Latest News

എന്റെ കൂടെ കരിയര്‍ തുടങ്ങിയ നടന്മാരൊക്കെ കൂടുതല്‍ കാശ് വാങ്ങുന്നവരായി; നടീ- നടന്മാർക്ക് നടന്മാര്‍ക്ക് നല്‍കുന്ന വേതനത്തിലുള്ള വ്യത്യാസത്തില്‍ പ്രതികരണവുമായി നടി തപ്‌സി പന്നു

Malayalilife
എന്റെ കൂടെ കരിയര്‍ തുടങ്ങിയ നടന്മാരൊക്കെ കൂടുതല്‍ കാശ് വാങ്ങുന്നവരായി;  നടീ- നടന്മാർക്ക്  നടന്മാര്‍ക്ക് നല്‍കുന്ന വേതനത്തിലുള്ള വ്യത്യാസത്തില്‍ പ്രതികരണവുമായി നടി തപ്‌സി പന്നു

തെന്നിന്ത്യൻ ഭാഷകളിലും ബോളിവുഡിലും പ്രവർത്തിക്കുന്ന അഭിനേത്രിയും മോഡലുമാണ് താപ്സി പന്നു. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ബോളിവുഡിലെ നടീ-നടീ നടന്മാര്‍ക്ക് നല്‍കുന്ന വേതനത്തിലുള്ള വ്യത്യാസത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്  നടി തപ്‌സി പന്നു. ദ നാഷണല്‍ ബുള്ളറ്റിന്‍ എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തപ്‌സിയുടെ പ്രതികരണം. 

‘ഒരു നടി കൂടുതല്‍ പണം ചോദിച്ചാല്‍ അത് ഭയങ്കര ബുദ്ധിമുട്ടുള്ള പ്രശ്‌നമായിട്ടാണ് കണക്കാക്കുക. ഇനി ഒരു നടനാണ് ചോദിച്ചതെങ്കില്‍ അത് അയാളുടെ വിജയത്തിന്റെ അടയാളപ്പെടുത്തലായി മാറും.ഇതിലെ വ്യത്യാസം എന്താണെന്ന് വെച്ചാല്‍ എന്റെ കൂടെ കരിയര്‍ തുടങ്ങിയ നടന്മാരൊക്കെ എനിക്ക് ലഭിക്കുന്നതിനേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് മടങ്ങ് വരെ കാശ് വാങ്ങി തുടങ്ങി. ഞങ്ങള്‍ ഒരു ഉന്നത സ്റ്റാര്‍ കാറ്റഗറിയിലേക്ക് ഉയരുന്നതിനെ ഇത് ഇത് തടസ്സപ്പെടുത്തുകയാണ് ചെയ്യുന്നത്,’ തപ്‌സി പന്നു പറഞ്ഞു.

നടന്മാരെ ആഘോഷമാക്കുന്നത് പോലെ ഒരു നടിയെ ജനം ആഘോഷിക്കാറില്ല. സ്ത്രീകള്‍ മുഖ്യകഥാപാത്രമായി വരുന്ന സിനിമയുടെ ബജറ്റില്‍ പോലും പ്രശ്‌നമുണ്ട്. ഇത്തരം സിനിമകള്‍ ലോ ബജറ്റിലായിരിക്കും എടുക്കാന്‍ തീരുമാനിക്കുക. അത് ഞങ്ങളുടെ വേതനത്തെ പോലും ബാധിക്കും. കാണികള്‍ തന്നെയാണ് ഇത്തരം ഒരു വ്യത്യാസം ഉണ്ടാക്കുന്നതിന് പ്രധാന കാരണം എന്നും ’ തപ്‌സി പറഞ്ഞു.

Actress thapsi pannu words about payment disparity in bollywood

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES