പ്രണയം രണ്ട് വര്‍ഷം പിന്നിട്ടു; കാമുകനൊപ്പം സന്തോഷ വാര്‍ത്ത അറിയിച്ച് രഞ്ജിനി ഹരിദാസ്

Malayalilife
പ്രണയം രണ്ട് വര്‍ഷം പിന്നിട്ടു;  കാമുകനൊപ്പം സന്തോഷ വാര്‍ത്ത അറിയിച്ച് രഞ്ജിനി ഹരിദാസ്

വതരണ ശൈലി മികവ് കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് രഞ്ജി ഹരിദാസ്. ഐഡിയ സ്റ്റാർ സിംഗർ എന്ന മലയാളം റിയാലിറ്റി ഷോയിലൂടെയായിരുന്നു രഞ്ജിനി  ജനമസ്സുകളിലേക്ക് ഇടം നേടിയത്. ബിഗ് ബോസ്സ് മലയാളം സീസൺ 1 ലെ മത്സരാർത്ഥി കൂടിയായിരുന്ന  രഞ്ജിനി ഒരു അവതാരക എന്നതിലുപരി    മികച്ച ഒരു മോഡലും അഭിനേത്രിയും കൂടിയാണ്.  എന്നാൽ ഇപ്പോൾ തന്റെ പ്രണയത്തെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് രഞ്ജിനി.

 രഞ്ജിനിയുടെ ദിവ്യമായ പ്രണയത്തിന് രണ്ട് വര്‍ഷം തികഞ്ഞിരിക്കുകയാണ്. പ്രണയം രണ്ട് വര്‍ഷം പിന്നിട്ടതിന്റെ സന്തോഷം രഞ്ജിനി സോഷ്യല്‍മീഡിയയില്‍ കൂടി ആരാധകരുമായി  പങ്കുവെച്ചു. ഒപ്പം കാമുകന്‍ ശരത്തിനൊപ്പമുള്ള ചിത്രവും രഞ്ജിനി പങ്കുവെച്ചു. ഇപ്പോഴുള്ള പ്രണയം എത്രനാള്‍ പോകുമെന്ന് തനിക്കറിയില്ലെന്നും രഞ്ജിനി ഒരിക്കല്‍ തുറന്ന്  പറഞ്ഞിരുന്നു. രഞ്ജിനിക്കും ശരത്തിനും ആശംസകള്‍ നേര്‍ന്ന് എലീന പടിക്കല്‍, അര്‍ച്ചന സുശീലന്‍ തുടങ്ങി നിരവധി സെലിബ്രിറ്റികള്‍ രംഗത്തെത്തിയിട്ടുണ്ട്.

‘ഞാനിപ്പോള്‍ പ്രണയത്തിലാണ്. എനിക്ക് 39 വയസുണ്ട്. ഇതെന്റെ ആദ്യപ്രണയമല്ല. പതിനാലാം വയസില്‍ പ്രണയിക്കാന്‍ തുടങ്ങിയതാണ്. ഓരോ പ്രണയവും സംഭവിച്ചപ്പോള്‍ ഏറ്റവും ആത്മാര്‍ഥമായി തന്നെ പ്രണയിക്കുകയും പ്രണയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പക്ഷേ എന്തൊക്കെയോ കാരണങ്ങളാല്‍ ഒന്നും വിജയിച്ചില്ല.’ പതിനാറ് വര്‍ഷത്തോളമായിട്ടുള്ള എന്റെ സുഹൃത്താണ് ശരത്. പക്ഷേ പ്രണയം തുടങ്ങിയത് ഇപ്പോഴാണെന്ന് മാത്രം. ആള്‍ വിവാഹിതനായിരുന്നു. ഞാനാകട്ടെ മറ്റൊരു റിലേഷന്‍ഷിപ്പിലും. രണ്ട് പേരും സിംഗിളായതും ഞങ്ങള്‍ക്കിടയില്‍ പ്രണയം സംഭവിച്ചതും ഇപ്പോഴാണ്. പക്ഷേ ഇത് വിവാഹത്തിലേക്ക് കടക്കുമോ എന്നെനിക്കറിയില്ല.’ എന്നാണ് രഞ്ജനി അഭിമുഖത്തില്‍ പറഞ്ഞിരുന്നത്.

Anchor renjini haridas second love anniversary

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES