പ്രേമത്തിലൂടെ വന്ന് പതിവ് നായികാ സങ്കല്‍പത്തെ മാറ്റി മറിച്ച നായികയാണ് സായി പല്ലവി. മുഖക്കുരുവും പരുക്കന്‍ ശബ്ദവും തന്റെ നായികാ പദവിക്ക് കോട്ടം തട്ടിക്കാതെ അഭിനയമാണ് എല്ലാത്തിലും മേലെ എന്ന് ചെയ്യുന്ന കഥാപാത്രങ്ങളിലൂടെ സായി പല്ലവി തെളിയിച്ചു. ഒറ്റ ചിത്രം കൊണ്ട് തന്നെ സായ് പല്ലവി തെന്നിന്ത്യയില്‍ താരമായി മാറിയപ്പോഴും തന്റെ നിലാപടുകളുടെ പേരില്‍ നിരവധി ആരോപണങ്ങള്‍ നടിക്ക് നേരിടേണ്ടതായി വന്നു. എന്നാൽ ഇപ്പോൾ ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ ജിമ്മില്‍ പോകേണ്ട ആവശ്യമെനിക്കില്ല എന്ന് തുറന്ന് പറയുകയാണ് താരം.
ഒരിക്കല്‍ പോലും ജിമ്മില്‍ പോയിട്ടില്ല എന്നും, തനിയ്ക്ക് അതിന്റെ ആവശ്യം ഇല്ല എന്നും സായി പല്ലവി പറയുന്നു. സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ എനിക്ക് നൃത്തത്തിനോട് പാഷനാണ്. അതുകൊണ്ട് തന്നെ ഒരിക്കലും പ്രാക്ടീസ് മുടക്കാറില്ല. എന്റെ വര്‍ക്കൗട്ട് ഡാന്‍സ് തന്നെയാണ്. അത് ഞാന്‍ തടി കുറയ്ക്കാന്‍ വേണ്ടിയോ, ശരീര സൗന്ദര്യം നിലനിര്‍ത്താന്‍ വേണ്ടിയോ ചെയ്യുന്നതല്ല. എന്റെ പാഷനാണ് ഡാന്‍സ് അത് ചെയ്യുന്നു എന്ന് മാത്രം എന്നും തരാം വ്യക്തമാക്കി.
നിങ്കളില്‍ യാര് അടുത്ത പ്രഭുദേവ എന്ന ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് സായി പല്ലവിയുടെ കരിയര്‍ ആരംഭിയ്ക്കുന്നത്. പിന്നീട് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ചില തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചു. തുടര്‍ന്നാണ് പ്രേമം എന്ന മലയാള സിനിമയിലൂടെ ബിഗ് സ്‌ക്രീനിലെത്തപെട്ടതും തുടർന്ന് തെലുങ്ക് സിനിമ മേഖലയിൽ മിന്നും താരമായി മാറുകയും ചെയ്തു.