Latest News

54 ലക്ഷം രൂപ വിലവരുന്ന ബിഎംഡബ്ല്യു സ്വന്തമാക്കി നടി സംയുക്ത മേനോൻ; ചിത്രങ്ങൾ വൈറൽ

Malayalilife
54 ലക്ഷം രൂപ വിലവരുന്ന ബിഎംഡബ്ല്യു സ്വന്തമാക്കി നടി സംയുക്ത മേനോൻ; ചിത്രങ്ങൾ വൈറൽ

 തീവണ്ടി എന്ന സിനിമയിലൂടെ മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ്  സംയുക്ത മേനോൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ താരം ബിഎംഡബ്ല്യു 3 സീരിസ് കാർ സ്വന്തമാക്കി എന്നുള്ള വാർത്തയാണ് പുറത്ത് വരുന്നത്.  ബിഎംഡബ്ല്യു സ്വന്തമാക്കിയ വിവരം ആരാധകരെ  കാറിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് അറിയിച്ചത്. കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു ബിഎംഡബ്ല്യു കാറെന്നും അതു സാധിച്ചതിൽ സന്തോഷമുണ്ടെന്നും സംയുക്ത ചിത്രത്തോടൊപ്പം കുറിക്കുന്നു.  

 താരം സ്വന്തമാക്കിയിരിക്കുന്നത് മെൽബൺ റെ‍ഡ് നിറത്തിലുള്ള ബിഎംഡബ്ല്യു 3 സീരീസ് ഗ്രാൻഡ് ലിമോസിൻ 320 എൽഡിഐ എന്ന ഡീസൽ പതിപ്പാണ്. ബിഎംഡബ്ല്യുവിന്റെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നാണ് 3 സീരിസ്. 2 ലീറ്റർ ഡീസൽ എൻജിൻ കരുത്തേകുന്ന വാഹനത്തിന് 190 എച്ച്പി കരുത്തും 400 എൻഎം ടോർക്കുമുണ്ട്.  7.6 സെക്കൻഡ് മാത്രം പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ വേണ്ടിവരുന്ന ഈ കരുത്തന്റെ ഉയർന്ന വേഗം 235 കിലോമീറ്ററാണ്.  ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില 53.90 ലക്ഷം രൂപയാണ്.

പോപ്പ്കോൺ എന്ന ചിത്രത്തിലൂടെയായിരുന്നു സംയുക്തയുടെ മലയാള സിനിമയിലേക്ക് ഉള്ള  അരങ്ങേറ്റം. പിന്നീട് തീവണ്ടി, ലില്ലി തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ കെെയ്യടി നേടി. ഇതിനിടെ തമിഴിലും അരങ്ങേറി. വലിയ സ്വീകാര്യതയാണ് പലപ്പോഴും താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വിഡിയോകൾക്കുമെല്ലാം  ലഭിയ്ക്കാറുണ്ട്.  പലപ്പോഴും സംയുക്ത സോഷ്യൽ മീഡിയയിൽ ചൂടൻ ചിത്രങ്ങളുമായി ആണ്  പ്രത്യക്ഷപ്പെടാറുള്ളത്. വിമർശകർക്ക് കൃത്യമായ മറുപടിയും താരം നൽകാറുണ്ട്. 

Actress samyukatha menon new bmw car goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES