Latest News

അഹാനയെ മാല ചാര്‍ത്തി ഷൈന്‍ ടോം ചാക്കോ; ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന'അടി'യുടെ ടീസര്‍ എത്തി

Malayalilife
അഹാനയെ മാല ചാര്‍ത്തി ഷൈന്‍ ടോം ചാക്കോ; ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന'അടി'യുടെ ടീസര്‍ എത്തി

ഹാന കൃഷ്ണ ചിത്രം 'അടി' വളരെ നാളുകള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചതാണ്. പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. രതീഷ് രവിയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. ഷൈന്‍ ടോം ചാക്കോ നായകനാകുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്.

അഹാന കൃഷ്ണയ്ക്കും ഷൈനിനുമൊപ്പം ധ്രുവന്‍, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. 'ലില്ലി', 'അന്വേഷണം' എന്നീ ചിത്രങ്ങള്‍ക്കു ശേഷം പ്രശോഭ് വിജയന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണിത്. ഫായിസ് സിദ്ധിഖാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഗോവിന്ദ് വസന്ത ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നു.
ഗോവിന്ദ് വസന്ത സംഗീതം ഒരുക്കുന്നു. വേഫെറര്‍ ഫിലിംസ് പ്രഖ്യാപിച്ച ചിത്രമാണിത്. സുഭാഷ് കരുണാണ് ചിത്രത്തിന്റെ കലാസംവിധാനം. സ്റ്റെഫി സേവ്യറാണ് ചിത്രത്തിന്റെ വസ്ത്രാലങ്കാരം.

ദുല്‍ഖര്‍ നിര്‍മിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. 'വരനെ ആവശ്യമുണ്ട്', 'മണിയറയിലെ അശോകന്‍', 'കുറുപ്പ്' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വേഫെറര്‍ ഫിലിംസ് പ്രഖ്യാപിച്ച ചിത്രമാണിത്.  സുഭാഷ് കരുണാണ് ചിത്രത്തിന്റെ  കലാസംവിധാനം. സ്റ്റെഫി സേവ്യറാണ് ചിത്രത്തിന്റെ വസ്ത്രാലങ്കാരം.

രാജീവ് രവിയുടെ സംവിധാനത്തിലുള്ള ചിത്രം 'ഞാന്‍ സ്റ്റീവ് ലോപ്പസി'ല്‍ 'അഞ്ജലി' എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഹാന കൃഷ്ണ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. വലിയ സാമ്പത്തിക വിജയം നേടിയില്ലെങ്കിലും ഒരു വിഭാഗം പ്രേക്ഷകരുടെ പ്രിയചിത്രമായി 'ഞാന്‍ സ്റ്റീവ് ലോപ്പസ്' മാറി. അഹാന കൃഷ്ണയുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള', 'ലൂക്ക', 'പതിനെട്ടാം പടി', 'പിടികിട്ടാപ്പുള്ളി' എന്നീ ചിത്രങ്ങളിലും അഹാന കൃഷ്ണയയുടേതായി പുറത്തെത്തി. ' 'അടി'ക്ക് പുറമേയുള്ള ചിത്രമായി നാന്‍സി റാണി'യാണ് അഹാന അഭിനയിച്ചതില്‍ പുറത്തുവരാനുള്ളത്. അഹാന കൃഷ്ണ വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമേ ചെയ്തിട്ടുള്ളൂവെങ്കിലും ശ്രദ്ധയാകര്‍ഷിക്കുന്നത് കഥാപാത്രങ്ങളുടെ വ്യത്യസ്തതയിലൂടെയാണ്. അഹാന കൃഷ്ണ ആദ്യമായി സംവിധായികയായി എത്തിയ 'തോന്നല്‍' ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അഹാന കൃഷ്ണയുടെ സംവിധാനത്തില്‍ 'തോന്നല്‍' എന്ന ഒരു മ്യൂസിക് വീഡിയോ ആണ് പ്രേക്ഷകരിലേക്ക് എത്തിയത്.

Adi Movie Teaser Prasobh Vijayan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES