Latest News

വിവാഹമെന്ന കുഴിയിൽ വീഴില്ല; ഇപ്പോൾ അനുഭവിക്കുന്ന സമാധാനമുണ്ടാകില്ല; തുറന്ന് പറഞ്ഞ് പ്രിയ അവതാരകൻ കരുൺ രംഗത്ത്

Malayalilife
വിവാഹമെന്ന കുഴിയിൽ വീഴില്ല; ഇപ്പോൾ അനുഭവിക്കുന്ന സമാധാനമുണ്ടാകില്ല; തുറന്ന് പറഞ്ഞ് പ്രിയ അവതാരകൻ കരുൺ രംഗത്ത്

ലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ അവതാരകിൽ ഒരാളാണ് കരുണ്‍ മാത്യു.  നൈന്റീസ് കിഡ്‌സിന്റെ നൊസ്റ്റാള്‍ജിയ ആയ പരിപാടികളുടെ അ്‌വതാരകനായിരുന്നു കരുണ്‍. ഒരുപാട് ആരാധികമാരുടെ മനസ് കവര്‍ന്ന താരം ഇപ്പോഴും  ജീവിതത്തില്‍  അവിവാഹിതനായി തുടരുകയാണ്. പ്രണയം ഒക്കെയുണ്ടായിരുന്നുവെങ്കിലും ഒന്നും വര്‍ക്ക് ആയില്ലെന്നാണ് ഇപ്പോൾ  കരുണ്‍ പറയുന്നത്. കരുണും ആരാധകരുടെ മനസ്സ് ആല്‍ബം പാട്ടുകള്‍ വലിയ സ്വീകാര്യത നേടിയ കാലത്ത് ആ പാട്ടുകളോടൊപ്പം ഇടം നേടുകയായിരുന്നു. എന്നാല്‍ പിന്നീട് ക്യാമറയുടെ മുന്നില്‍ നിന്നെല്ലാം കരുണ്‍ പിന്മാറുകയായിരുന്നു. എന്നാൽ  ഇപ്പോള്‍ ബിസിനസിന്റെ തിരക്കിലാണ് കരുണ്‍. എന്തുകൊണ്ടാണ് താന്‍ ക്യാമറയുടെ മുന്നില്‍ നിന്നും ചുവടുമാറ്റിയതെന്ന്  ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തുകയാണ്.

തന്റെ മനസില്‍ പങ്കാളിയാകാന്‍ പോകുന്ന പെണ്‍കുട്ടിയെക്കുറിച്ചുള്ള കാഴ്ചപ്പാടും കരുണ്‍ പങ്കുവെക്കുന്നുണ്ട്. കുറച്ച്‌ സഹന ശക്തിയുള്ള പെണ്‍കുട്ടിയായിരിക്കണമെന്നാണ് കരുണ്‍ പറയുന്നത്. കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിയുന്ന ആളായിരിക്കണം. പങ്കാളിയുടെ കാര്യത്തില്‍ അമിതമായി ഇടപെടാന്‍ പാടില്ലെന്നാണ് കരുണ്‍ പറുന്നത്. താന്‍ സ്ത്രീകളെ ഒരിക്കലും വില കുറച്ച്‌ പറയുന്നതല്ലെന്നും സ്ത്രീ എന്നാല്‍ കുടുംബത്തിലെ അവിഭാജ്യ ഘടകമാണെന്നും കരുണ്‍ പറയുന്നു. അവരില്ലാതെ അതിജീവിക്കാന്‍ കഴിയില്ലെന്നും കരുണ്‍ പറയുന്നു. പിന്നാലെ എന്തുകൊണ്ടാണ് താന്‍ ക്യാമറയുടെ മുന്നില്‍ നിന്നും പിന്മാറിയതെന്നും താരം വ്യക്തമാക്കുന്നുണ്ട്. വിവാഹം ചെയ്യാനുള്ള താത്പര്യം ഒക്കെയുണ്ട്. പക്ഷെ മനപൂര്‍വ്വം കുഴിയില്‍ ചെന്ന് ചാടേണ്ടല്ലോ. കല്യാണം കഴിക്കുന്നത് ഒക്കെ കൊള്ളാം, പക്ഷെ ഇപ്പോള്‍ അനുഭവിയ്ക്കുന്ന മനസമാധാനം ഉണ്ടാവില്ല, ബുദ്ധിപരമായി നീങ്ങിയാല്‍ അഡ്ജസ്റ്റ് ചെയ്ത് പോകാം എന്നാണ് തന്റെ അപ്പന്‍ വിവാഹത്തെക്കുറിച്ച്‌ നല്‍കിയ ഉപദേശം എന്നാണ് കരുണ്‍ പറയുന്നത്.

