താരസുന്ദരി ഐശ്വര്യ റായിയുടെ പാരിസ് ഫാഷന്‍ വീക്കില്‍ നിന്നുള്ള ചിത്രങ്ങള്‍ വൈറലാകുന്നു. ഗോള്‍ഡന്‍ നിറത്തിലുള്ള ഗൗണിലാണ് ഐശ്വര്യ റാംപിനെ അമ്പരപ്പിച്ചത്. ഫാല്‍ഗുനി ഷെയ്ന്‍ പീക്കോക്കിന്റെ തിളങ്ങുന്ന ഗൗണാണ് ഐശ്വര്യ സ്‌റ്റൈല്‍ ചെയ്തത്. ബോഡികോണ്‍ വസ്ത്രത്തിനൊപ്പം ഷിയര്‍ കേപ്പും സ്‌റ്റൈല്‍ ചെയ്തു. പതിവ് രീതികളില്‍ നിന്ന് വ്യത്യസ്തമായി വേവി ഹെയര്‍സ്‌റ്റൈലാണ് ഇത്തവണ താരം തിരഞ്ഞെടുത്തത്. കണ്ണിനും ചുണ്ടിനും ഹൈലൈറ്റ് നല്‍കിയാണ് മേക്കപ്പ്.
ആഭരണമായി ഡയമണ്ട് മോതിരങ്ങളും കമ്മലുമായിരുന്നു ഐശ്വര്യ ധരിച്ചിരുന്നത്. ബോള്‍ഡ് വിംഗ്ഡ് ഐലൈനര്‍, ഗോള്‍ഡന്‍ നിറത്തിലുള്ള ഐ ഷാഡോ തുടങ്ങി ഹെവി മേക്കപ്പാണ് ചെയ്തിട്ടുള്ളത്.പാരിസ് ഫാഷന്‍ വീക്കില്‍ നിന്നുള്ള ചിത്രങ്ങള്‍ വൈറലായതോടെ നിരവധി ആരാധകരാണ് ഐശ്വര്യയെ പ്രകീര്‍ത്തിച്ചെത്തുന്നത്. എത്രകാലം കഴിഞ്ഞാലും ആ കണ്ണുകളിലെ സൗന്ദര്യ മായില്ല, എന്തൊരു ഭംഗിയാണ്, ഐശ്വര്യ എന്നും രാഞ്ജിയാണ്, അന്നും ഇന്നും എന്നും സൗന്ദര്യ റാണി തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
മേരിക്കന്‍ നടിയും മോഡലുമായ കെന്റല്‍ ജെന്നറിനൊപ്പം റാംപില്‍ നിന്ന് നൃത്തം ചെയ്ത് ആഘോഷിക്കുന്ന വിഡിയോയും വൈറലായി മാറുന്നുണ്ട.്
മകള്‍ ആരാധ്യ ബച്ചനൊപ്പമാണ് ഐശ്വര്യ പാരിസ് ഫാഷന്‍ വീക്കിലെത്തിയത്. അമ്മയെ ഒരുക്കുന്നവരുടെ കൂട്ടത്തില്‍ ആരാധ്യയും ഉണ്ടായിരുന്നു. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഐശ്വര്യയുടെ ഒരു ഫാന്‍ പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. വീഡിയോയ്ക്ക് നിരവധി പേര്‍ ലൈക്കും കമന്റുകളും രേഖപ്പെടുത്തുകയും ചെയ്തു.