മലയാളത്തിന്റെ പ്രിയ നടിയാണ് ശോഭന. പ്രശസ്ത നടന്‍മാര്‍ക്കൊപ്പമെല്ലാം നായികയായി തിളങ്ങിയ ശോഭന എന്നാല്‍ അപ്രതീക്ഷിതമായിട്ടാണ് സിനിമയില്‍ നിന്നും മറഞ്ഞത്. പിന്നെ താരത്തെ അധികം സിനിമകളില്‍ കണ്ടിട്ടില്ല. എങ്കിലും തന്റെ ഡാന്‍സ് അക്കാഡമിക്കും ദത്തുപുത്രിക്കുമൊപ്പമാണ് ശോഭന തന്റെ ജീവിതം നയിക്കുന്നത്. എന്നാൽ ഇപ്പോൾ മണിച്ചിത്രത്താഴ് എന്ന സിനിമയെ കുറിച്ച് താരം പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
'നാഗവല്ലി'യെ മറക്കാന്‍ തന്നെ ആരും അനുവദിക്കുന്നില്ല. ഇന്‍സ്റ്റാഗ്രാമിലും മറ്റും പലരും നാഗവല്ലിയെ കുറിച്ച് ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കുന്നു. വലിയൊരു ബഹുമതിയാണ്. അതുപോലൊരു ബ്ലോക്ബസ്റ്റര്‍ ക്ലാസിക് സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞത്. 'നാഗവല്ലി'യെ കുറിച്ച് എല്ലാവരും പറഞ്ഞുകൊണ്ടേയിരിക്കുന്നുവെന്നും ശോഭന പറഞ്ഞു.
മാധ്യമങ്ങളില്‍ നിന്ന് താന്‍ മനപൂര്‍വം മാറിനില്‍ക്കാറില്ലെന്ന് ശോഭന പറഞ്ഞു. കൊവിഡായിരുന്നു. ഞാന്‍ ഒരു സിനിമ ചെയ്തു. പിന്നെ എനിക്കും വീടും കുടുംബവുമൊക്കെയുണ്ട്. സ്റ്റുഡന്‍സിന്റെ കാര്യങ്ങളുമുണ്ട് എന്നും ശോഭന പറഞ്ഞു. ഫോക്കസ് നൃത്തത്തിലേക്ക് തന്നെ മാറിയിട്ട് ഇരുപത് വര്‍ഷമായി. ഫോക്കസ് അങ്ങനെ മാറ്റാന്‍ കഴിയുന്ന സബ്ജക്റ്റ് അല്ല അത്. എന്നെത്തന്നെ വേണം എന്ന് വിചാരിക്കുന്ന ആള്‍ക്കാരുണ്ട് ചില സിനിമക്കാര്‍ക്ക്. ഞാന്‍ വന്നാല്‍ കൊള്ളാം എന്ന് ചിലര്‍ക്കുണ്ട്. എന്നെ തന്നെ വേണം എന്ന് തന്നെ വിചാരിക്കുന്നവര്‍ തുടര്‍ച്ചയായി വിളിക്കുന്നു. വിനീത്, അനൂപ് എന്നിവരുടെയൊക്കെ സിനിമകള്‍ അങ്ങനെ ചെയ്തതാണ് എന്ന് ശോഭന പറഞ്ഞു.
മലയാള സിനിമയിലെ മാറ്റത്തെ കുറിച്ചും അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. ' നേരത്തെ ഒരു ഷോട്ട് എടുത്ത് മറ്റൊരു ഷോട്ട് എടുക്കും എന്നൊരു രീതിയായിരുന്നു. പക്ഷേ ഇപ്പോഴത്തെ ഷൂട്ടിംഗ് ഒരു ഡയലോഗ് പറഞ്ഞ് തീരുമ്പോഴേക്കും കട്ട് പറയും. ഞാന്‍ വിചാരിക്കും എന്ത് സംഭവിച്ചെന്ന്. മറ്റൊരു ആംഗിളില്‍ അത് എടുക്കണം എന്ന് അവര്‍ പറയും. അങ്ങനെ മാറ്റങ്ങള്‍ സംഭവിച്ചുവെന്ന് ശോഭന പറയുന്നു.