ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന അഭിനേത്രികളിലൊരാളാണ് ദിവ്യ ഉണ്ണി. നൃത്തത്തെ ജീവവായുവായി കൊണ്ടുനടന്നിരുന്ന താരം വിവാഹത്തോടെ സിനിമയോട് വിട പറഞ്ഞു. എന്നാല്‍ ആദ്യ വിവാഹം പരാജയമായതോടെ താരം വീണ്ടും വിവാഹിതയായിരുന്നു. മലയാളത്തില്‍ നര്‍ത്തകിയായും നടിയായും തിളങ്ങിയ ദിവ്യയുടെ സഹോദരി വിദ്യയും ഒരു അഭിനേത്രിയാണ്. വിദ്യയുടെ കടന്നുവരവ്കുഞ്ചാക്കോ ബോബനും ഭാവനയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഡോ.ലവ് എന്ന ചിത്രത്തിലൂടെയാണ്. എന്നാൽ ഇപ്പോൾ ദിവ്യ ഉണ്ണിയെ കുറിച്ചുള്ള അനുജത്തിയുടെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ഞാനും ചേച്ചിയും തമ്മില്‍ പത്ത് വയസ്സിന്റെ വ്യത്യാസമുണ്ട്. അതുകൊണ്ട് ചേച്ചിയ്ക്ക് ഞാന്‍ മകളെ പോലെയായിരുന്നു. എനിക്ക് അമ്മയെ പോലെയും. പഠിക്കുന്ന സമയത്തൊക്കെ എന്റെ ലൈഫ് വളരെ കളര്‍ഫുള്‍ ആയിരുന്നു. കാരണം ചേച്ചിക്ക് എല്ലാ ദിവസവും ഡാന്‍സ് പ്രോഗ്രാമുണ്ട്. കൂടെ ഞാനും പോകും.
പരീക്ഷയുടെ തലേന്നുമൊക്കെ ഞാന്‍ അങ്ങനെ പോയിട്ടുണ്ട്. ചേച്ചി ഭയങ്കര പ്രൊട്ടക്റ്റീവും, കെയറിംഗുമൊക്കെയാണ്. പിന്നെ എനിക്ക് ലഭിച്ച മറ്റൊരു ഭാഗ്യം എന്തെന്നാല്‍ ചേച്ചിക്കൊപ്പം മിക്ക ലൊക്കേഷനിലും ഞാന്‍ പോയിട്ടുണ്ട്. ചേച്ചി എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട് എല്ലാ സൂപ്പര്‍ താരങ്ങളുടെ മടിയിലും ഇരുന്ന ആളാണ് ഞാനെന്ന് എന്നും വിദ്യ ഉണ്ണി പറയുന്നു.