Latest News

ഹോട്ടാണ് എന്നൊക്കെയായിരിക്കും ഞാന്‍ മരിക്കുന്ന സമയത്ത് ആളുകള്‍ പറയുന്നത്; കാമസൂത്രയുടെ പരസ്യത്തില്‍ അഭിനയിച്ചതില്‍ കുറ്റബോധമേയില്ല; തുറന്നുപറഞ്ഞ് ശ്വേത മേനോന്‍

Malayalilife
ഹോട്ടാണ് എന്നൊക്കെയായിരിക്കും ഞാന്‍ മരിക്കുന്ന സമയത്ത് ആളുകള്‍ പറയുന്നത്; കാമസൂത്രയുടെ പരസ്യത്തില്‍ അഭിനയിച്ചതില്‍ കുറ്റബോധമേയില്ല;  തുറന്നുപറഞ്ഞ് ശ്വേത മേനോന്‍

ലച്ചിത്ര അഭിനേത്രിയും, മോഡലറും, ടി.വി. അവതാരകയുമെല്ലാം മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ശ്വേത  മേനോൻ. 'അനശ്വരം' എന്ന മലയാളം ചിത്രത്തിലൂടെയാണ് ശ്വേത സിനിമാ അഭിനയം തുടങ്ങിയത്. തുടർന്ന് നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാനും താരത്തിന് സാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ കാമസൂത്രയില്‍ അഭിനയിച്ചതിനെക്കുറിച്ചും ആളുകള്‍ പറയുന്നത് കേള്‍ക്കാറുണ്ടെന്ന് താരം കൗമുദിയുമായുള്ള അഭിമുഖത്തില്‍ താരം പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ബോള്‍ഡാണ്, ഹോട്ടാണ് എന്നൊക്കെയായിരിക്കും ഞാന്‍ മരിക്കുന്ന സമയത്ത് ആളുകള്‍ പറയുന്നത്. അതേക്കുറിച്ചൊന്നും താന്‍ ചിന്തിക്കാറില്ലെന്നും ആ പ്രായത്തില്‍ കാമസൂത്രയില്‍ അഭിനയിച്ചതില്‍ കുറ്റബോധമില്ലെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. ഈ പ്രായത്തില്‍ കാമസൂത്രയില്‍ അഭിനയിക്കാമോയെന്ന് ചോദിച്ചാലും അത് ചെയ്യും. കാരണം എന്റെ ജോലിയാണിത്.

6 മാസത്തിലൊരിക്കലായി സോഷ്യല്‍ മീഡിയ എനിക്ക് വിവാഹമോചനം നേടിത്തരുന്നുണ്ട്. നല്ല തിരക്കുള്ള ആളായതിനാലാവും ഇത്. നല്ല വാര്‍ത്ത മാത്രമേ നമ്മളെക്കുറിച്ച് വരാവൂയെന്ന് വാശി പിടിക്കാനാവില്ലല്ലോ, കേള്‍ക്കുന്നത് സത്യമാണോയെന്നൊന്നും ആരും തിരക്കാറില്ല. ചോദിക്കാത്തതിനാല്‍ അതേക്കുറിച്ച് ഞാന്‍ അ്ധികം പറയാറുമില്ല. സ്വകാര്യ ജീവിതം പരസ്യമാക്കുന്നതില്‍ താല്‍പര്യമില്ല. സോഷ്യല്‍ മീഡിയയില്‍ നിന്നുവരെ നിശ്ചിത അകലം പാലിക്കുന്നവരാണ് താനും ശ്രീയുമെന്നും ശ്വേത പറഞ്ഞിരുന്നു.

 

Actress swetha menon words about kamasoothra ad

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES