Latest News

സണ്ണി ലിയോണിനൊപ്പം ബോളിവുഡിലെ പ്രമുഖരായ താരങ്ങളും ഒളിക്യാമറ കണ്ണില്‍! പണം തന്നാല്‍ ഏത് രാഷ്ട്രീയപാര്‍ട്ടികളുടേയും ആശയങ്ങള്‍ പ്രചരിപ്പിക്കാമെന്ന് താരങ്ങള്‍; ദേശീയ പാര്‍ട്ടികളുമായി നടത്തിയ രഹസ്യസംഭാഷണങ്ങള്‍ ഒളിക്യാമറയിലൂടെ പുറത്തുവിട്ട് കേ്ാബ്രാപോസ്റ്റ് ; പുറത്തുവിട്ട പട്ടികയില്‍ വിവേക് ഒബ്‌റോയിയും, ജാക്കി ഷറോഫും വരെ 

Malayalilife
സണ്ണി ലിയോണിനൊപ്പം ബോളിവുഡിലെ പ്രമുഖരായ താരങ്ങളും ഒളിക്യാമറ കണ്ണില്‍! പണം തന്നാല്‍ ഏത് രാഷ്ട്രീയപാര്‍ട്ടികളുടേയും ആശയങ്ങള്‍ പ്രചരിപ്പിക്കാമെന്ന് താരങ്ങള്‍; ദേശീയ പാര്‍ട്ടികളുമായി നടത്തിയ രഹസ്യസംഭാഷണങ്ങള്‍ ഒളിക്യാമറയിലൂടെ പുറത്തുവിട്ട് കേ്ാബ്രാപോസ്റ്റ് ; പുറത്തുവിട്ട പട്ടികയില്‍ വിവേക് ഒബ്‌റോയിയും, ജാക്കി ഷറോഫും വരെ 

കോബ്രാപോസ്റ്റിന്റെ ഒളി കാമറാ ഓപറേഷനില്‍ കുടുങ്ങിയത് സണ്ണി ലിയോണ്‍ ഉള്‍പ്പടെുള്ള ബോളിവുഡിലെ വമ്പന്‍ താരനിര. പണം വാങ്ങി രാഷ്ട്രീയ പാര്‍ട്ടികളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാമെന്ന് സമ്മതിച്ച റിപ്പോര്‍ട്ടാണ് കോബ്രാ പോസ്റ്റ് പുറത്തുവിട്ടത്. 60 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ നടി സണ്ണി ലിയോണ്‍, വിവേക് ഒബ്‌റോയി അടക്കം ബോളിവുഡിലെ താരനിരയും സംഗീതജ്ഞര്‍ ഉള്‍പ്പെടുന്ന സെലിബ്രിറ്റികളുമാണ് കുടുങ്ങിയത്.

ഓപറേഷന്‍ കരോകെ എന്ന് പേരിട്ടിരിക്കുന്ന അന്വേഷണ പരമ്പരയില്‍ പണം വാങ്ങി രാഷ്ട്രീയ പാര്‍ട്ടികളുടെ ആശയം പ്രചരിപ്പിക്കാന്‍ തയ്യാറാകുന്ന 36 സെലിബ്രറ്റികളാണ് കുടുങ്ങിയത്. നടി-നടന്‍മാരും സംവിധായകരും ഗായകരും ഉള്‍പ്പെട്ട അറുപത് മിനുറ്റ് വീഡിയോയാണ് കോബ്രാപോസ്റ്റ് പുറത്തു വിട്ടിരിക്കുന്നത്. പണം നല്‍കിയാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടികളുടെ ആശയങ്ങള്‍ തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ട് വഴി പ്രചരിപ്പിക്കാമെന്ന് താരങ്ങള്‍ സമ്മതിക്കുന്നുണ്ട്.

സണ്ണി ലിയോണ്‍, ജാക്കി ഷറോഫ്, ശക്തി കപൂര്‍, വിവേക് ഒബ്‌റോയ്, സോനു സൂദ്, അമീഷാ പട്ടേല്‍, മഹിമ ചൗധരി, ശ്രേയസ് താല്‍പാടി, പുനീത് ഇസ്സാര്‍, സുരേന്ദ്ര പാല്‍, പങ്കജ് ധീര്‍, അദ്ദേഹത്തിന്റെ മകന്‍ നിഖിതിന്‍ ധീര്‍, ടിസ്‌കാ ചോപ്ര, ദീപ്ശിഖ നഗ്പാല്‍, അഖിലേന്ദ്രാ മിശ്ര, റോഹിത് റോയ്, രാഹുല്‍ ഭട്ട്, സാലിം സെയ്ദി, രാഖി സാവന്ത്, അമന്‍ വര്‍മ, ഹൈറ്റന്‍ തേജ്വാനി, അദ്ദേഹത്തിന്റെ ഭാര്യ ഗൗരി പ്രധാന്‍, എവ്‌ലിന്‍ ശര്‍മ, മിനിഷ ലംബ, കൊയിന മിത്ര, പൂനം പാണ്ടേ, ഹാസ്യ താരങ്ങളായ രാജു ശ്രീവാസ്തവ, സുനില്‍ പാല്‍, രാജ് പാല്‍ യാദവ്, ഉപാസന സിങ്, കൃഷ്ണ അഭിഷേക്, വിജയ് ഈശ്വര്‍ലാല്‍ പവാര്‍, ഛായാഗ്രാഹകന്‍ ഗണേഷ് ആചാര്യ, നര്‍ത്തകന്‍ സംഭാവന സേത്, ഗായകരായ അഭിജീത്ത് ഭട്ടാചാര്യ, കൈലേഷ് ഖേര്‍, മില്‍ഖാ സിങ്, ബാബ സെഗാള്‍ തുടങ്ങിയ പ്രമുഖരാണ് പണത്തിന് വേണ്ടി പാര്‍ട്ടികളുടെ പി.ആര്‍ ജോലി ഏറ്റെടുക്കാമെന്ന് സമ്മതിച്ചത്.

ബി.ജെ.പി, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി എന്നീ രാഷ്ട്രീയ പാര്‍ട്ടികളുടെ സോഷ്യല്‍ മീഡിയ പി.ആര്‍ ഏജന്റുമാരെന്ന വ്യാജേനയാണ് കോബ്രാപോസ്റ്റ് താരങ്ങളെ സമീപിച്ചത്. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി ആശയ പ്രചാരണം നടത്താന്‍ റിപ്പോര്‍ട്ടര്‍മാര്‍ പണം വാഗ്ദാനം ചെയ്യുകയായിരുന്നു.

പണം നല്‍കിയാല്‍ തയാറാണെന്ന് മിക്കവരും പറയുന്നു. ഇക്കാര്യം ഒരിക്കലും പുറത്ത് അറിയില്ലെന്ന് ഉറപ്പ് നല്‍കുകയും ചെയ്യുന്നു. രണ്ട് ലക്ഷം രൂപ മുതല്‍ 50 ലക്ഷം രൂപവരെയാണ് താരങ്ങള്‍ ആവശ്യപ്പെട്ടത്. മുഴുവന്‍ തുകയും പണമായി തന്നെ നല്‍കണമെന്നാണ് ഇവരില്‍ പലരുടെയും ആവശ്യം.

Bollywood calibrates in operation karaoke

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES