Latest News

അത് എൻറെ ജീവിതം തന്നെ മാറ്റിമറിക്കും എന്ന് ഞാൻ കരുതിയില്ല; എന്നാൽ എന്നെ ഞെട്ടിക്കുന്നതാണ് പിന്നെ നടന്നത്; തുറന്ന് പറഞ്ഞ് നടി ശ്രീവിദ്യ

Malayalilife
അത് എൻറെ ജീവിതം തന്നെ മാറ്റിമറിക്കും എന്ന് ഞാൻ കരുതിയില്ല; എന്നാൽ എന്നെ ഞെട്ടിക്കുന്നതാണ് പിന്നെ നടന്നത്; തുറന്ന് പറഞ്ഞ് നടി ശ്രീവിദ്യ

ലയാള സിനിമ പ്രേക്ഷകർക്ക് ഒരു പഴയ ബോംബ് കഥ, മാഫി ഡോണ തുടങ്ങിയ ചിത്രങ്ങളിലൂടെ  സുപരിചിതയായ നടിയായാണ് ശ്രീവിദ്യ. കൈ നിറയെ അവസരങ്ങളാണ് താരത്തെ തേടി മലയാള സിനിമയിൽ നിന്നും വരുന്നത്.  എന്നാൽ ഇപ്പോൾ  ശ്രീവിദ്യ സ്റ്റാർ മാജിക്കിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

ഞാൻ സ്റ്റാർ മാജിക്കിൻറെ വലിയ ആരാധികയായിരുന്നു. അതുകൊണ്ട് ആ പരിപാടിയിൽ പങ്കെടുക്കണമെന്നത് എൻറെ വലിയ ആഗ്രഹം ആയിരുന്നു. അങ്ങനെ അതിനു ഒരു അവസരം കിട്ടി, എൻറെ ആവേശത്തിന് കണക്കില്ലായിരുന്നു. പക്ഷെ അത് എൻറെ ജീവിതം തന്നെ മാറ്റിമറിക്കും എന്ന് ഞാൻ കരുതിയില്ല. ഞാൻ ചെയ്ത എപ്പിസോഡ് ടെലികാസ്റ് ചെയ്തപ്പോൾ ഞാൻ ദുബായായിൽ ആയിരുന്നു. ഷോയിൽ എന്നെ കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി. അപ്പോ ഞാൻ കരുതി, ആഗ്രഹം സാധിച്ചു, കഴിഞ്ഞു.

എന്നാൽ എന്നെ ഞെട്ടിക്കുന്നതാണ് പിന്നെ നടന്നത്. ദുബായ് എയർപോർട്ടിൽ ഒരുപാട് പേര് എന്നെ വന്നു പരിചയപ്പെട്ടിട്ട് ചോദിച്ചു സ്റ്റാർ മാജിക്കിലെ ശ്രീവിദ്യ അല്ലെ എന്ന്. ഇത് തന്നെയായിരുന്നു കൊച്ചി എയർപോർട്ടിലും. ഞാൻ ഞെട്ടിപ്പോയി. ടിവി താരങ്ങളെ ആളുകൾ വല്ലാതെ സ്നേഹിക്കും, അവരിൽ ഒരാളായി കാണും എന്നൊക്കെ ഉള്ളത് എനിക്ക് അന്നാണ് മനസിലായത്.

ആദ്യമൊക്കെ വല്ലാത്ത പേടിയായിരുന്നു. ഡാൻസ് കളിക്കുമ്പോഴും സ്കിറ്റ് ചെയ്യുമ്പോഴും ഒക്കെ ആളുകൾ അത് എങ്ങനെ സ്വീകരിക്കും എന്ന് എനിക്ക് ഒരു ഭയം ഉണ്ടായിരുന്നു. എന്ന് വെച്ച് അവർക്കു മുന്നിൽ ഫേക്ക് ആകില്ല എന്ന് ഞാൻ തീരുമാനിച്ചിരുന്നു. ഞാൻ ഞാനായിട്ട് തന്നെ നിക്കും. ഇപ്പോൾ അതാണ് ഏറ്റവും സന്തോഷം, ആളുകൾ എന്നെ ഞാൻ ആയി തന്നെയാണ് സ്നേഹിക്കുന്നത്.

Actress sree vidhya words about star magic

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES