കമല്‍ സംവിധാനം ചെയ്ത നമ്മളിലൂടെ സിനിമയിലേക്കെത്തി തെന്നിന്ത്യയിലെ മുന്‍നിരനായികമാരില്‍ ഒരാളായി മാറിയ ആളാണ് ഭാവന. വളരെ ചെറിയ പ്രായത്തില്‍ തന്നെ മലയാളത്തില്‍ നായികയായി അരങ്ങേറിയ താരം അഭിനയപ്രാധാന്യമുള്ള ഒട്ടെറെ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. കന്നഡ നിര്‍മ്മാതാവ് നവീനുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന ഭാവന ഒരിടവേളയ്ക്ക് ശേഷം തെന്നിന്ത്യന്‍ സിനിമയില്‍ സജീവമായിരിക്കയാണ്. കുടുംബസമേതം ബാംഗ്ലൂരിലാണ് ഇപ്പോള്‍ നടിയുള്ളത്. ഭാവനയുടെ പുതിയ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. അച്ഛനും അമ്മയ്ക്കും വിവാഹവാര്‍ഷികം ആശംസിച്ചുകൊണ്ടുള്ള പോസ്്റ്റാണ് ഇത്.
അച്ഛനും അമ്മയ്ക്കും നിങ്ങളെ പോലുള്ള മാതാപിതാക്കളെ കിട്ടിയത് എന്റെ ഭാഗ്യമാണ്. നിങ്ങളുടെ സത്യമായ പ്രണയത്തെ കാണുന്നത് എന്റെ ഹൃദയത്തെ സന്തോഷിപ്പിക്കും. മകളെന്ന നിലയില്‍ നിങ്ങളില്‍ ഞാന്‍ പൂര്‍ണത കാണുന്നു. ഐ ലവ് യൂ..വിവാഹ വാര്‍ഷിക ആശംസകള്‍. അച്ഛാ.. അച്ഛന്‍ ഞങ്ങളൊടൊപ്പമില്ല. പക്ഷേ അച്ഛനോടുള്ള ഞങ്ങളുടെ സ്‌നേഹം ഒരിക്കലും മരിക്കില്ല. മിസ് യൂ അച്ഛാ എന്നാണ് ചില ചിത്രങ്ങള്‍ക്കൊപ്പം ഭാവന കുറിച്ചത്. അമ്മയുടെ കൈകളില്‍ ഇരിക്കുന്ന കുട്ടി തന്റെ സഹോദരനാണെന്നും ഭാവന കുറിച്ചു. നിരവധിപേരാണ് ഭാവനയുടെ അച്ഛനും അമ്മയ്ക്കും ആശംസകള്‍ അറിയിച്ച് രംഗത്തെത്തുന്നത്.
ഫോട്ടോഗ്രാഫറായിരുന്ന ഭാവനയുടെ അച്ഛന്റെ സുഹൃത്തുക്കള്‍ വഴിയാണ് ഭാവന സിനിമയിലേക്ക് എത്തുന്നത്. നവീനും ഭാവനയും തമ്മില്‍ പ്രണയത്തിലായ ശേഷം ഇവരുടെ വിവാഹം നിശ്ചയിച്ച സമയത്തായിരുന്നു അപ്രതീക്ഷിതമായി ഭാവനയുടെ അച്ഛന്‍ മരിക്കുന്നത്. ഇത് അക്ഷരാര്‍ഥത്തില്‍ ഈ കുടുംബത്തെ തളര്‍ത്തിയിരുന്നു. ഇതിന് പിന്നാലെ വ്യക്തിജീവിതത്തിലും നിരവധി പ്രശ്‌നങ്ങള്‍ ഭാവന നേരിട്ടിരുന്നു. തന്റെ സഹോദരനും ഭാവിവരന്‍ നവീനുമാണ് പ്രതിസന്ധികളില്‍ താങ്ങായത് എന്ന് ഭാവന വ്യക്തമാക്കിയിരുന്നു.