അപ്പന്‍ ഹാര്‍ട്ട് പേഷ്യന്റ് ആയതോടെയാണ് താന്‍ ഇനി കുറച്ച്‌ കാലം അപ്പനെ നോക്കി ജീവിക്കാം എന്ന് തീരുമാനിക്കുന്നതെന്നാണ് കരുണ്‍ പറയുന്നത്. ഞാന്‍ കുഞ്ഞ് ആയിരുന്ന കാലത്ത് അപ്പന്‍ കൂള്‍ ഡാഡി ആയിരുന്നു. പിന്നെ കുറച്ച്‌ കാലം റഫ് ആന്റ് ടഫ് ആയി. ഹാര്‍ട്ട് പേഷ്യന്‍ ആയ ശേഷം വീണ്ടും സോഫ്റ്റ് ആയി. പൊതുവെ ഹാര്‍ട്ട് പേഷ്യന്റ്സിന് നമ്മള്‍ ഒരുപാട് നിയന്ത്രണങ്ങള്‍ വയ്ക്കും. അത് കഴിക്കരുത് ഇത് കഴിക്കരുത് എന്നൊക്കെ പറയുമ്ബോള്‍ അവര്‍ക്ക് ത്നനെ ജീവിതം മടുക്കും. എന്‍ജിനിയറിങ് ലൈഫിലേക്ക് അപ്പനെ കൊണ്ടു പോകുന്നതാണ് നല്ലത് എന്ന് അപ്പന്റെ ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. ആ വഴിയിലാണ് ഞാനും അപ്പനെ ട്രീറ്റ് ചെയ്തത്. അതോടെ ഞങ്ങള്‍ നല്ല ഫ്രണ്ട്സ് ആയി എന്നാണ് കരുണ്‍ മാത്യു പറയുന്നത്.

ഇപ്പോള്‍ അപ്പന്റെ ബിസിനസ് ഒക്കെ നോക്കി നടത്തുകയാണ് താന്‍ എന്നാണ് കരുണ്‍ പറയുന്നത്. അഭിനയിക്കാനോ ചാന്‍സ് ചോദിക്കാനോ എനിക്ക് അറിയില്ലായിരുന്നു. ഒരിക്കല്‍ കമല്‍ സാറിനോട് അവസരം ചോദിച്ചപ്പോള്‍ വില്ലന്റെ വേഷം കിട്ടിയിരുന്നു. പക്ഷെ അതിനോട് താത്പര്യമില്ലെന്നാണ് കരുണ്‍ പറയുന്നത്. അതില്‍ എസ്റ്റാബ്ലിഷ് ചെയ്യാന്‍ പറ്റിയില്ല എങ്കില്‍ പരാജയപ്പെട്ട് പോകും. അതേമയം, ഇപ്പോള്‍ നല്ലൊരു റോള്‍ വന്നാല്‍ സിനിമ ചെയ്യാന്‍ താത്പര്യമുണ്ട്െന്നാണ് താരം പറയുന്നത്. അതേസമയം തനിക്ക് ബിഗ് ബോസിലേക്ക് ക്ഷണം കിട്ടിയിരുന്നുവെന്നാണ് കരുണ്‍ പറയുന്നത്. അപ്പന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് താന്‍ പോകാതിരുന്നതെന്നും കരുണ്‍ പറയുന്നു. ബിഗ്ഗ് ബോസ് മലയാളത്തിന്റെ ഏറ്റവും ആദ്യത്തെ സീസണില്‍ എനിക്ക് ക്ഷണം ലഭിച്ചിരുന്നു. എനിക്ക് താത്പര്യ കുറവ് ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ അപ്പന് ഇഷ്ടമുണ്ടായിരുന്നില്ല എന്നാണ് കരുണ്‍ പറയുന്നത്. തുടര്‍ന്ന് രണ്ടും മൂന്നും സീണിലും എല്ലാം വിളിച്ചിരുന്നുവെന്നും താരം പറയുന്നു. ക്യാമറയ്ക്ക് പിന്നില്‍ ഞാന്‍ പ്രവൃത്തിയ്ക്കുന്നതിന് അപ്പന് വിരോധമില്ല. മത്സരാര്‍ത്ഥിയായാല്‍ പോയാല്‍ വീട്ടില്‍ കയറ്റില്ല എന്ന ലൈനിലായിരുന്നു അപ്പന്‍ എന്നാണ് താരം പറയുന്നത്. അതേസമയം ബിഗ് ബോസിന്റെ നാലാം സീസണ്‍ ഇന്ന് ആരംഭിക്കാനിരിക്കുകയാണ്.

Anchor karun mathew words about his life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES