Latest News

അന്വേഷിപ്പിന്‍ കണ്ടെത്തും' ടീസര്‍ ട്രെന്‍ഡിങ്ങില്‍; ടോവിനോ ചിത്രം ഫെബ്രുവരി 9 ന് തിയേറ്ററുകളില്‍

Malayalilife
 അന്വേഷിപ്പിന്‍ കണ്ടെത്തും' ടീസര്‍ ട്രെന്‍ഡിങ്ങില്‍; ടോവിനോ ചിത്രം ഫെബ്രുവരി 9 ന് തിയേറ്ററുകളില്‍

ടൊവിനോ തോമസിനെ നായകനാക്കി ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന 'അന്വേഷിപ്പിന്‍ കണ്ടെത്തും' ഫെബ്രുവരി 9ന് തിയറ്ററുകളിലെത്തും. റിലീസിന് മുന്നോടിയായ് ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. ശ്രീദേവി കൊലപാതകവുമായ് ബന്ധപ്പെട്ട്, ചെറുവള്ളി പൊലീസ് സ്റ്റേഷന്‍ എസ് ഐ ആനന്ദ് നാരായണനും നാലുപേരടങ്ങുന്ന സംഘവും നടത്തുന്ന അന്വേക്ഷണം ദൃശ്യാവിഷ്‌ക്കരിച്ച ടീസര്‍ 1 മില്യണ്‍ വ്യൂവ്‌സും കടന്ന് യു ട്യൂബ് ട്രെന്‍ഡിങ്ങില്‍ ഇടം പിടിച്ചു. 

തീയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി എബ്രാഹാം, എന്നിവര്‍ക്കൊപ്പം സരിഗമയുടെ ബാനറില്‍ വിക്രം മെഹ്‌റയും സിദ്ധാര്‍ഥ് ആനന്ദ് കുമാറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം പതിവ് ഇന്‍വെസ്റ്റിഗേഷന്‍ ഫോര്‍മുലയില്‍ നിന്ന് മാറി അന്വേക്ഷകരുടെ കഥയാണ് പറയുന്നത്. ജിനു വി എബ്രാഹാം തിരക്കഥയും സംഭാഷണവും നിര്‍വഹിച്ച ചിത്രം തീയറ്റര്‍ ഓഫ് ഡ്രീംസ് പ്രദര്‍ശനത്തിനെത്തിക്കും. 

'കല്‍ക്കി', 'എസ്ര' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പോലീസ് വേഷത്തില്‍ ടൊവിനോ എത്തുന്ന 'അന്വേഷിപ്പിന്‍ കണ്ടെത്തും' ടൊവിനോയുടെ മൂന്നാമത്തെ പൊലീസ് ചിത്രമാണ്. ടൊവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രൊജക്റ്റാണിത്. മാസ്സ് ഗെറ്റപ്പുകളൊന്നുമില്ലാത്ത സാധാരണക്കാരനായ ഒരു പോലീസുകാരന്റെ ലുക്കിലാണ് ടൊവിനോയുടെ കഥാപാത്രമായ എസ് ഐ ആനന്ദ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ടൊവിനോയുടെ പിതാവ് അഡ്വ. ഇല്ലിക്കല്‍ തോമസ് വളരെ സുപ്രധാനമായൊരു കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. അഡ്വ. ഇല്ലിക്കല്‍ തോമസിന്റെ ആദ്യ ചിത്രമാണിത്.

സിദ്ദിഖ്, ഹരിശ്രീ അശോകന്‍, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍, രാഹുല്‍ രാജഗോപാല്‍, ഇന്ദ്രന്‍സ്, സിദ്ദിഖ്, ഷമ്മി തിലകന്‍, കോട്ടയം നസീര്‍, മധുപാല്‍, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശന്‍, സാദിഖ്, ബാബുരാജ്, അര്‍ത്ഥന ബിനു, രമ്യ സുവി, ശരണ്യ  തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ എഴുപതോളം മികച്ച താരങ്ങളും പുതുമുഖ നായികമാരും അഭിനയിക്കുന്നുണ്ട്. ദക്ഷിണേന്ത്യയിലെ മികച്ച സംഗീത സംവിധായകരിലൊരാളായ സന്തോഷ് നാരായണന്‍ സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്ന ആദ്യ മലയാള സിനിമ എന്ന സവിശേഷതയും ചിത്രത്തിനുണ്ട്.  

ഛായാഗ്രഹണം: ഗൗതം ശങ്കര്‍, ചിത്രസംയോജനം: സൈജു ശ്രീധര്‍, കലാസംവിധാനം: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: സജി കാട്ടാക്കട, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സഞ്ജു ജെ, പിആര്‍ഒ: ശബരി.

Anweshippin Kandethum Official Teaser trending

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES