റഹ്മാന്റെ മാസ് രംഗങ്ങളുമായി ബാഡ് ബോയ്‌സ്; ധ്യാനും ബാബു ആന്റണിയും അടക്കം താരനിരകള്‍ ഒന്നിക്കുന്ന ഒമര്‍ ലുലു ചിത്രത്തിന്റെ ടീസര്‍ പുറത്ത്

Malayalilife
 റഹ്മാന്റെ മാസ് രംഗങ്ങളുമായി ബാഡ് ബോയ്‌സ്; ധ്യാനും ബാബു ആന്റണിയും അടക്കം താരനിരകള്‍ ഒന്നിക്കുന്ന ഒമര്‍ ലുലു ചിത്രത്തിന്റെ ടീസര്‍ പുറത്ത്

ഹ്മാന്‍, ധ്യാന്‍ ശ്രീനിവാസന്‍, സൈജു കുറുപ്പ്, ബാബു ആന്റണി, ബിബിന്‍ ജോര്‍ജ്, ഷീലു ഏബ്രഹാം, സെന്തില്‍ കൃഷ്ണ, ടിനി ടോം എന്നിവരെ പ്രധാന വേഷങ്ങളാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ബാഡ് ബോയ്‌സ്' ന്റെ ടീസര്‍ റിലീസായി. തീര്‍ത്തും കളര്‍ഫുള്‍ ആയി ഈ ഓണം റിലീസായി ചിത്രം തീയറ്ററുകളില്‍ എത്തും. 

കോമഡിയും, ആക്ഷനും ഒരുപോലെ പാക്ക്ഡ് ആയിട്ടാണ് ചിത്രമെത്തുന്നത്. കോമഡി ഫണ്‍ എന്റര്‍ടെയ്‌നറായ ഈ ചിത്രം അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് നിര്‍മ്മിക്കുന്നത്. അബാം മൂവിസിന്റെ പതിനഞ്ചാമത് ചിത്രമാണിത്.

ഷീലു എബ്രഹാം, ആരാധ്യ ആന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സാരംഗ് ജയപ്രകാശ് ആണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കുന്നത്. ഛായാഗ്രഹണം ആല്‍ബി.മ്യൂസിക്: വില്യം ഫ്രാന്‍സിസ്, എഡിറ്റര്‍: ദീലീപ് ഡെന്നീസ്, കാസ്റ്റിങ്: വിശാഖ് പി.വി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഇക്ബാ പാല്‍നായികുളം, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ഷെറിന്‍ സ്റ്റാന്‍ലി, മേക്കപ്പ്: ജിതേഷ് പൊയ്യ, കോസ്റ്റ്യൂംസ്: അരുണ്‍ മനോഹര്‍ലൈന്‍ പ്രൊഡ്യൂസര്‍: ടി.എം റഫീഖ്, ലിറിക്‌സ്: ബി.കെ ഹരിനാരായണന്‍, ചീഫ് അസോസിയേറ്റ് : ഉബൈനി യൂസഫ്, ആക്ഷന്‍: തവസി രാജ്, കൊറിയോഗ്രാഫി: ഷരീഫ്, സ്റ്റില്‍സ്: ജസ്റ്റിന്‍ ജെയിംസ്, ഡിസൈന്‍: മനു ഡാവിഞ്ചി, പി.ആര്‍.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Bad Boyz Official Teaser Omar Rahman

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES