മലയാളത്തിന്റെ പ്രിയ നടിയാണ് ശോഭന. പ്രശസ്ത നടന്‍മാര്‍ക്കൊപ്പമെല്ലാം നായികയായി തിളങ്ങിയ ശോഭന എന്നാല്‍ അപ്രതീക്ഷിതമായിട്ടാണ് സിനിമയില്‍ നിന്നും മറഞ്ഞത്. പിന്നെ താരത്തെ അധികം സിനിമകളില്‍ കണ്ടിട്ടില്ല. എങ്കിലും തന്റെ ഡാന്‍സ് അക്കാഡമിക്കും ദത്തുപുത്രിക്കുമൊപ്പമാണ് ശോഭന തന്റെ ജീവിതം നയിക്കുന്നത്. എന്നാൽ ഇപ്പോൾ താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
പാന്റും ടോപ്പുമണിഞ്ഞുള്ള താരത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ഈ പ്രായത്തിലും എന്നാ ഒരിതാ എന്നാണ് പലരും ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്. ശോഭന സോഷ്യല്‍ മീഡിയകളില്‍ അടുത്ത കാലത്താണ് സജീവമായത്. നടി സമൂഹ മാധ്യമങ്ങളിലൂടെ നൃത്തം ചെയ്യുന്ന വീഡിയോകളും നൃത്ത വിദ്യാലയമായ കാലാര്‍പ്പണയിലെ കുട്ടികളുടെ വിശേഷങ്ങളും ചിത്രങ്ങളും ഒക്കെ പങ്കുവെയ്ക്കാറുണ്ട്. , തന്റെ അമ്മയിമാരുടെ പാത പിന്തുടര്‍ന്ന് സിനിമാ നൃത്ത കുടുംബത്തില്‍ നിന്നും വരുന്ന ശോഭന സിനിമയിലും പിന്നീട് നൃത്ത രംഗത്തും സജീവയാണ്.
നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് വീണ്ടും നിറസാനിധ്യമായി എത്തിയിരിക്കുകയാണ് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ശോഭന. സംവിധായകന്‍ പ്രിയദര്‍ശന്റെ മകള്‍ കല്യാണിയും ഈ ചിത്രത്തിലൂടെ മലയാളസിനിമ മേഘലയില്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ചുവട് വയ്ക്കുകയും ചെയ്തു താരം .പ്രശസ്ത നർത്തകിമാരും നടിമാരുമായ ലളിത-പത്മിനി-രാഗിണിമാരുടെ സഹോദരന്റെ പുത്രിയാണ് ശോഭന.