ബോളിവുഡിന്റെ ഫാഷന്‍ റാണിയായാണ് ബിപാഷ ബസു ആരാധകരുടെ ഹൃദയം കവര്‍ന്നത്. എന്നാല്‍ 2016-ല്‍ മോഡലും നടനുമായ കരണ്‍ സിംഗ് ഗ്രേവറിനെ വിവാഹം ചെയ്ത ശേഷം സിനിമയില്‍ നിന്ന് മാറിനില്‍ക്കുകയാണ് ബിപാഷ. ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് ജനിച്ച വാര്‍ത്തയും ആരാധകര്‍ ഏറെ സന്തോഷത്തോടെയാണ് ഏറ്റെടുത്തത്..
കുഞ്ഞ് ദേവിയുടെ ഓരോ നിമിഷവും ബിപാഷ സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുന്നുണ്ട്. കുഞ്ഞിന്റെ മുഖം ഇതുവരെ കാണിച്ചിട്ടില്ലെങ്കിലും എല്ലാ ആഘോഷങ്ങളിലും ബിപാഷ കുഞ്ഞിന്റെ സാന്നിധ്യം അറിയിക്കുന്നുണ്ട്. ഇപ്പോഴിതാ കുഞ്ഞ് ദേവിയുടെ ചെറിയ കൈകളുടെയും മിന്നുന്ന കാല്‍വിരലുകളുടെയും മുദ്രണം ചെയ്ത് സൂക്ഷിക്കുകയാണ് ബിപാഷയും കരണും. സെലിബ്രിറ്റി ആര്‍ട്ടിസ്റ്റ് ഭാവന ജസ്‌റയാണ് അവര്‍ക്ക് വേണ്ടിയത് ചെയ്തത്.
ദൈവത്തിന്റെ പുണ്യമായി മുകളില്‍ നിന്ന് ഞങ്ങളുടെ പ്രിയപ്പെട്ട അനുഗ്രഹമായി ദേവി ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നു. മാതാപിതാക്കളെന്ന നിലയില്‍ അവളുടെ എല്ലാ മനോഹരമായ ബാല്യകാല ഓര്‍മ്മകളും സംരക്ഷിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അവളുടെ ചെറിയ കൈകളുടെയും മിന്നുന്ന കാല്‍വിരലുകളുടെയും അനുഭവം ഞങ്ങള്‍ എപ്പോഴും ആസ്വദിക്കാന്‍ ആഗ്രഹിക്കുന്ന ഒന്നാണ്, അത് ഞങ്ങള്‍ എപ്പോഴും ആസ്വദിക്കുമെന്ന് ഉറപ്പാക്കിയതിന് @bhavnajasra യ്ക്ക് നന്ദി. ഇത് സത്യസന്ധമായി ഒരു രക്ഷിതാവിന് തങ്ങള്‍ക്കും അവരുടെ കുട്ടിക്കും നല്‍കാവുന്ന ഏറ്റവും മികച്ച സമ്മാനമാണ് ?? ...'' എന്നാണ് വീഡിയോയ്‌ക്കൊപ്പം ബിപാഷ കുറിച്ചത്.