കരുത്തനായ വില്ലന്റെ റോളില്‍ ബോളിവുഡിനെ വിറപ്പിച്ച് പൃഥ്വിരാജ്; ബഡേ മിയാന്‍ ഛോട്ടേ മിയാന്‍' ട്രെയ്‌ലര്‍ പുറത്ത്

Malayalilife
    കരുത്തനായ വില്ലന്റെ റോളില്‍ ബോളിവുഡിനെ വിറപ്പിച്ച് പൃഥ്വിരാജ്; ബഡേ മിയാന്‍ ഛോട്ടേ മിയാന്‍' ട്രെയ്‌ലര്‍ പുറത്ത്

ക്ഷയ് കുമാര്‍, ടൈഗര്‍ ഷ്രോഫ് എന്നിവര്‍ മുഖ്യവേഷത്തിലെത്തുന്ന ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ എന്ന ബോളിവുഡ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി പാന്‍ ഇന്ത്യന്‍ തലത്തിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. 

ചിത്രത്തില്‍ പൃഥ്വിരാജാണ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ താരത്തിന്റെ മുഖം ട്രെയിലറില്‍ ഇല്ല. നേരത്തെ പൃഥ്വിയുടെ മലയാളം ആമുഖത്തോടെയാണ്  ടീസര്‍ ആരംഭിച്ചതെങ്കില്‍ പൃഥ്വിയുടെ വില്ലന്‍ വേഷത്തെ കാണിച്ചാണ് ട്രെയിലര്‍ തുടങ്ങുന്നത്. 

ഇത് ആദ്യമായാണ് അക്ഷയും ടൈഗറും ഇന്ത്യയിലെ ഏറ്റവും വലിയ ആക്ഷന്‍ സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുന്നത്. ഷാഹിദ് കപൂര്‍ നായകനായ ബ്ലഡി ഡാഡി എന്ന ചിത്രത്തിന് ശേഷം അലി അബ്ബാസ് സഫര്‍ ഒരുക്കുന്ന ചിത്രമാണിത്. ചിത്രം ഒരു കംപ്ലീറ്റ് ആക്ഷന്‍ ചിത്രമാണ് എന്ന സൂചനയാണ് നല്‍കുന്നത്. 

ആക്ഷന്‍ ചിത്രങ്ങളുടെ ആരാധകര്‍ക്ക് വിരുന്നാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചിത്രത്തില്‍ ബഡേ മിയാന്‍ എന്ന കഥാപാത്രമായി അക്ഷയ് കുമാറും ഛോട്ടേ മിയാന്‍ ആയി ടൈഗര്‍ ഷ്‌റോഫും വേഷമിടുന്നു, ഒപ്പം മാനുഷി ചില്ലറും അലയ എഫും അണിനിരക്കുന്നു. ഏപ്രില്‍ 10 നാണ് ചിത്രത്തിന്റെ റിലീസ്. 

രോണിത്ത് റോയ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. വഷു ഭഗ്‌നാനിയും പൂജ എന്റര്‍ടൈന്‍മെന്റും ചേര്‍ന്ന് അലി അബ്ബാസ് സഫര്‍ ഫിലിംസുമായി സഹകരിച്ചാണ് ചിത്രത്തിന്റെ നിര്‍മ്മാണം

വഷു ഭഗ്‌നാനി, ദീപ്ഷിഖ ദേശ്മുഖ്, ജാക്കി ഭഗ്‌നാനി, ഹിമാന്‍ഷു കിഷന്‍ മെഹ്‌റ, അലി അബ്ബാസ് സഫര്‍ എന്നിവരാണ് നിര്‍മ്മാതാക്കള്‍. അലി അബ്ബാസ് സഫറും ആദിത്യ ബസുവും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

Bade Miyan Chote Miyan OFFICIAL HINDI TRAILER

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES