Latest News

'ഉമ്മയ്ക്ക് സുഖമല്ലേ?'; അശ്ലീല കമന്റിട്ട യുവാവിനോട് പ്രതികരണവുമായി സുബി സുരേഷ്; താരത്തിന്റെ മറുപടിക്ക് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

Malayalilife
'ഉമ്മയ്ക്ക് സുഖമല്ലേ?'; അശ്ലീല കമന്റിട്ട യുവാവിനോട് പ്രതികരണവുമായി സുബി സുരേഷ്; താരത്തിന്റെ മറുപടിക്ക് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

വതാരകയായും നടിയായും തിളങ്ങുന്ന സുബി സുരേഷ് മലയാളികള്‍ക്ക് സുപരിചിതയാണ്. 38 വയസ്സായിട്ടും താരം ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. ദൃശ്യമാധ്യമങ്ങളില്‍ പുരുഷഹാസ്യ താരങ്ങളെ തോല്‍പ്പിക്കുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ഹാസ്യതാരമാണ് സുബി. എന്നാൽ ഇപ്പോൾ  തന്റെ ചിത്രത്തിന് അശ്ലീല കമന്റിട്ട യുവാവിന് നടിയും അവതാരകയുമായ സുബി സുരേഷ് നല്‍കിയ മറുപടിയാണ്. താരത്തിന്റെ പോസ്റ്റ് ശ്രദ്ധ നേടുകയാണ്. 

”ഈ സ്ഥലം ഏതെന്നു പറയാമോ?” എന്ന ക്യാപ്ഷനോടെയാണ് യുഎസ്എ ട്രിപ്പിന്റെ ചിത്രം സുബി പങ്കുവച്ചിരിക്കുന്നത്. ഈ പോസ്റ്റിന് താഴെയാണ് അശ്ലീല കമന്റുമായി യുവാവ് എത്തിയത്. ”നിങ്ങള്‍ പൊത്തി പിടിച്ച ഈ സ്ഥലത്തെ കുറിച്ചാണോ ചോദിച്ചത്” എന്നാണ് യുവാവിന്റെ കമന്റ്.

”ഉമ്മയ്ക്ക് സുഖമല്ലേ?” എന്നാണ് യുവാവിനെ മെന്‍ഷന്‍ ചെയ്തു കൊണ്ട് സുബി പ്രതികരിച്ചത്. ഇതോടെ യുവാവ് കമന്റ് ഡിലീറ്റ് ചെയ്തു. എന്നാല്‍ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളാണ് പ്രചരിക്കുന്നത്.  താരത്തെ പിന്തുണയ്ക്കുന്നവര്‍  സ്ത്രീകളെ അപമാനിക്കുന്നവര്‍ക്ക് ഇത്തരം മറുപടി തന്നെ നല്‍കണമെന്നാണ് പറയുന്നത്.

ഏഷ്യനെറ്റില് സംപ്രേക്ഷണം ചെയ്തിരുന്ന സിനിമാല എന്ന കോമഡി ഷോയിലൂടെയാണ് സുബി ക്യാമറയ്ക്ക് മുന്നിലെത്തിയ സുബി കുട്ടിപ്പട്ടാളം എന്ന കുട്ടികളുടെ പരിപാടിയ്ക്ക് അവതാരകയായി എത്തി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നു. ഇപ്പോള്‍ സ്വന്തം യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരുമായി സംവദിക്കാറുണ്ട്.

Actress subhi suresh replay for vulgar comment

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES