ബോളിവുഡിന്റെ ഫാഷന്‍ റാണിയായാണ് ബിപാഷ ബസു ആരാധകരുടെ ഹൃദയം കവര്‍ന്നത്. എന്നാല്‍ 2016-ല്‍ മോഡലും നടനുമായ കരണ്‍ സിംഗ് ഗ്രേവറിനെ വിവാഹം ചെയ്ത ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത നടി ഇപ്പോള്‍ അമ്മയുടെ റോളില്‍ തിളങ്ങുകയാണ്.
കഴിഞ്ഞ വര്‍ഷം നവംബര്‍ 12 നാണ് ബിപാഷയ്ക്കും കരണ്‍ സിങ് ഗ്രോവറിനും മകള്‍ ജനിച്ചത്. മകളുടെ ചിത്രങ്ങളും അവളുമായി ബന്ധപ്പെട്ട കാര്യങ്ങളുമെല്ലാം ബിപാഷ സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ മകളുടെ ഓമനപ്പേരിനെക്കുറിച്ച് നടി പങ്ക് വച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്.
ദേവിയെന്നു ഔദ്യോഗികമായി അറിയപ്പെടുന്ന തന്റെ മകളെ സ്നേഹത്തോടെ ലാളിച്ചു വിളിക്കാന്‍ ഒരു ഓമനപ്പേര് വേണമെന്ന ആവശ്യമറിഞ്ഞ ബിപാഷയുടെ മാതാവ് തന്നെ തന്റെ ചെറുമകള്‍ക്ക് ഏറ്റവും അനുയോജ്യമായ പേര് കണ്ടെത്തിയെന്നാണ് കുറിപ്പ്. മിഷ്ടി എന്നാണ് കുഞ്ഞിന് നല്‍കിയ പേര്. ദേവിയുടെ മുത്തശ്ശി മംമ്ത ബസു ആണ് ഈ ഓമനപ്പേരിട്ടത്. മകളെ ആ പേരില്‍ വിളിക്കാന്‍ തുടങ്ങിയെന്നും അവളുടെ മുമൂ മാ ആണ് അവള്‍ക്കാ പേരിട്ടതെന്നുമൊക്കെ സൂചിപ്പിക്കുന്ന ഒരു കുറിപ്പും ദേവിക്കൊപ്പമുളള ചിത്രങ്ങളും അടങ്ങുന്ന ഒരു വീഡിയോയും ബിപാഷ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു.
കഴിഞ്ഞ ദിവസമാണ് ബിപാഷ ദേവിക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് അവളെ മിഷ്ടി എന്ന ഓമനപ്പേരിട്ടു വിളിക്കാന്‍ തുടങ്ങിയെന്നു വെളിപ്പെടുത്തിയത്.ലൈക അറോറ അടക്കമുളള പ്രശസ്ത താരങ്ങള്‍ ആ വീഡിയോയ്ക്ക് താഴെ ചുവന്ന ഹൃദയ ചിഹ്നം കമന്റായി രേഖപ്പെടുത്തിയിട്ടുണ്ട്.