Latest News

ലൊക്കേഷനിലെത്തി കുറേനേരം കഴിഞ്ഞിട്ടും എബ്രിഡ് ഷൈന്‍ ഒന്നും പറഞ്ഞില്ല; ഒടുക്കം സുരാജ് ചേട്ടന്‍ അഭിനയിച്ച സീന്‍ കാണിച്ചുതന്നു; തുറന്ന് പറഞ്ഞ് വിന്ദുജ മേനോൻ

Malayalilife
ലൊക്കേഷനിലെത്തി കുറേനേരം കഴിഞ്ഞിട്ടും എബ്രിഡ് ഷൈന്‍ ഒന്നും പറഞ്ഞില്ല; ഒടുക്കം സുരാജ് ചേട്ടന്‍ അഭിനയിച്ച സീന്‍ കാണിച്ചുതന്നു; തുറന്ന് പറഞ്ഞ് വിന്ദുജ മേനോൻ

ബാലതാരമായി  തന്നെ മലയാള സിനിമയിലെത്തിയ താരമാണ് വിന്ദുജ മേനോൻ. . 1994ൽ പുറത്തിറങ്ങിയ പവിത്രം എന്ന ചിത്രത്തിൽ മോഹൻലാലിൻറെ സഹോദരിയുടെ വേഷം അവതരിപ്പിച്ചതോടെയാണ് താരം കൂടുതലായി പ്രേക്ഷക ശ്രദ്ധ നേടിയത്. ഒരു നത്താക്കി കൂടിയാണ് താരം. എന്നാൽ ഇപ്പോൾ  ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ചെന്നപ്പോഴുള്ള അനുഭവം തുറന്നുപറയുകയാണ് വിന്ദുജ.

എബ്രിഡ് ഷൈന്‍ വിളിച്ചിട്ടാണ് താന്‍ മലേഷ്യയില്‍ നിന്നും ഷൂട്ടിനായി നാട്ടിലെത്തിയതെന്ന് കന്യക മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വിന്ദുജ പറയുന്നു. ഷൈന്‍ വിളിച്ചപ്പോള്‍ ലൊക്കേഷനില്‍ വരാം, കഥാപാത്രത്തിന് താന്‍ യോജിക്കുന്നുണ്ടോ എന്ന് നോക്കൂവെന്നാണ് അദ്ദേഹത്തിനോട് പറഞ്ഞത്.

‘ലൊക്കേഷനിലെത്തി കുറേ നേരം കഴിഞ്ഞിട്ടും ഷൈന്‍ ഒന്നും പറയാതെ ഇരുന്നപ്പോള്‍ എനിക്ക് സംശയമായി. സുരാജ് ചേട്ടന്‍ അഭിനയിച്ച ഒരു സീന്‍ എനിക്ക് കാണിച്ച് തന്ന ശേഷം ഈ സിനിമ ചെയ്യുകയല്ലേ എന്ന് ചോദിച്ചു. അപ്പോള്‍ അടുത്തുണ്ടായിരുന്ന നിവിനും സപ്പോര്‍ട്ട് ചെയ്തു. അവര്‍ രണ്ടുപേരുടെയും പോസിറ്റീവ് വൈബിലാണ് ഞാനാ സിനിമ ചെയ്തത്. രണ്ട് സീനേ ഉള്ളൂവെങ്കിലും നല്ല റീച്ച് കിട്ടിയ കഥാപാത്രമായിരുന്നു അത്. അത്തരം കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്നും  വിന്ദുജ പറഞ്ഞു.

Actress vindhuja menon words about action hero biju movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES