ഹൃത്വിക് റോഷന്റെ 50ാം പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി മുന്‍ ഭാര്യ സൂസന് ഖാനും കാമുകി സബയും എത്തി.താരത്തിന് ജന്മദിനാശംസ നേരുന്നതിനൊപ്പം മക്കള്‍ക്കൊപ്പമുള്ള ത്രോബാക്ക് ചിത്രങ്ങള്‍ ചേര്‍ത്തുന്ന കൊളാഷും പങ്കിട്ടിരിക്കുകയാണ് മുന്‍ ഭാര്യ സുസൈയ്ന് ഖാന്.
അവരുടെ മക്കളായ ഹൃദാനും ഹ്രേഹാന്‍ റോഷനുമൊത്തുള്ള ഹൃത്വിക്കിന്റെ ത്രോബാക്ക് ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു വീഡിയോ കൊളാഷാണ് ?സൂസൈന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ മോണ്ടേജ് പങ്കുവെച്ചുകൊണ്ട്, സുസെയ്ന്‍ ഖാന് ഹൃത്വിക് റോഷന് 'സൂപ്പര്‍ വിജയവും ഏറ്റവും മികച്ച പ്രണയകഥയും' ആശംസിച്ചു.
താരം ഇപ്പോള്‍ സബ ആസാദുമായി പ്രണയത്തിലാണ്. '' ഹാപ്പി ഹാപ്പിസ്റ്റ് ബര്‍ത്ത്ഡേ റൈ.. റേയ്ക്കും റിഡ്സിനും നിങ്ങള്‍ നല്കുന്ന ജ്ഞാനസ്നേഹത്തിന്റെയും പ്രതിബദ്ധതയുടെയും സമൃദ്ധി കൊണ്ട് നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ 'പിതാവ് എന്ന മഹാസമുദ്രമാണ്...നിങ്ങള്‍ക്ക് ഇനിയും കൂടുതല്‍ വിജയങ്ങള്‍ നേരുന്നു, ഏറ്റവും വലിയ പ്രണയകഥയും നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കാനുള്ള എല്ലാ;നുഗ്രഹങ്ങളും നേരുന്നു.. ദൈവം നിങ്ങളെ പരിധിയില്ലാതെ അനുഗ്രഹിക്കട്ടെ... 50 ലും നിങ്ങള്‍ക്ക് മുപ്പതാണെന്നേ തോന്നൂ...'' എന്നാണ് സുസൈന് കുറിച്ചത്.
2000ല്‍ ഹൃത്വിക് റോഷനും സൂസന്ന ഖാനും വിവാഹിതരായി.ഇവര്‍ക്ക് 2006ല്‍ ഹ്രേഹാന്‍, 2008ല്‍ ഹൃദാന്‍ എന്നിങ്ങനെ രണ്ട് കുട്ടികളുണ്ടായിരുന്നു.എന്നാല്‍ 2014ല്‍ ഇരുവരും വേര്‍പിരിയാന്‍ തീരുമാനിക്കുകയും വിവാഹമോചനം നേടുകയും ചെയ്തു. ഇപ്പോള്‍ ഒരുമിച്ചില്ലെങ്കിലും ഹൃത്വിക്കും സൂസെയ്നും ഇപ്പോഴും സൗഹൃദത്തിലാണ്.
മക്കളുടെ ആവശ്യങ്ങള്‍ക്കും വിശേഷ ദിവസങ്ങളിലും അവര്‍ പരസ്പരം ചിത്രങ്ങളും ഹൃദയസ്പര്‍ശിയായ സന്ദേശങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ഹൃത്വിക് ഇപ്പോള്‍ സബ ആസാദുമായി ഡേറ്റിംഗ് നടത്തുമ്പോള്‍, സൂസെയ്ന് അര്‍സ്ലാന്‍ ഗോണിയുമായി പ്രണയത്തിലാണ്. രണ്ട് ദമ്പതികളും പലപ്പോഴും ഒരുമിച്ച് ചുറ്റിക്കറങ്ങുന്നു. കരിയറിലും തിരക്കിലാണ് ഹൃത്വിക്. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത് ദീപിക പദുകോണ്‍ നായികയായ 'ഫൈറ്റര്‍' ആണ് താരത്തിന്റെ പുതിയ ചിത്രം.
ഹൃത്വിക്കിനെ ചുംബിക്കുന്ന വീഡിയോയാണ് സബ പിറന്നാള്‍ ദിനത്തില്‍ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ഇവര്‍ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.
'കഹോനാ പ്യാര് ഹെ' എന്ന ചിത്രത്തിലൂടെയാണ് ഹൃത്വിക് ബോളിവുഡില്‍ എത്തുന്നത്. ഹൃത്വിക് റോഷന് ബോളിവുഡില്‍ മേല്‍വിലാസം നേടി കൊടുത്ത ചിത്രമാണ് 'കോയി മില്‍ ഗയ'. 2003ല്‍ ഹൃത്വിക് റോഷന്റെ പിതാവ് രാകേഷ് റോഷന് സംവിധാനം ചെയ്ത ചിത്രം ബോളിവുഡില്‍ മറ്റൊരു അധ്യായം കുറിക്കുകയായിരുന്നു.