഉത്തരവാദികളാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവേചനം ഒരിക്കലും അംഗീകരിക്കാനാകില്ല എന്നും ജാതിയുടെ പേരില്‍ ആരേയും അടിച്ചമര്‍ത്തുന്നത് ശരിയായ പ്രവര്‍ത്തിയല്ല എന്നും വിജയ് സേതുപതി പ്രതികരിച്ചു.മനുഷ്യനെ വേര്‍തിരിച്ചു കാണുന്നതും അവരെ അടിച്ചമര്‍ത്തുന്നതും അംഗീകരിക്കാന്‍ കഴിയില്ല. താഴ്ന്ന ജാതിയാണ് എന്ന് പറഞ്ഞ് മാറ്റി നിര്‍ത്താനും കഴിയില്ല. ഭൂമിയില്‍ എല്ലാവരും ഒരുമിച്ച്, ഒരുപോലെ ജീവിക്കാന്‍ വേണ്ടിയാണ് ദൈവം നമ്മെ ഇവിടേയ്ക്ക് വിട്ടത്, വിജയ് സേതുപതി പറഞ്ഞു.

Chennais Rohini Theatre tribal FAMILY

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES