മലയാള സിനിമയിലേക്ക് ചേക്കേറിയ ഒരു താരപുത്രി കൂടിയാണ് അഹാന കൃഷ്‌ണ. ഞാന്‍ സ്ലീവ് ലോപ്പ്‌സ് എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ ജീവിതത്തിലേക്ക് തുടക്കം കുറിക്കുന്നതും. അഹാനയെ പ്രേക്ഷകരുടെ ഇടയിലേക്ക് ലൂക്ക എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധേയയാക്കി. ലോക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയ അഹാനയും സഹോദരിമാരുമാണ് അടക്കി ഭരിച്ചത്. എന്നാൽ ഇപ്പോൾ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രമാണ് ഏറെ ശ്രദ്ധ നേടുന്നത്. ചിത്രങ്ങള്‍ക്കൊപ്പമാണ് പേടി ഉണ്ടായിരുന്നെങ്കിലും എടുത്ത തീരുമാനം മാറ്റാതെ മുന്നോട്ട് പോയെന്ന് താരപുത്രി ഇപ്പോൾ വ്യക്തമാക്കുന്നത്.
'കടലില്‍ ചാടുന്നതിന് അല്‍പം മുന്‍പെടുത്ത ചിത്രം. സത്യം പറഞ്ഞാല്‍ ഞാന്‍ ഇവിടെ പുഞ്ചിരിച്ച് കൊണ്ട് നില്‍ക്കുന്നുണ്ടെങ്കിലും മരിക്കാന്‍ ആണോ പണം കൊടുത്തത് എന്ന് ആലോചിച്ച് കൊണ്ടിരിക്കുകയായിരുന്നു. പക്ഷേ എനിക്കറിയാം ഭയം മൂലം ചാടേണ്ടെന്ന് തീരുമാനിച്ചാല്‍ അത് പിന്നീട് എന്റെ ജീവിതത്തിലെ മറ്റ് പല തീരുമാനങ്ങളെയും ബാധിക്കും. അപ്പോള്‍ ഭയം കൊണ്ട് മാത്രം ഒരു കാര്യത്തില്‍ നിന്നും പിന്മാറുന്ന അവസ്ഥ വരും.
അതുകൊണ്ട് മാത്രമാണ് ഭയം മാറ്റി വച്ച് 36 അടി താഴെ കടലിലേക്ക് ചാടാന്‍ തീരുമാനിച്ചതെന്ന് ചാടന്‍ തീരുമാനിച്ചതെന്നും അഹാന പറയുന്നു. ഇനിയും ജീവിതത്തില്‍ വരാന്‍ പോകുന്ന ഒട്ടനവധി തീരുമാനങ്ങളെ നല്ല രീതിയില്‍ സ്വാധീനിക്കാന്‍ ഈ അനുഭവത്തിനാകും. ഭയം തോന്നുന്നതില്‍ കുഴപ്പമില്ല. അത് ഉപേക്ഷിക്കാന്‍ തീരുമാനിച്ചാലും കുഴപ്പമില്ല, പക്ഷേ ഭയത്തിനപ്പുറം വിജയമാണെന്ന് സ്വയം ഓര്‍മ്മിക്കുക' എന്നുമാണ് അഹാന കൃഷ്ണ പറയുന്നത്.