സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായി ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് അഭിമാനമായി മാറിയ ആളാണ് രഞ്ജു രഞ്ജിമാര്‍. സിനിമാ മേഖലയിലെ ഏറ്റവും തിരക്കുപിടിച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റും ധ്വയ ട്രാന്‍സ്ജെന്റേഴ്സ് ആര്‍ട്സ് ആന്‍ഡ് ചാരിറ്റിബിള്‍ സൊസൈറ്റിയുടെ സെക്രട്ടറിയുമായി രഞ്ജുവിനായി സെലിബ്രിറ്റികളായ ആള്‍ക്കാര്‍ ക്യു നില്‍ക്കുകയാണ്. എന്നാൽ ഇപ്പോൾ രഞ്ജു രഞ്ജിമാര്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ലുലുവില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയപ്പോള്‍ ഉണ്ടായ ഒരു അനുഭവമാണ് രഞ്ജു രഞ്ജിമാര്‍ കുറിപ്പിലൂടെ പങ്കുവച്ചിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ,
ഇന്നലെ ഒരുസംഭവം ഉണ്ടായി, വര്‍ക്കു കഴിഞ്ഞു ഞാന്‍ ലുലുവില്‍ പോയി സാധനങ്ങള്‍ വാങ്ങാന്‍, ചായ കുടിക്കാന്‍ food Court ല്‍ ചെന്നപ്പോള്‍ 4 ചെറുപ്പക്കാര് കൂടി നില്ക്കുന്നു, ഒരു കുഞ്ഞു,കഷ്ടിച്ച് 3 മാസം കഴിഞ്ഞിട്ടുണ്ടാകണം, നിര്‍ത്താതെ കരച്ചില്‍, അവിടം മുഴുവന്‍ ആ കരച്ചില്‍ തങ്ങി നില്ക്കുവ, കുഞ്ഞു ഏങ്ങി ഏങ്ങി കരയുന്നു,, എനിക്ക് സഹിച്ചില്ല, ഞാന്‍ ഓടി അവരുടെ അടുത്തെത്തി, എന്താ കാര്യം എന്ന് അന്വേഷിച്ചു, ഒട്ടും തൃപ്തിയില്ലാതെ അവര്‍ കാര്യം പറഞ്ഞു, അതിന്റെ അമ്മ Bath Room ല്‍ പോയിരിക്കുന്നു, കുഞ്ഞിന്റെ കരച്ചില്‍ ഒട്ടും നിര്‍ത്തുന്നില്ല,
സഹിക്കെട്ട് ഞാന്‍ കുഞ്ഞിനെ പിടിച്ചു എടുത്തു, നിമിഷ നേരം, ആ കുഞ്ഞുകരച്ചില്‍ നിര്‍ത്തി, എന്റെ തോളത്ത് ചാഞ്ഞു കിടന്നു, പിന്നെ ആ കുഞ്ഞു കരഞ്ഞിട്ടെ ഇല്ല, എന്റെ കൂടെ വന്ന കുട്ടി Bath Room ല്‍ പോയി അവരെ വിളിച്ചു കൊണ്ടുവന്നു, കുഞ്ഞിനെ എടുക്കാന്‍ നോക്കി, കുഞ്ഞു വീണ്ടും വീണ്ടും കരയാന്‍ തുടങ്ങി, അവസാനം കുഞ്ഞിനെയും കൊണ്ടു അവര്‍ പോയി, ഒരു Thanks മാത്രം പറഞ്ഞ്, അപ്പോള്‍ മുതല്‍ എന്റെ ഇടത്ത് മാറ് വേദനിക്കുവ, ഈ ദൈവങ്ങള് എനിക്കൊരു കുഞ്ഞിനെ തരുന്നില്ലല്ലൊ, ആ കുഞ്ഞിന്റെ മുഖം മറക്കാന്‍ പറ്റുന്നില്ല, ഒരു ഫോട്ടോ എടുക്കാനും പറ്റിയില്ല.