Latest News

പാവപ്പെട്ടവര്‍ക്ക് അടിച്ച ലോട്ടറി; ആമിര്‍ ഖാന്‍ വിതരണം ചെയ്ത ഒരു കിലോ ഗോതമ്പില്‍ ഒളിപ്പിച്ചത് 15000 രൂപ

Malayalilife
പാവപ്പെട്ടവര്‍ക്ക് അടിച്ച ലോട്ടറി; ആമിര്‍ ഖാന്‍ വിതരണം ചെയ്ത ഒരു കിലോ ഗോതമ്പില്‍ ഒളിപ്പിച്ചത് 15000 രൂപ

ലോക്ഡൗണ്‍ മൂലം പട്ടിണിയിലും പരിവട്ടത്തിലുമാണ് സാധാരണക്കാരും പാവങ്ങളുമെല്ലാം. പല സെലിബ്രിറ്റികളും ഇത്തരക്കാരെ സഹായിക്കാന്‍ രംഗത്തുണ്ട്. നടന്‍ ആമീര്‍ഖാന്‍ പാവപ്പെട്ടവരെ കണ്ടെത്താനും അവരെ സഹായിക്കാനും തെരെഞ്ഞെടുത്ത മാര്‍ഗ്ഗം ഏറെ വൈറലായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ വൈറലായ ഈ പോസ്റ്റിന് പിന്നിലെ ചില സത്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ആമിര്‍ ഖാന്‍ ഒരു കിലോ ആട്ടപ്പൊടി വിതരണം ചെയ്തുവെന്നും അതില്‍ 15000 രൂപ കൊടുത്തു എന്നൊക്കെയാണ് വര്‍ത്തകള്‍ വന്നിരുന്നത്. വാര്‍ത്ത ഏറെ വൈറലായി മാറി. വാര്‍ത്ത എത്തിയത് ഇങ്ങനെയാണ്. പാവപ്പെട്ടവര്‍ക്ക് ഒരു കിലോ ആട്ട വിതരണം ചെയ്യുമെന്ന് ആമിര്‍ ഖാന്‍ അറിയിച്ചിരുന്നു. വെറും ഒരു കിലോ ആട്ട വാങ്ങാന്‍ ആര് പോകും കേട്ടവര്‍ പുച്ഛിച്ചു. എന്നാല്‍ ഒട്ടും വകയില്ലാത്ത വെറും പാവപ്പെട്ടവര്‍ മാത്രം ആട്ട വാങ്ങി വന്നു. വീട്ടിലെത്തി പാക്കറ്റ് തുറന്നപ്പോള്‍ ആളുകള്‍ ശരിക്കും ഞെട്ടി. പായ്ക്കറ്റിനുള്ളില്‍ 15000 രൂപയുടെ നോട്ടുകള്‍. ഏറ്റവും അര്‍ഹതപ്പെട്ടവര്‍ക്ക് സഹായമെത്തിക്കാന്‍ ആമിര്‍ഖാന്‍ കണ്ടെത്തിയ വഴിയായിരുന്നു ആട്ട വിതരണമെന്ന് ആരാധകര്‍ പ്രചരിപ്പിച്ചു. പ്രചാരണം ഏത് വഴിയാണ് എന്നൊന്നും നോക്കാതെ ആളുകള്‍ എടുത്ത് പ്രചരിപ്പിക്കാനും തുടങ്ങി. എന്നാല്‍ ഇത് പാതി വ്യാജമാണ് എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

സമാന്‍ എന്ന യുവാവിന്റെ ടിക് ടോക് വീഡിയോയില്‍നിന്നാണ് ഇത്തരമൊരു പ്രചാരണമുണ്ടായത്. ഗോതമ്പ് പൊടിയില്‍നിന്ന് പണമെടുത്തുകൊണ്ടായിരുന്നു സമാന്റെ വീഡിയോ. വൈറലായ ഈ വീഡിയോയില്‍ സമാന്‍ പറയുന്ന കാര്യങ്ങളെ ആളുകള്‍ തെറ്റിദ്ധരിക്കുകയായിരുന്നു.

സമാന്‍ പറഞ്ഞത് ഇങ്ങനെയാണ് ഒരാള്‍ രാത്രിയില്‍ ഹിന്ദുക്കളും മുസ്ലീങ്ങളുമെല്ലാം ഒരുമിച്ച് കഴിയുന്ന ഒരു ചേരി പ്രദേശത്ത് ട്രക്കില്‍ ആട്ടയുമായെത്തി. ഒരാള്‍ക്ക് ഒരു കിലോ ആട്ട വീതം നല്‍കുമെന്ന് പ്രഖ്യാപിച്ചു. രാത്രിയില്‍ ഒരു കിലോ ആട്ടയ്ക്കായി ആര് ക്യൂ നില്‍ക്കും? അത്രയും പാവപ്പെട്ടവരല്ലേ പോകൂ. അങ്ങനെയുള്ളവര്‍ ആട്ട വാങ്ങി വീട്ടിലെത്തി തുറന്ന് നോക്കിയപ്പോള്‍ അതിനുള്ളില്‍ 15000 രൂപ കണ്ടു. അത്തരത്തില്‍ ഏറ്റവും അര്‍ഹതയുള്ളവര്‍ക്ക് ഉചിതമായ സഹായം എത്തിച്ചു. പ്രശസ്തിയാഗ്രഹിക്കാതെ ചെയ്ത ഈ പ്രവര്‍ത്തിയില്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നു' എന്നാണ് സമാന്‍ വീഡിയോയില്‍ പറഞ്ഞത്.. എന്നാല്‍ ഇത് ആരെക്കുറിച്ചാണ് എന്ന് വീഡിയോയില്‍ വ്യക്തമല്ല. എന്നാല്‍ ഇത് ആമിര്‍ ഖാന്റെ ആട്ട വിതരണമാണ് എന്നാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് പ്രചരിപ്പിച്ചത്. എന്നാല്‍ ആമിര്‍ ഖാന്‍ അത്തരത്തില്‍ ആട്ട വിതരണം നടത്തിയിട്ടില്ല എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം.

 

Amir khan dustributed atta have a surprice

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES