ഗര്‍ഭകാലം ആഘോഷമാക്കാനായി റാംപില്‍ ചുവടുവക്കാനെത്തിയത് നൂറോളം ഗര്‍ഭിണികളാണ്. കിന്‍ഡര്‍ ഹോസ്പിറ്റല്‍സ് കൊച്ചിയും, കെ. എല്‍. എഫ് നിര്‍മല്‍ കോള്‍ഡ് പ്രെസ്സ്ഡ് വിര്‍ജിന്‍ കോക്കനട്ട് ഓയിലും സംയുക്തമായി സംഘടിപ്പിച്ച ഗര്‍ഭിണികള്‍ക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ ഷോ 'കിന്‍ഡര്‍ താരാട്ടഴക്ക് സീസണ്‍ 3' മെയ് 12 മദേര്‍സ് ഡേയോട് അനുബന്ധിച്ചു താജ് വിവാന്താ കൊച്ചിയില്‍ വെച്ച് സംഘടിപ്പിച്ച ഫാഷന്‍ ഷോയില്‍ 105 ഓളം പേരാണ് പങ്കെടുക്കാനെത്തിയത്.
കിന്‍ഡര്‍ ഹോസ്പിറ്റല്‍ കഴിഞ്ഞ വര്‍ഷം നേടിയ റോക്കോര്‍ഡ്‌സിനെ മറി കടന്നാണ് പുതിയ റെക്കോര്‍ഡ് നേടിയത്. അമ്മയാവാന്‍ തയാറെടുക്കുന്ന തെന്നിന്ത്യന്‍ താരസുന്ദരി അമല പോള്‍ ആണ് മുഖ്യ അതിഥിയായി ഫാഷന്‍ ഷോ ല്‍ എത്തിയത്. എത്തുയതിനു പുറമെ ഗര്‍ഭിണികള്‍ക്കൊപ്പം റാമ്പില്‍ ചുവട് വെച്ചുകൊണ്ടാണ് അമല പോള്‍ ഫാഷന്‍ ഷോയില്‍ തിളങ്ങിയത്.
ഫാഷന്‍ ഷോയില്‍ വിജയിയായത് ഇപ്പോഴും വിശ്വാസം വരാതെ ഇരിക്കുകയാണ് ചേര്‍ത്തല പാണാ വെളി സ്വദേശി അമല.അമലാപോളിനെ കാണാന്‍ പറ്റുമല്ലോ എന്ന് വിചാരിച്ചാണ് അവസാനം ദിവസം അമല ഷോയില്‍ രെജിസ്റ്റര്‍ ചെയ്തത് .എന്നാല്‍ വിന്നര്‍ ആകും എന്ന് സ്വപ്നത്തില്‍ പോലും കരുതി ഇല്ല.
ഗര്‍ഭിണികളുടെ ഫാഷന്‍ ഷോ കഴിഞ്ഞ വര്‍ഷവും ശ്രദ്ധിച്ചിരുന്നു അന്ന് ഇതില്‍ പങ്കെടുക്കാന്‍ പറ്റുമോ പങ്കെടുത്താല്‍ ഒന്നാമത് എത്തുമെന്നോ വിചാരിച്ചിരുന്നില്ല. ആദ്യം രെജിസ്റ്റര്‍ ചെയ്യുന്നില്ല ഇന്നായിരുന്നു തീരുമാനം എന്നാല്‍ അമലാപോള്‍ ആണ് ചീഫ് ഗസ്റ്റ് ആയിട്ട് എത്തുന്നത് എന്നറിഞ്ഞപ്പോള്‍ തീരുമാനം മാറി. പ്രിയപ്പെട്ട താരത്തെ അടുത്ത് കാണാമല്ലോ അതായിരുന്നു ഉദ്ദേശം. എന്നാല്‍ സ്വപ്നതുല്യമായ നേട്ടമാണ് കൈ വരിച്ചത്
വേള്‍ഡ് റെക്കോര്‍ഡ് യൂണിയന്‍ ലൈവ് അഡ്ജുഡിക്കേറ്റര്‍ ക്രിസ്റ്റോഫര്‍ ടെയ്‌ലര്‍ ക്രാഫ്റ്റ് ന്റെ സാന്നിധ്യത്തില്‍ ആണ് ലോക റെക്കോര്‍ഡ് കിന്‍ഡര്‍ ഹോസ്പിറ്റല്‍സിനു വേണ്ടി കിന്‍ഡര്‍ ഹോസ്പിറ്റല്‍സ് ചെയര്‍മാന്‍ ഡോ. വി. കെ പ്രദീപ് കുമാറും കെ. എല്‍. എഫ് നു വേണ്ടി മാനേജിങ് ഡയറക്ടര്‍ സണ്ണി ഫ്രാന്‍സീസും ഏറ്റുവാങ്ങിയത്.
കിന്‍ഡര്‍ എമിനെന്റ് ലേഡി അവാര്‍ഡ് ദാന ചടങ്ങും ഇതിനോടൊപ്പം നടന്നു. കല രംഗത്ത് നിന്ന് മൃദുല വാരിയര്‍, കായിക രംഗത്ത് നിന്ന് അപര്‍ണ ബാലന്‍, ആരോഗ്യമേഖലയില്‍ നിന്ന് ശ്രീമതി ഗീത എ അര്‍ എന്നിവര്‍ അവാര്‍ഡിന് അര്‍ഹരായി.
ഇവന്റില്‍ കല, രാഷ്ട്രിയം, സാമൂഹിക രംഗങ്ങളില്‍ നിന്നുള്ള നിരവധി പ്രമുഖര്‍ പങ്കെടുത്തു. പ്രമുഖ ഫാഷന്‍ ഷോ ഡയറക്ടറും കൊറിയോഗ്രാഫറുമായ ദാലു കൃഷ്ണദാസ്, ജേര്‍ണലിസ്റ്റും അവതാരികയുമായ ധന്യ വര്‍മ്മ, മുന്‍ മിസ്സ് കേരളയും നടിയും മോഡലുമായ സരിത രവീന്ദ്രനാഥ് എന്നിവരാണ് മുഖ്യ ജഡ്ജ്സ്സായി എത്തിയത്. അമല പോള്‍ കീരിടം അണിയിച്ചുകൊണ്ട് ചേര്‍ത്തല പാണാവളി സ്വദേശി ിഅനില ഒന്നാം സ്ഥാനം നേടി രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന സമ്മാനങ്ങള്‍ കരസ്ഥമാക്കി ഒപ്പം കെ. എല്‍. എഫ് മാനേജിങ് ഡയറക്ടര്‍ സണ്ണി ഫ്രാന്‍സിസ് സാഷേ അണിയിച്ചു.
കിന്‍ഡര്‍ ഹോസ്പിറ്റല്‍സ് ചെയര്‍മാന്‍ ഡോ. വി. കെ പ്രദീപ് കുമാര്‍ മൊമെന്റോ സമ്മാനിച്ചു. രണ്ടാം സ്ഥാനം നേടിയ ശ്രീമതി എറണാകുളം സ്വദേശി ശ്രീമതി ഹരിതക്ക് ഒന്നര ലക്ഷം രൂപ വിലമതിക്കുന്നതും, മൂന്നാം സ്ഥാനം നേടിയ ഹരിപ്പാട് സ്വദേശി ശ്രീമതി സ്മൃതി അന്‍പതിനായിരം രൂപ വിലമതിക്കുന്നതുമായ സമ്മാനങ്ങള്‍ ആണ് കരസ്തമാക്കിയത്. കൂടാതെ പങ്കെടുത്ത എല്ലാ മത്സരാര്‍ഥികള്‍ക്ക് ആകര്‍ഷകമായ നിരവധി സമ്മാനങ്ങളും ലഭിച്ചു.
ഗര്‍ഭകാലം ആഘോഷകരമാക്കുക എന്ന ഉദ്ദേശത്തോടുകൂടിയും, ഇതേ കാലയളവുകളില്‍ സ്ത്രീകള്‍ക്കുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം, ഡിപ്രഷന്‍ പോലുള്ള മെഡിക്കല്‍ കണ്ടീഷനുകളെ തരണം ചെയ്യുന്നതിനാണ് കേക്ക് മിക്‌സിങ് സെറിമണി, ബേബി ഷവര്‍ ഫസ്റ്റ്, മ്യൂസിക് ഫെസ്റ്റ് തുടങ്ങിയ നിരവധി ആഘോഷ പരിപാടികള്‍ ആണ് കിന്‍ഡര്‍ ഹോസ്പിറ്റല്‍സ് ' സെലിബ്രേറ്റ് പ്രെഗ്‌നന്‍സി ' എന്ന ആശയം ഉള്‍ക്കൊണ്ട് നടത്തുന്നത്.
കിന്‍ഡര്‍ ഹോസ്പിറ്റല്‍സ് ചെയര്‍മാന്‍ വി കെ പ്രദീപ് കുമാര്‍, വൈസ് ചെയര്‍മാന്‍ കിന്‍ഡര്‍ ഗ്രൂപ്പ് ശ്രുതി ലോഹിയ,. സണ്ണി ഫ്രാന്‍സിസ് (മാനേജിംഗ് ഡയറക്ടര്‍, കെ. എല്‍. എഫ് നിര്‍മല്‍ ഇന്‍ഡസ്ട്രീസ്), ീ പോള്‍ ഫ്രാന്‍സിസ് ( ഡയറക്ടര്‍, കെ. എല്‍. എഫ് നിര്‍മല്‍ ഇന്‍ഡസ്ട്രീസ് ), ജോര്‍ജ് ജോണ്‍, ബിസിനസ്സ് ഹെഡ്, കെ എല്‍. എഫ് ഇന്‍ഡസ്ട്രിസ്, ജോണ്‍ ഫ്രാന്‍സിസ്, ഡയറക്ടര്‍, കെ എല്‍ എഫ് ഇന്‍ഡസ്ട്രിസ് രഞ്ജിത്ത് കൃഷ്ണന്‍ (ഗ്രൂപ്പ് സി.ഇ.ഒ, കിന്‍ഡര്‍ ഗ്രൂപ്പ്), സതീഷ് കുമാര്‍, സി.ഒ.ഒ, കിന്‍ഡര്‍ ഹോസ്പിറ്റല്‍ കൊച്ചി, എന്നിവര്‍ വേദി പങ്കിട്ടു.