നിവേദ്യം എന്ന ലോഹിതദാസ് ചിത്രത്തിലൂടെ പ്രേക്ഷക മനസ്സില്‍ ചേക്കേറിയ നടിയാണ് ഭാമ. നാട്ടിന്‍ പുറത്തുകാരി സുന്ദരി എന്ന ഇമേജായിരുന്നു താരത്തിന് മലയാളത്തില്‍. പിന്നീട് മലയാളത്തില്‍ നിന്നും അന്യഭാഷാ ചിത്രങ്ങളില്‍ ഗ്ലാമര്‍ വേഷങ്ങളിലും താരം തിളങ്ങി. എങ്കിലും മലയാളികള്‍ക്ക് ഭാമയെ നാട്ടിന്‍പുറത്തുകാരി സുന്ദരിയായി കാണാനായിരുന്നു ഇഷ്ടം. ഏറെ നാള്‍ കാത്തിരുന്നെത്തിയ താരത്തിന്റെ വിവാഹവും ആരാധകര്‍ ആഘോഷമാക്കിയിരുന്നു. കുടുംബ സുഹൃത്തായ അരുണ്‍ ജഗദ്ദീഷിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. വിവാഹ ശേഷം ഇരുവരുടെയും വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് വലിയ താല്‍പര്യമാണ്. സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. എന്നാല്‍ ഭര്‍ത്താവ് അരുണ്‍ സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ല. ഇപ്പഴിതാ താരം തന്റെ ഭര്‍ത്താവായ അരുണിന് ബര്‍ത്ത് ഡേ ദിനത്തില്‍ നല്‍കിയ സര്‍പ്രൈസാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ ശ്രദ്ധേയമാകുന്നത്.
വിവാഹത്തിനു ശേഷമുള്ള അരുണിന്റെ ആദ്യ പിറന്നാള്‍ കൂടിയായിരുന്നു കഴിഞ്ഞ് പോയത്. ക്വാറന്റൈന്‍ സമയമാണെങ്കിലും അരുണിന്റെ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് ഭാമ. ഹാര്‍ട്ട് ഷെയിപ്പിലുള്ള റെഡ് കളര്‍ കേക്കാണ് താരം തന്റെ പ്രിയതനായി ഒരുക്കിയിരുന്നത്. ഇതിന്റെ ചിത്രങ്ങള്‍ താരം ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. ഹാപ്പി ബര്‍ത്ത് ഡേ അപ്പു എന്നെഴുതിയ കേക്കും അരുണിന്റെ പഴയകാല ചിത്രവുമാണ് ഭാമ പോസ്റ്റ് ചെയ്തത്. 'ഹാപ്പി ബെര്‍ത്ത് ഡേ മൈ സൂപ്പര്‍മാന്‍', എന്നായിരുന്നു ഫേസ്ബുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത്.അരുണിനെ അപ്പുവെന്നാണ് താന്‍ വിളിക്കാറുള്ളതെന്ന് ഭാമ നേരത്തെ പറഞ്ഞിരുന്നു. താരങ്ങള്‍ ഉള്‍പ്പെടെ നിരവധി ആരാധകരാണ് താരത്തിന്റെ പോസ്റ്റിന് കമന്റ് ചെയ്തിരിക്കുന്നത്. അതേസമയം നടി ശരണ്യ മോഹന്‍ അരുണിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ടാണ് ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റിന് കമന്റ് ചെയ്തിരിക്കുന്നത്. ഇതിന് പുറമേ നിരവധി ആരാധകരും ഭാമയുടെ അരുണിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയിലൂടെ ഇതിനകം തന്നെ താരത്തിന്റെ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞു. അതേസമയം അരുണിന്റെ പഴയകാല ചിത്രം കണ്ട് ചിയാന്‍ വിക്രമിനെപ്പോലെയുണ്ടെന്നും ഉണ്ണി മുകുന്ദനപ്പോലെയിരിക്കുന്നുവെന്നുമൊക്കെയാണ് നിരവധി പേര്‍ കമന്റ് ചെയ്തിരിക്കുന്നത്.
Happy Birthday My Superman♥️ #Love &Prayers #April 25th#Arun J
Posted by Bhamaa on Saturday, April 25, 2020