Latest News

പ്രിയങ്കയ്ക്ക് പിന്നാലെ ഇറക്കം കൂടിയ നെക്ക് ലൈനുള്ള ഗ്ലാമറസ് ഗൗണ്‍ അണിഞ്ഞ് ഭൂമി പട്‌നേക്കറുടെ ഫോട്ടോഷൂട്ട്; ബട്ടണ്‍ കടകള്‍ പൂട്ടിയോ എന്ന ചോദ്യവുമായി സോഷ്യല്‍മീഡിയ; അതീവ ഗ്ലാമറസ് വേഷം പ്രിയങ്കയെ അനുകരിച്ചതെന്നും വിമര്‍ശനം

Malayalilife
പ്രിയങ്കയ്ക്ക് പിന്നാലെ ഇറക്കം കൂടിയ നെക്ക് ലൈനുള്ള ഗ്ലാമറസ് ഗൗണ്‍ അണിഞ്ഞ് ഭൂമി പട്‌നേക്കറുടെ ഫോട്ടോഷൂട്ട്; ബട്ടണ്‍ കടകള്‍ പൂട്ടിയോ എന്ന ചോദ്യവുമായി സോഷ്യല്‍മീഡിയ; അതീവ ഗ്ലാമറസ് വേഷം പ്രിയങ്കയെ അനുകരിച്ചതെന്നും വിമര്‍ശനം

മെറ്റ് ഗാലയില്‍ ഗ്ലാമറസ് വേഷത്തില്‍ എത്തിയ പ്രിയങ്കയെ സോഷ്യല്‍മീഡിയ ട്രോളുകള്‍ നേരിടേണ്ടി വന്നത് അടുത്തിടെയാണ്. ട്രോളുകള്‍ക്കും വിമര്‍ശകര്‍ക്കും മറുപടി നല്കി പ്രിയങ്കയുടെ അമ്മയും രംഗത്തെത്തിയിരുന്നു. ഇപ്പോളിതാ പ്രിയങ്കയുടെ വേഷം കോപ്പിയടിച്ചതെന്ന പോലെ വേഷമണിഞ്ഞെത്തിയ നടി ഭൂമി പഡ്നേക്കറും വിമര്‍ശനം നേരിടുകയാണ്.

ബ്ലഷ് പിങ്ക് നിറത്തിലുള്ള ഡീപ് നെക്ക് സ്‌കിന്‍ ഫിറ്റ് ഗൗണ്‍ അണിഞ്ഞ നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആണ് ഇപ്പോള്‍ ട്രോളുകള്‍ക്കും വിമര്‍ശനത്തിനും ഇടയാക്കിയിരിക്കുന്നത്.  ബെഡ് ഷീറ്റും പില്ലോ കവറും പോലെ, ബട്ടന്‍ കടകളെല്ലാം പൂട്ടിയതാണോ എന്നുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

താരത്തിന്റെ അഭിനയം നല്ലതാണെന്നും എന്നാല്‍ ഭൂമിയെ പോലൊരു നടി ഇത്തരം വസ്ത്രങ്ങള്‍ ധരിച്ച് കുപ്രസിദ്ധി നേടരുതെന്നും ഇത് ഫാഷനല്ല മറിച്ച് നഗ്നതാ പ്രദര്‍ശനമാണന്നും ചിലര്‍ വിമര്‍ശിക്കുന്നുണ്ട്.

റാഫ് ആന്‍ഡ് റസ്സോ കളക്ഷന്റെ മാസ്റ്റര്‍പീസ് ഡിസൈനര്‍ ഗൗണ്‍ ആയിരുന്നു അന്ന് പ്രിയങ്കയ്ക്ക് ട്രോളുകള്‍ വാരിക്കൂട്ടിയത്. 72 ലക്ഷംരൂപയുടെ വെള്ളനിറത്തിലുള്ള സാറ്റിന്‍ ഗൗണിന് ഇറക്കം കൂടിയ നെക്ക് ലൈന്‍ അതീവ ഗ്ലാമറസ് ലുക്കാണ് നല്‍കിയത്. ഇതിനു സമാനമായ ഡ്രസ്സാണ് ഇപ്പോള്‍ ഭൂമിയും ധരിച്ചിരിക്കുന്നത്. 

അതിനിടെ വസ്ത്ര സ്വാതന്ത്രത്തില്‍ കടന്നുചെല്ലാന്‍ ആരാധകര്‍ക്കും അധികാരമില്ലെന്നു പറഞ്ഞ് ഭൂമിയെ പിന്തുണച്ചെത്തുന്നവരും കുറവല്ല. ഭൂമിയുടെ അഭിനയത്തെ വിമര്‍ശിക്കാം പക്ഷേ അവര്‍ ധരിക്കുന്ന വസ്ത്രം അവര്‍ക്ക് സൗകര്യപ്രദമായിരിക്കുന്നതു കൊണ്ടാണെന്നും പോകുന്നു കമന്റുകള്‍..

Bhumi Pednekar plunging neckline gown reminds us of priyanka

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES