സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, അജഗജാന്തരം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധപിടിച്ചുപറ്റിയ സംവിധായകനാണ് ടിനു പാപ്പച്ചന്‍. ആദ്യ രണ്ട് സിനിമകളും വന്‍ ഹിറ്റുകളാക്കി മാറ്റിയ ടിനുവിന്റെ അടുത്ത ചിത്രമായ ചാവേറിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. മോഹന്‍ലാല്‍, ടൊവിനോ, പൃഥ്വിരാജ് എന്നിവരാണ് സോഷ്യല്‍ മീഡിയയിലൂടെ ട്രെയിലര്‍ പുറത്തിറക്കിയത്.
കുഞ്ചാക്കോ ബോബനും അര്‍ജുന്‍ അശോകനും ആന്റണി വര്‍ഗ്ഗീസും ഒന്നിച്ചെത്തുന്ന ചിത്രം പ്രഖ്യാപനം മുതല്‍ ഏവരും ആവേശപൂര്‍വ്വം കാത്തിരിക്കുകയാണ്.ട്രെയിലറില്‍ പെപ്പെയുടെ കഥാപാത്രത്തെ കാണിച്ചിട്ടില്ല. പാര്‍ട്ടി, രാഷ്ട്രീയം എന്നിവയുമായി ബന്ധപ്പെട്ടതാണ് പ്രമേയം എന്നാണ് ട്രെയിലറില്‍ നിന്ന് മനസിലാകുന്നത്.ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ ചിത്രം കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന്റെ കഥയാണ് പ്രമേയമാക്കിയിരിക്കുന്നത്. സൗഹൃദവും രാഷ്ട്രീയവും പകയും നിറഞ്ഞ ചോരക്കളിയാണ് ചാവേറെന്ന് ട്രെയിലര്‍ സൂചന നല്‍കുന്നുണ്ട്. ഒരു സ്ലോ പേസ് ത്രില്ലര്‍ ആയിരിക്കും ചിത്രം.
കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് ജോയ് മാത്യുവാണ്. കുഞ്ചാക്കോ ബോബന് പുറമെ ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍, ജോയ് മാത്യു എന്നിവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലുണ്ട്. അരുണ്‍ നാരായണന്‍, വേണു കുന്നപ്പിള്ളി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
ജിന്റോ ജോര്‍ജ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് നിഷാദ് യൂസഫ് ആണ് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്. ജസ്റ്റിന്‍ വര്‍ഗീസാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈന്‍ ഗോകുല്‍ ദാസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജിയോ ഏബ്രഹാം, ബിനു സെബാസ്റ്റ്യന്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, കൊസ്റ്റ്യൂം ഡിസൈനര്‍ മെല്‍വി ജെ, സ്റ്റണ്ട് സുപ്രീം സുന്ദര്‍, മേക്കപ്പ് റോണക്സ് സേവ്യര്‍, ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിങ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രതീഷ് മൈക്കിള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആസാദ് കണ്ണാടിക്കല്‍, വിഎഫ്എക്‌സ് ആക്‌സില്‍ മീഡിയ, സൗണ്ട് മിക്സിങ് ഫസല്‍ എ ബക്കര്‍, ഡിഐ കളര്‍ പ്ലാനറ്റ് സ്റ്റുഡിയോ, സ്റ്റില്‍ അര്‍ജുന്‍ കല്ലിങ്കല്‍, അസോസിയേറ്റ് ഡയറക്ടര്‍ സുജിത്ത് സുന്ദരന്‍, ആര്‍ അരവിന്ദന്‍, ടൈറ്റില്‍ ഗ്രാഫിക്‌സ് എബി ബ്ലെന്‍ഡ്, ഡിസൈന്‍ മാക്ഗഫിന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.