Latest News

കീർത്തി സുരേഷിന് ഒപ്പം അഭിനയിച്ചപ്പോൾ ആ കഥാപാത്രം എനിക്ക് പരിഹാസങ്ങൾ മാത്രമാണ് നേടി തന്നത്; വീണ നന്ദകുമാർ

Malayalilife
കീർത്തി സുരേഷിന് ഒപ്പം അഭിനയിച്ചപ്പോൾ ആ കഥാപാത്രം എനിക്ക് പരിഹാസങ്ങൾ മാത്രമാണ് നേടി തന്നത്; വീണ നന്ദകുമാർ

 മലയാള സിനിമ പ്രേമികൾക്ക്  കെട്ടിയോളന്റെ മാലാഖ എന്ന ചിത്രത്തിലൂടെ ഏറെ സുപരിചിതയായ താരമാണ് വീണ നന്ദകുമാർ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരവും സജീവമാണ്. ‘മരക്കാർ : അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിൽ  കീർത്തി സുരേഷ് അവതരിപ്പിച്ച ആർച്ച എന്ന കഥാപാത്രത്തിന്റെ സുഹൃത്തായി ഒരു ചെറിയ വേഷമാണ് വീണ അവതരിപ്പിച്ചിരുന്നത് . എന്നാൽ ഇപ്പോൾ  ഈ വേഷം തനിക്ക് പരിഹാസങ്ങൾ മാത്രമാണ് നേടിതന്നത് എന്നാണ് നടി പറയുന്നത്. അടുത്തിടെ റിലീസ് ചെയ്ത അമൽ നീരദ് മമ്മൂട്ടി ചിത്രമായ ഭീഷ്മ പർവ്വത്തിൽ ജെസ്സി എന്ന ശ്രദ്ധേയമായ കഥാപാത്രത്തെ വീണ അവതരിപ്പിച്ചിട്ടുണ്ട്. ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തൽ.

നായികയായി അഭിനയിക്കാനാണ് ആഗ്രഹം എന്ന് വെളിപ്പെടുത്തിയ വീണ, മറ്റു നല്ല കഥാപാത്രങ്ങൾ ലഭിച്ചാൽ അത്തരം വേഷങ്ങളും തിരഞ്ഞെടുക്കും എന്ന് പറഞ്ഞു. എന്നാൽ, മരക്കാറിലെ കഥാപാത്രം തനിക്ക് പരിഹാസങ്ങൾ മാത്രമാണ് നൽകിയതെന്നും വീണ നന്ദകുമാർ പറഞ്ഞു. തന്റെ ഭാവി ആഗ്രഹങ്ങളും നടി വെളിപ്പെടുത്തുന്നുണ്ട്.

നായിക കഥാപാത്രങ്ങൾക്ക് തന്നെയാണ് മുൻഗണന. എന്നാൽ, മറ്റു നല്ല കഥാപാത്രങ്ങൾ ലഭിക്കുമ്പോൾ അവയും തിരഞ്ഞെടുക്കും. എന്നാൽ, മരക്കാറിലെ ആ കഥാപാത്രം എനിക്ക് പരിഹാസങ്ങൾ മാത്രമാണ് നേടി തന്നത്. അത് റോൾ ചോദിച്ചു നടക്കുന്ന സമയത്ത് ലഭിച്ച അവസരമാണ്. എന്തുതന്നെ ആയാലും യാതൊരു പരിഹാസങ്ങൾക്കും എന്നെ തളർത്താൻ കഴിയില്ല. കൂടുതൽ നല്ല കഥാപാത്രങ്ങൾ അവതരിപ്പിച്ച് മുന്നോട്ട് തന്നെ പോകുമെന്നും വീണ നന്ദകുമാർ പറയുന്നു.

Actress veena nandhakumar words about keerthi suresh

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES