പൊന്നിയിന്‍ സെല്‍വനുശേഷം ഐശ്വര്യ ലക്ഷ്മി വീണ്ടും മണിരത്നം ചിത്രത്തില്‍. കമല്ഹാസന് നായകനായി മണിരത്നം സംവിധാനം ചെയ്യുന്ന തഗ് ലൈഫ് എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെയാണ് ഐശ്വര്യ ലക്ഷ്മി അവതരിപ്പിക്കുന്നത്. പൊന്നിയിന്‍ സെല്വന് സിനിമയിലെ പൂങ്കുഴലി എന്ന കഥാപാത്രം ഐശ്വര്യ ലക്ഷ്മിയുടെ കരിയറില്‍ വേറിട്ടതായിരുന്നു.
വീണ്ടും എന്റെ ഗുരുവിനൊപ്പം, എന്നെ ഇവിടെ എത്തിച്ച എല്ലാ അനുഗ്രഹങ്ങള്‍ക്കും നന്ദി.ഞങ്ങളുടെ രംഗരായ ശക്തിവേല്‍ നായ്ക്കറെ കാണാനും തഗ് ലൈഫ് ടീമിനൊപ്പം ചേരാനും കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്'. ഐശ്വര്യ ലക്ഷ്മി ട്വിറ്ററില്‍ കുറിച്ചു.
കമല്ഹാസന് സിനിമയുടെ ഭാഗമായി ഐശ്വര്യ ലക്ഷ്മി എത്തുന്നത് ആദ്യമാണ്. ദുല്‍ഖര്‍ സല്മാന്, ജോജു ജോര്‍ജ് ,ജയം രവി, തൃഷ,ഗൗതം കാര്‍ത്തിക് തുടങ്ങിയ താരങ്ങള്‍ ഒത്തുചേരുന്ന ചിത്രം കൂടിയാണ് തഗ് ലൈഫ്.
രാജ്കമല് ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആര്.മഹേന്ദ്രന്, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഛായാഗ്രഹണം രവി കെ. ചന്ദ്രന് ,സംഗീതം എ.ആര്.റഹ്മാന്പി .ആര്. ഒ പ്രതീഷ് ശേഖര്‍.
കഴിഞ്ഞ ദിവസം തെന്നിന്ത്യന്‍ യുവതാരം ഗൗതം കാര്‍ത്തിക്കിന്റെയും നടന് ജോജു ജോര്‍ജ്ജിന്റെയും കാരക്ടര്‍ പോസ്റ്ററുകള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.