Latest News

എല്ലാത്തിനും മാറ്റം വരുത്തിയത് ആ വരവായിരുന്നു; അഭിനയ ജീവിതം മൂന്ന് പതിറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്; ആ യാത്ര ഞാൻ ആസ്വദിക്കുകയാണ്; തുറന്ന് പറഞ്ഞ് ശ്വേത മേനോൻ

Malayalilife
എല്ലാത്തിനും മാറ്റം വരുത്തിയത് ആ വരവായിരുന്നു; അഭിനയ ജീവിതം മൂന്ന് പതിറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്; ആ യാത്ര ഞാൻ  ആസ്വദിക്കുകയാണ്; തുറന്ന് പറഞ്ഞ്  ശ്വേത മേനോൻ

ലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ശ്വേത മേനോന്‍. ഒരു നടി എന്നതിലുപരി മികച്ച ഒരു മോഡലും അവതാരകയുമാണ് ശ്വേത. എന്നാൽ ഇപ്പോൾ താരം സിനിമയെ ഗൗരവമായി കാണാന്‍ തുടങ്ങിയതിനെ കുറിച്ച് പറയുകയാണ്. ഇതുവരെ ഒഴുക്കിന് അനുസരിച്ച് സഞ്ചരിക്കുകയായിരുന്നു. സിനിമയിലേക്കുള്ള രണ്ടാം വരവിലാണ് താന്‍ ജീവിതത്തെ പോലും ഗൗരവമായി കാണാന്‍ തുടങ്ങിയത് എന്നാണ് ശ്വേത മേനോന്‍ പറയുന്നത്.

ഇനിയും നല്ല സിനിമകള്‍ വരട്ടെ എന്നാണ് ആഗ്രഹം. സിനിമയില്‍ എത്തിയിട്ട് മുപ്പത് വര്‍ഷം പിന്നിട്ടു എന്ന് പറയുമ്പോള്‍ മാത്രമാണ് തനിക്ക് ഓര്‍മ്മ വരുന്നത്. ഇന്നലെ സിനിമാ ജീവിതം തുടങ്ങി എന്ന തോന്നലാണ് അനുഭവപ്പെടുന്നത്. തൊഴില്‍ മേഖല സിനിമ ആകുമെന്ന് ആഗ്രഹിച്ചിരുന്നില്ല.അതിനെ ഗൗരവ്വമായി കാണുകയോ സമീപിക്കുകയോ ചെയ്യാതെ സിനിമയിലൂടെ മുന്നോട്ടു പോയി. ഒഴുക്കിന് അനുസരിച്ച് സഞ്ചരിച്ചു. സിനിമയെ ഗൗരവമായി കണ്ടു തുടങ്ങിയത് തന്റെ രണ്ടാമത്തെ വരവിലാണ്. ജീവിതത്തെ പോലും അപ്പോഴാണ് ഗൗരവമായി കണ്ടു തുടങ്ങുന്നത്.

എല്ലാത്തിനും മാറ്റം വരുത്തിയത് ആ വരവായിരുന്നു. പരദേശി എന്ന സിനിമ വന്നത് മുതലാണ് ഇങ്ങനെയും കഥാപാത്രം ചെയ്യാമല്ലോ എന്ന തോന്നല്‍ ഉണ്ടാകുന്നത്. അതുവരെ ഒരു കാര്യത്തിലും ഉത്തരവാദിത്വം ഇല്ലാതിരുന്ന ആളായിരുന്നു താന്‍. അച്ഛന്റെയും അമ്മയുടെയും കാര്യം നോക്കണം എന്ന വിചാരം പോലും ഇല്ല. കാശ് കിട്ടുമ്പോള്‍ ജഗപൊഗയായി തീര്‍ക്കും. നല്ല സിനിമയും മികച്ച കഥാപാത്രവും ചെയ്യണം. പ്രതിഭാധനര്‍ക്കൊപ്പം പ്രവര്‍ത്തിക്കണം എന്ന തോന്നല്‍ മെല്ലെ വരാന്‍ തുടങ്ങി. ആ യാത്ര തുടരുന്നു എന്നാണ് ശ്വേത കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

അതേസമയം താന്‍ സംവിധാന രംഗത്തേക്ക് വരില്ലെന്നും ശ്വേത വ്യക്തമാക്കി. സംവിധാനം ശരിക്കും ബുദ്ധിമുട്ടുള്ള ജോലിയാണ്. അത് അറിയാവുന്നതു കൊണ്ട് തന്നെ ആ വഴിയിലേക്ക് വരില്ല. അഭിനയ ജീവിതം മൂന്ന് പതിറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്. ആ യാത്ര താന്‍ ആസ്വദിക്കുകയാണെന്നും ശ്വേത വ്യക്തമാക്കി.

Actress swetha menon words about second journey of her cinema carrier

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES