സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചതുരം സിനിമയുടെ പുതിയ ടീസര്‍ ശ്രദ്ധനേടുന്നു. സ്വാസിക-റോഷന്‍ പ്രണയരംഗങ്ങളാണ് ടീസറിന്റെ പ്രധാന ആകര്‍ഷണം. നിഗൂഢതകള്‍ ഒളിപ്പിച്ച ട്രെയിലറാണ് പുറത്ത് വന്നിരിക്കുന്നത്.
അലന്‍സിയര്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവരും ചിത്രത്തില്‍ എത്തുന്നുണ്ട്.
വിനോയ് തോമസും സിദ്ധാര്‍ത്ഥ് ഭരതനും ചേര്‍ന്ന് രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രം ഗ്രീന്‍വിച്ച് എന്റര്‍ടെയ്ന്‍മെന്റ്സും യെല്ലോ ബേര്‍ഡ് പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ഈ മാസം റിലീസിനെത്തും.
കുറച്ച് ദിവസം മുന്‍പ് പുറത്തുവിട്ട ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. കിടക്കയില്‍ കിടക്കുന്ന സ്വാസികയും റോഷനുമാണ് പോസ്റ്ററിലുള്ളത്. സ്വാസിക അടക്കമുള്ള താരങ്ങള്‍ ഇത് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
പിന്നാലെ പോസ്റ്ററിലെ ഇന്റിമേറ്റ് രംഗത്തെ വിമര്‍ശിച്ചുകൊണ്ടുള്ള ചില കമന്റുകളും വന്നിരുന്നു. ' ആണുങ്ങളെ മാത്രമാണോ സിനിമ 'കാണിക്കുവാന്‍' ഉദ്ദേശിക്കുന്നത് എന്നായിരുന്നു ഒരാള്‍ സ്വാസികയുടെ ഇന്‍സ്റ്റഗ്രാമിലെ പോസ്റ്ററിന് താഴെ കമന്റിട്ടത്. ഇതിന് സ്വാസിക തന്നെ മറുപടിയും നല്‍കി. '
അഡല്‍റ്റ്‌സ് ഓണ്‍ലി എന്നു പറഞ്ഞാല്‍ പ്രായപൂര്‍ത്തിയായവര്‍ എന്നാണ് അര്‍ത്ഥം, അല്ലാതെ പ്രായപൂര്‍ത്തിയായ പുരുഷന്മാര്‍ മാത്രം എന്നല്ല. സ്ത്രീ പ്രേക്ഷകര്‍ക്കും നെഞ്ചും വിരിച്ച് വന്ന്, സുരക്ഷിതമായി തീയേറ്ററില്‍ സിനിമ കാണാമെന്ന് നടി മറുപടി നല്കിയിരുന്നു.