കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രമാണ് സാറാസ്. ചിത്രത്തിൽ ശ്രദ്ധേയായ നടി വിമല മകളുടെ ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. എറണാകുളം തേവര സ്വദേശി കൂടിയാണ് വിമല. എന്നാൽ ഇപ്പോൾ അഭിനയിച്ച സിനിമ റിലീസ് ചെയ്തിട്ടും തന്റെ റോൾ ശ്രദ്ധിക്കപ്പെട്ടിട്ടും വിമലയ്ക്ക് സിനിമ കാണാൻ സാധിച്ചിട്ടില്ല. വിമല ഇതിനോടകം തന്നെ മഹേഷിന്റെ പ്രതികാരം പോലുള്ള ചില സിനിമകളിലും അഭിനിയിച്ചിട്ടുണ്ട്. സിനിമാ താരമായെങ്കിലും സംഘടനകളിൽ ഒന്നും തന്നെ വിമല ഇപ്പോഴും അംഗമല്ല. മകളുടെ ചികിത്സയ്ക്കായി ലക്ഷക്കണക്കിന് രൂപയാണ് ആവശ്യം വരുന്നത്. സുമനസുകളുടെ സഹായം ഈ തുക കണ്ടെത്താൻ അത്യാവശ്യമാണ്. വിമലയ്ക്ക് രണ്ട് പെൺകുട്ടികളാണ് ഉള്ളത്. വർഷങ്ങൾക്ക് മുൻപ് തന്നെ ഭർത്താവ് നാരായണൻ മരിച്ചു. ഒരുപാട് കഷ്ടപ്പെട്ടാണ് വിമല ഭർത്താവ് മരിച്ചതിന് ശേഷം മക്കളെ വളർത്തിയത്. രണ്ട് പേരുടെയും വിവാഹം നടത്തി. താമസിച്ചിരുന്ന വീട് വരെ വിൽക്കേണ്ടി വന്നു.
വാക്കുകൾ, ഇതെന്റെ മോളാണ്. അവൾക്ക് കിഡ്‌നിയ്ക്ക് അസുഖം തുടങ്ങിയിട്ട് ആറ് വർഷത്തോളമായി. ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുകയാണ്. അതിനുപോലും ഇപ്പോൾ നിവൃത്തിയില്ലാതിരിക്കുകയാണ്.കിഡ്‌നി മാറ്റിവയ്ക്കണമെന്ന് പറഞ്ഞു. ഞാൻ കിഡ്‌നി കൊടുക്കാന്ന് വിചാരിച്ചതാണ്. പക്ഷേ ഓപ്പറേഷൻ ചെയ്യാൻ പോലും ഞങ്ങളുടെ കൈയിൽ കാശില്ല.ദയവു ചെയ്ത് എല്ലാവരും സഹായിക്കണം.യാതൊരു വഴിയുമില്ല.
സഹായിക്കാമെന്നുറപ്പ് നൽകി കാസർകോട് നിന്ന് ഒരു വ്യക്തിയെത്തിയിരുന്നു. തങ്ങളെവച്ച് സഹായം അഭ്യർത്ഥിച്ച് ഒരു വീഡിയോ ചെയ്യാമെന്നും, വീഡിയോ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനും സഹായം ലഭിക്കാനും 13000 രൂപ വേണമെന്നും ഇയാൾ ആവശ്യപ്പെട്ടു. അത് വിശ്വസിച്ച് സിനിമയിൽ നിന്ന് കിട്ടിയ പ്രതിഫലത്തിൽ നിന്ന് ഇയാൾക്ക് പണം നൽകി. തുടർന്ന് ഒരു തവണ കൂടി വീഡിയോ പോസ്റ്റ് ചെയ്യാനാണെന്ന് പറഞ്ഞ് ഇയാൾ പണം വാങ്ങി. മൊത്തം ഇരുപതിനായിരത്തോളം രൂപയാണ് ഇത്തരത്തിൽ ഇയാൾക്ക് നൽകിയത്. സഹായമൊന്നും കിട്ടാതായതോടെ വിളിച്ചു. നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ മുപ്പതിനായിരം രൂപ തരാനും ഇതിലൂടെ വീഡിയോ കൂടുതൽ ആളുകളിൽ എത്തുമെന്നുമായിരുന്നു അയാൾ പറഞ്ഞത്.ഈ തുക കയ്യിലുണ്ടായിരുന്നെങ്കിൽ സഹായം അഭ്യർത്ഥിക്കില്ലായിരുന്നല്ലോ എന്ന് ചോദിച്ച് ഫോൺവച്ചു.